മാൻഡ്രിൽ
Mandrill[1] | |
---|---|
![]() | |
Male | |
![]() | |
Female | |
Scientific classification | |
Kingdom: | Animalia
|
Phylum: | Chordata
|
Subphylum: | |
Class: | Mammalia
|
Order: | Primates
|
Family: | Cercopithecidae
|
Genus: | Mandrillus
|
Species: | sphinx
|
![]() | |
Mandrill range |
ഓൾഡ് വേൾഡ് മങ്കി കുടുംബത്തിലെ (Cercopithecidae) ഒരു അംഗമാണ് മാൻഡ്രിൽ (മാൻഡ്രില്ലസ് സ്ഫിങ്ക്സ്). ഡ്രിൽ എന്ന ഇനത്തോടൊപ്പം, മാൻഡ്രില്ലസ് എന്ന ജനുസ്സിൽ പെട്ട രണ്ടു ഇനങ്ങളിൽ ഒന്നാണ് ഇത്. മാൻഡ്രില്ലും ഡ്രില്ലും ഒരിക്കൽ ബബൂണുകൾക്കൊപ്പം പാപ്പിയോ ജനുസ്സിലാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിലും ഇപ്പോൾ മാൻഡ്രില്ലസ് എന്ന സ്വന്തം ജനുസ്സ് രൂപീകരിച്ചു. കാഴ്‌ച്ചയിൽ ബബൂണുകളെപ്പോലെ തോന്നിക്കുമെങ്കിലും ഇവർക്ക് സെർക്കോസീബസ് മാംഗാബേയുമായാണ് അടുത്ത ബന്ധം. തെക്കൻ കാമറൂൺ, ഗാബോൺ, ഇക്വറ്റോറിയൽ ഗിനിയ, കോംഗോ എന്നിവിടങ്ങളിൽ മാൻഡ്രേലുകൾ കാണപ്പെടുന്നു. ഉഷ്ണമേഖലാ മഴക്കാടുകളിലാണ് ഇവ കാണപ്പെടുന്നത്. മാൻഡ്രില്ലുകൾ വളരെ വലിയ കൂട്ടങ്ങളായി ജീവിക്കുന്നു. പഴങ്ങളും ഷഡ്പദങ്ങളുമൊക്കെ ഭക്ഷിക്കുന്ന മിശ്രഭുക്കാണ് മാൻഡ്രലുകൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് ഇണചേരൽ കാലം.
ലോകത്തിലെ ഏറ്റവും വലിയ കുരങ്ങുകളാണ് മാൻഡ്രില്ലുകൾ. " മുതിർന്ന ആൺ മാൻഡ്രില്ലിനെപ്പോലെ ഇത്രയും അസാധാരണമായ രീതിയിൽ നിറമുള്ള ഒരു സസ്തനിയും ഇല്ല”എന്ന് തന്റെ ഡിസന്റ് ഓഫ് മാൻ എന്ന പുസ്തകത്തിൽ ചാൾസ് ഡാർവിൻ എഴുതി. വംശനാശ ഭീഷണി നേരിടുന്ന ഒരിനമായാണ് ഐ.യു.സി.എൻ ഇവയെ കണക്കാക്കുന്നത്.
വിവരണം[തിരുത്തുക]
ഒലിവ് പച്ച അല്ലെങ്കിൽ കടുത്ത ഗ്രെ നിറമാണ് മാൻഡ്രില്ലുകളുടെ രോമത്തിന്. വയറിന്റെ ഭാഗത്ത് വെളുത്ത നിറമാണ്. മുന്നോട്ടുതള്ളി നിൽക്കുന്ന മുഖത്തു ഒരു ചുവന്ന വരയും അതിന്റെ വശങ്ങളിലെ നീല വരമ്പുകൾ എന്നിവ സവിശേഷതയാണ്. കൂടാതെ ചുവന്ന നാസാരന്ധികളും അധരങ്ങളും, മഞ്ഞയിൽ വെള്ള നിറഞ്ഞ താടിയും ഉണ്ട്. ജനനേന്ദ്രിയങ്ങൾക്കും മലദ്വാരത്തിനും ചുറ്റുമുള്ള പ്രദേശങ്ങൾ ചുവന്ന, പിങ്ക്, നീല, സ്കാർലെറ്റ്, പർപ്പിൾ എന്നീ ബഹുവർണങ്ങൾ നിറഞ്ഞതാണ്. മുതിർന്ന ആൺ മാൻഡ്രില്ലുകളിൽ ഈ വർണ്ണവൈവിധ്യം കൂടുതൽ പ്രകടമാണ്.
അവലംബം[തിരുത്തുക]
- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (സംശോധാവ്.). Mammal Species of the World (3rd edition പതിപ്പ്.). Johns Hopkins University Press. പുറം. 165. ISBN 0-801-88221-4. Check date values in:
|date=
(help);|edition=
has extra text (help)CS1 maint: multiple names: editors list (link) CS1 maint: extra text: editors list (link) - ↑ Oates, J. F.; Butynski, T. M. (2008). "Mandrillus sphinx". The IUCN Red List of Threatened Species. IUCN. 2008: e.T12754A3377579. doi:10.2305/IUCN.UK.2008.RLTS.T12754A3377579.en. ശേഖരിച്ചത് 12 January 2018. Unknown parameter
|last-author-amp=
ignored (|name-list-style=
suggested) (help)
ബാഹ്യ കണ്ണികൾ[തിരുത്തുക]
- ARKive – images and movies of the mandrill (Mandrillus sphinx) Archived 2007-06-23 at the Wayback Machine.
- Primate Factsheet – Drill Primate Info Net