മഹെർഷാല അലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മഹെർഷാല അലി
ജനനം
Mahershalalhashbaz Gilmore

(1974-02-16) ഫെബ്രുവരി 16, 1974  (50 വയസ്സ്)
വിദ്യാഭ്യാസംSaint Mary's College, California (BA)
New York University (MFA)
തൊഴിൽActor
സജീവ കാലം2001–present
ജീവിതപങ്കാളി(കൾ)
Amatus-Sami Karim
(m. 2013)
കുട്ടികൾ1
പുരസ്കാരങ്ങൾFull list

മഹെർഷാല അലി (/ məhɜːrʃələ /) (ജനനം ഫെബ്രുവരി 16, 1974), ഒരു  അമേരിക്കൻ നടനാണ്. അക്കാദമി അവാർഡും ഗോൾഡൻ ഗ്ലോബ് അവാർഡും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും എം.എഫ്.എ. ബിരുദം നേടിയശേഷം, അലി തന്റെ കരിയർ ആരംഭിച്ചത് ടെലിവിഷൻ പരമ്പരയായ ക്രോസിങ് ജോർദാൻ (2001-2002), ട്രിട്ട് മാട്രിക്സ് (2003-2004) എന്നിവയിലൂടെയായിരുന്നു. സയൻസ് ഫിക്ഷൻ പരമ്പര ദ 4400 (2004-2007) ലെ റിച്ചാർഡ് ടൈലർ എന്ന കഥാപാത്രമാണ് അലിയുടെ വഴിത്തിരിവായ വേഷം. ഡേവിഡ് ഫിഞ്ചർ സംവിധാനം ചെയ്ത ദ കയൂരിയസ് കേസ് ഓഫ് ബെഞ്ചമിൻ ബട്ടൺ (2008) ആണ് അദ്ദേഹത്തിന്റെ ആദ്യ പ്രധാനപ്പെട്ട ചലച്ചിത്രം. നെറ്റ്ഫ്ലിക്സ് രാഷ്ട്രീയ ത്രില്ലർ പരമ്പര ഹൌസ് ഓഫ് കാർഡ്‌സിലെ (2013-2016) അഭിനയം അദ്ദേഹത്തെ കൂടുതൽ ശ്രദ്ധേയനാക്കി. ദി ഹംഗർ ഗെയിംസ് ചലച്ചിത്ര പരമ്പരയിലെ അവസാന രണ്ട് ചിത്രങ്ങളിൽ അദ്ദേഹം ബ്ലോഗ്സ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.  മാർവൽസ് ലൂക്ക് കേജ്‌ (2016) എന്ന നെറ്റ്ഫ്ലിക്സ് സൂപ്പർഹീറോ പരമ്പരയിൽ കോർണെൽ സ്റ്റോക്സ് എന്ന വേഷവും അലി ചെയ്തിട്ടുണ്ട്.

2016 ൽ പുറത്തിറങ്ങിയ മൂൺലൈറ്റ് എന്ന ചലച്ചിത്രത്തിൽ ഒരു മയക്കുമരുന്നു വ്യാപാരിയായി അഭിനയിച്ചതിന് അലി മികച്ച സഹനടനുള്ള അക്കാദമി അവാർഡിന് അർഹനായി. ഈ നേട്ടത്തോടെ അലി അഭിനയത്തിന് ഓസ്കാർ നേടിയ ആദ്യ മുസ്ലീം നടനായി.[1] ഗ്രീൻ ബുക്ക് (2018) എന്ന കോമഡി ഡ്രാമ ചലച്ചിത്രത്തിൽ ഡോൺ ഷേർലി എന്ന വേഷം അവതരിപ്പിച്ചതിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ലഭിച്ചു. 2019 ൽ എച്ച്ബിഒ കുറ്റാന്വേഷണ  പരമ്പര ട്രൂ ഡിറ്റക്റ്റീവ് മൂന്നാം സീസണിൽ അദ്ദേഹം മുഖ്യ കഥാപാത്രമായ ഒരു പോലീസ് ഓഫിസറുടെ വേഷം അവതരിപ്പിച്ചു

അഭിനയജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year Title Role Notes
2003 Making Revolution Mac Laslow
2008 Umi's Heart Ezra Short film
Curious Case of Benjamin Button, TheThe Curious Case of Benjamin Button Tizzy Weathers
2009 Crossing Over Detective Strickland
2010 Predators Mombasa
2012 Place Beyond the Pines, TheThe Place Beyond the Pines Kofi Kancam
2013 Go for Sisters Dez
2014 Supremacy Deputy Rivers
Hunger Games: Mockingjay – Part 1, TheThe Hunger Games: Mockingjay – Part 1 Boggs
2015 Hunger Games: Mockingjay – Part 2, TheThe Hunger Games: Mockingjay – Part 2
2016 Kicks Marlon
Gubagude Ko Ochoro Short film
Free State of Jones Moses Washington
Moonlight Juan
Hidden Figures Jim Johnson
2017 Roxanne Roxanne Cross
2018 Green Book Don Shirley
Spider-Man: Into the Spider-Verse Aaron Davis / The Prowler Voice
2019 Alita: Battle Angel Vector

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2001–02 Crossing Jordan Dr. Trey Sanders 19 episodes
2002 Haunted Alex Dalcour Episode: "Abby"
2002 NYPD Blue Rashard Coleman Episode: "Das Boots"
2003 CSI: Crime Scene Investigation Tombs' Security Guard Episode: "Lucky Strike"
2003 Handler, TheThe Handler N/A Episode: "Big Stones"
2003–04 Threat Matrix Jelani Harper 15 episodes
2004–07 4400, TheThe 4400 Richard Tyler 28 episodes
2009 Lie to Me Det. Don Hughes Episode: "Do No Harm"
2009 Law & Order: Special Victims Unit Mark Foster Episode: "Unstable"
2010 Wronged Man, TheThe Wronged Man Calvin Willis Television film
2010 All Signs of Death Gabe Unsold TV pilot
2011 Lights Out Death Row Reynolds Episode: "Unaired Pilot"
2011–12 Treme Anthony King 6 episodes
2011–12 Alphas Nathan Clay 12 episodes
2012 Alcatraz Clarence Montgomery Episode: "Clarence Montgomery"
2013–16 House of Cards Remy Danton 33 episodes
2016 Marvel's Luke Cage Cornell "Cottonmouth" Stokes 6 episodes
2017 Comrade Detective Coach Voice; Episode: "Two Films for One Ticket"
2018 Room 104 Franco Episode: "Shark"
2019 True Detective Wayne Hays 8 episodes

അവലംബം[തിരുത്തുക]

  1. Crum, Maddie (February 26, 2017). "Mahershala Ali Becomes The First Muslim Actor To Win An Oscar". The Huffington Post. Retrieved February 27, 2017.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=മഹെർഷാല_അലി&oldid=3811003" എന്ന താളിൽനിന്ന് ശേഖരിച്ചത്