മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണു ശ്രീകൃഷ്ണസങ്കല്പത്തിൽ ആരാധിയ്ക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, ഭൂതത്താൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാന് തിരുവല്ലവാഴപ്പൻ എന്നൊരു പേരും കൂടിയുണ്ട്. പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിലുള്ള ശ്രീവല്ലഭക്ഷേത്രവുമായി അടുത്ത ബന്ധം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.