മടക്കിമല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട്ജില്ലയിലെ വൈത്തിരി താലൂക്കിലെ കമ്പളക്കാടിന് അടുത്ത് മുട്ടിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മടക്കിമല. മടക്കി മലയിൽ ഒരു പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനവും (ജി എൽ പി എസ് മടക്കിമല) ഒരു പള്ളിയും ഒരു അമ്പലവും ഒരു ബാങ്കും ഒരു വായന ശാലയും ഉണ്ട്. വയനാട് മെഡിക്കൽ കോളേജിന് വേണ്ടി ആദ്യം തീരുമാനിച്ച സ്ഥലം മടക്കിമല ആണ്, പക്ഷെ പരിസ്ഥിതിലോല മേഖല[1] ആയതിനാൽ ഈ പ്രദേശം മെഡിക്കൽ കോളേജിന് അനുയോജ്യമല്ല എന്ന കാരണത്താൽ അത് ചേലോട് എസ്റ്റേറ്റ് ഭൂമിയിലേക്ക് മാറ്റുമെന്ന് പറഞ്ഞു.[2] എന്നാൽ പിന്നീട് മാനന്തവാടി ഗവ ഹോസ്പിറ്റൽ മെഡിക്കൽ കോളേജ് ആയി പ്രഖ്യാപിച്ചു. ബോയ്സ് ടൗണിന് സമീപത്തെ ഭൂമിയിൽ മെഡിക്കൽ കോളേജ് ഉണ്ടാക്കും എന്ന് സർക്കാർ പറയുന്നു.

അവലംബം[തിരുത്തുക]

  1. "വയനാട് മെഡിക്കൽ കോളേജ് യാഥാർത്ഥ്യത്തിലേക്ക്; വിവാദവും കൊഴുക്കുന്നു". ശേഖരിച്ചത് 2020-11-01.
  2. "വയനാട് മെഡിക്കൽ കോളേജ്: സൗജന്യമായി കിട്ടിയ ഭൂമി ഉപേക്ഷിക്കുന്നത് പഠനംപോലുമില്ലാതെ" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-11-01.


"https://ml.wikipedia.org/w/index.php?title=മടക്കിമല&oldid=3777607" എന്ന താളിൽനിന്ന് ശേഖരിച്ചത്