വയനാട് മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വയനാട് ജില്ലയിലെ വൈത്തിരി താലൂക്കിലെ കോട്ടത്തറ പഞ്ചായത്തിൽ മടക്കിമലയിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആണ് വയനാട് മെഡിക്കൽ കോളേജ് അഥവാ എം.കെ. ജീനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്.[1] 2015 ജൂലൈ 12 ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് മെഡിക്കൽ കോളേജിനു ശില പാകിയത്.[2] 950 കോടി രൂപ വകയിരുത്തി ആരംഭിച്ച പദ്ധതി ചന്ദ്രപ്രഭ ട്രസ്റ്റ് സൗജന്യമായി നൽകിയ അൻപത് ഏക്കർ സ്ഥലത്താണ് പണി നടക്കുന്നത്. മെഡിക്കൽ കോളേജിന്റെ നിർമ്മാണത്തിനുള്ള പണം കിഫ്ബിയിൽ നിന്നു വകയിരുത്തുമെന്ന് 2017-ലെ കേരള സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Wayanad Medical College still a dream". Deccan Chronicle. 2018-02-04. ശേഖരിച്ചത് 2018-05-24.
  2. "വയനാട് മെഡിക്കൽ കോളേജ് മെഡിസിറ്റിയാക്കും: മുഖ്യമന്ത്രി". മാതൃഭൂമി ദിനപത്രം. ശേഖരിച്ചത് 2018-05-24.
"https://ml.wikipedia.org/w/index.php?title=വയനാട്_മെഡിക്കൽ_കോളേജ്&oldid=3091290" എന്ന താളിൽനിന്ന് ശേഖരിച്ചത്