മഞ്ഞ് മൂടൽമഞ്ഞ്
ദൃശ്യരൂപം
മഞ്ഞ് മൂടൽമഞ്ഞ് | |
---|---|
സംവിധാനം | ബാലു മഹേന്ദ്ര |
നിർമ്മാണം | [[]] |
രചന | രാജേന്ദ്രകുമാർ |
തിരക്കഥ | ബാലു മഹേന്ദ്ര |
സംഭാഷണം | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
അഭിനേതാക്കൾ | മോഹൻ ശോഭ, പ്രതാപ് പോത്തൻ, |
സംഗീതം | ഇളയരാജ |
പശ്ചാത്തലസംഗീതം | ഇളയരാജ |
ഗാനരചന | മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
ഛായാഗ്രഹണം | ബാലു മഹേന്ദ്ര |
സംഘട്ടനം | [[]] |
ചിത്രസംയോജനം | ഡി വാസു |
ബാനർ | ജനതാ സിനി ആർട്ട്സ് |
വിതരണം | ജനതാ സിനി ആർട്ട്സ് |
പരസ്യം | [[]] |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യഭാരതം |
ഭാഷ | മലയാളം |
ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് 1979 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ആദിപാപം .മോഹൻ,ശോഭ, പ്രതാപ് പോത്തൻ, എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ശ്യാം ആണ് . [1] [2] [3] മങ്കൊമ്പ് ഗോപാലകൃഷ്ണൻ ഗാനങ്ങൾ എഴുതി[4]
ക്ര.നം. | താരം | വേഷം |
---|---|---|
1 | പ്രതാപ് പോത്തൻ | |
2 | ശോഭ | |
3 | മോഹൻ | |
4 | എൻ വിശ്വനാഥൻ | |
5 | ഭാനുചന്ദർ | |
6 | ശാന്തി വില്യംസ് | |
7 | ഗാന്ധിമതി |
- വരികൾ:മങ്കൊമ്പ് ഗോപാലകൃഷ്ണൻ
- ഈണം: ഇളയരാജ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | മഞ്ഞ് മൂടൽ | പി ജയചന്ദ്രൻ | |
2 | സിങ്ങ് സ്വിങ്ങ് | ഡോ: കല്യാൺ | |
3 | എൻ അരുമപ്പെൺകിടാവേ | യേശുദാസ്,കോറസ് |
കുറിപ്പുകൾ
[തിരുത്തുക]- മൂടുപനി എന്ന തമിഴ് ചിത്രത്തിന്റെ മൊഴിമാറ്റചിത്രമാണീത്.
- ഹിറ്റ്ച്ച്കോക്കിന്റെ പ്രശസ്തമായ "സൈക്കോ"എന്ന ത്രില്ലറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് രാജേന്ദ്രകുമാർ എഴുതിയ 'ഇതുവുമൊരു വിടുതലൈ താൻ" എന്ന തമിഴ് നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ ചിത്രം
- ഇതിന്റെ തമിഴ് പതിപ്പിൽ പ്രതാപ് പോത്തനു വേണ്ടി ഡബ് ചെയ്തിരിക്കുന്നത് സംവിധായകനും ഛായാഗ്രാഹകനും തിരക്കഥാകൃത്തും കൂടിയായ ബാലു മഹേന്ദ്ര തന്നെയാണ് .
- ഇതിലെ നായിക ശോഭ അവസാനം അഭിനയിച്ച ചിത്രങ്ങളിലൊന്ന്. ശോഭയുടെ മരണം ഇതിന്റെ ചിത്രീകരണം കഴിഞ്ഞ ഉടനെയായിരുന്നു.
- പിന്നീട് തമിഴിൽ തിരക്കുള്ള നടനായി മാറിയ മോഹൻ ആദ്യമായി അഭിനയിച്ച ചിത്രം
- ബാലു മഹേന്ദ്രയ്ക്കു വേണ്ടി ഇളയരാജ ആദ്യമായി സംഗീതം നിർവ്വഹിച്ച ചിത്രം.
- ആദ്യമായി ഇളയരാജയ്ക്കു വേണ്ടി എ ആർ റഹ്മാൻകീ ബോർഡ് വായിച്ചുതുടങ്ങുന്നത് ഈ ചിത്രത്തിൽ ആണ്
- പയനങ്കൾ മുടിവതില്ലൈ എന്ന ചിത്രത്തിലൂടെതിപ്രശസ്തമായ ഇളയനിലാ പൊഴികിറതേ എന്ന ഗാനം ഇളയരാജ ആദ്യമായി ചിട്ടപ്പെടുത്തിയത് ഈ ചിത്രത്തിനു വേണ്ടിയായിരുന്നു. എന്നാൽ "എൻ ഇനിയ പൊൻ നിലാവേ" എന്ന ഗാനമാണ് ബാലു മഹേന്ദ്ര തിരഞ്ഞെടുത്തത്.
- അന്ന് തമിഴിലെ ഏറ്റവും നീളം കൂടിയ ഗിറ്റാർ പ്രെലൂഡും ഇന്റർലൂഡും "എൻ ഇനിയ പിൻ നിലാവേ" എന്ന ഗാനത്തിലേതായിരുന്നു.
- ഇതിലെ ഗാനങ്ങൾ തമൊഴ് നാട്ടിൽ വൻ ഹിറ്റായതിനെത്തുടർന്ന് ആദ്യമായി ഇളയരാജയുടെ കൂറ്റൻ കട്ടൗട്ടുകൾ തിയറ്ററുകൾക്കു മുന്നിൽ വെക്കപ്പെട്ടു.
എന്നാൽ ഈ ചിത്രം മലയാളത്തിൽ വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടില്ല.
അവലംബം
[തിരുത്തുക]- ↑ "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളചലച്ചിത്രം.കോം. Retrieved 2024-1-17.
{{cite web}}
: Check date values in:|access-date=
(help) - ↑ "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2024-11-17.
- ↑ "മഞ്ഞ് മൂടൽമഞ്ഞ്(1980)". സ്പൈസി ഒണിയൻ. Retrieved 2024-1-17.
{{cite web}}
: Check date values in:|access-date=
(help) - ↑ "മഞ്ഞ് മൂടൽമഞ്ഞ്(1980)". ഫിലിം ബീറ്റ്. Retrieved 2023-10-17.
- ↑ "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 17 ഒക്ടോബർ 2023.
- ↑ "മഞ്ഞ് മൂടൽമഞ്ഞ്(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-10-17.
പുറംകണ്ണികൾ
[തിരുത്തുക]വർഗ്ഗങ്ങൾ:
- Pages using the JsonConfig extension
- 1980-കളിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ
- ഇന്ത്യൻ ചലച്ചിത്രങ്ങൾ
- 1980-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ
- ഇളയരാജ സംഗീതം നൽകിയ ചലച്ചിത്രങ്ങൾ
- മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ഗാനങ്ങൾ
- മങ്കൊമ്പ് - ഇളയരാജ ഗാനങ്ങൾ
- ബാലുമഹേന്ദ്ര സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ
- ബാലുമഹേന്ദ്ര കാമറ ചെയ്ത ചലച്ചിത്രങ്ങൾ