ബ്ലൈൻവില്ലെയുടെ ചുണ്ടൻ തിമിംഗിലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോൾഫിനോട് ഏറേ സാദൃശ്യമുള്ള ബ്ലൈൻവില്ലെയുടെ ചുണ്ടൻ തിമിംഗിലം[1][2] അഥവാ കൊമ്പൻ തിമിംഗിലങ്ങൾക്ക് പൊതുവെ ചാരം കലർന്ന കറുപ്പുനിറമാണ്. ഇതിന്റെ അടിഭാഗത്ത് മങ്ങിയ വെളുത്ത പാടുകൾ അങ്ങിങ്ങായി കാണാം. ഇന്ത്യൻ അതിർത്തിയിൽ ആൻഡമാൻ കടലുകളിലാണ് കൂടുതലായും കണ്ടുവരുന്നത്.

രൂപവിവരണം[തിരുത്തുക]

ബ്ലൈൻവില്ലെയുടെ ചുണ്ടൻ തിമിംഗിലം
Behavioral response study andros island bahamas 2007.JPG
The logo from an NOAA study, featuring a Blainville's beaked whale
Blainville's beaked whale size.svg
ശരാശരി മനുഷ്യന്റെ വലിപ്പവുമായി ഒരു താരതമ്യം
Scientific classification e
Kingdom: ജന്തുലോകം
Phylum: Chordata
Class: Mammalia
Order: Artiodactyla
Infraorder: Cetacea
Family: Ziphiidae
Genus: Mesoplodon
Species: Mesoplodon densirostris
Binomial name
Mesoplodon densirostris
Blainville, 1817
Cetacea range map Blainvilles Beaked Whale.png
ബ്ലൈൻവില്ലെയുടെ ചുണ്ടൻതിമിംഗിലത്തെ കണ്ടുവരുന്ന സ്ഥലങ്ങൾ (നീല നിറത്തിൽ)

ചുണ്ടുള്ള ഈ തിമിംഗില സ്പിഷീസിനെ വളരെ അടുത്ത്  വന്നാൽ മാത്രമേ അതിൻ്റെ   വലിയ വെട്ടുകളില്ലാത്ത പരന്ന പല്ലുകൊണ്ട് തിരിച്ചറിയാൻ കഴിയൂ. ആണുങ്ങളിലെ പല്ല്‌ വളഞ്ഞ കീഴ്ത്താടിയിൽ മുളച് മേൽത്താടിയോളം വളരുന്നു. നാലര മുതൽ ആറു മീറ്ററോളം നീളത്തിൽ വളരുന്ന ഇവയ്ക്ക് ആയിരത്തിലധികം കിലോ ഭാരം ഉണ്ടാകും. ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ചെറുകൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുന്നത്. കൂന്തലും ചെറുമീനുകളുമാണ് ഭക്ഷണം.

പെരുമാറ്റം[തിരുത്തുക]

ഡോൾഫിനെപ്പോലെ ഏതാനും പ്രാവശ്യം തുടർച്ചയായി അധികം ആഴത്തിലല്ലാതെ മുങ്ങുന്നു. തുടർന്ന് കുറേകൂടി ആഴത്തിലേക്കിറങ്ങുന്നു. പിന്നീട് ചുണ്ടു നേരെ മുകളിലാക്കി ഉയർന്നുവരുന്നു. പകൽസമയത്താണിവ സജീവം. പുറംകടലിൽ കരയിൽ നിന്നും വളരെ അകലെയാണ് കഴിയുന്നത്.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. P. O., Nameer (2015). "A checklist of mammals of Kerala, India". Journal of Threatened Taxa. 7(13): 7971–7982.
  2. P. O., Nameer (2016). "Checklist of Marine Mammals of Kerala - a reply to Kumarran (2016) and the updated Checklist of Marine Mammals of Kerala". Journal of Threatened Taxa. 8(1): 8417–8420.
  3. Taylor, B.L., Baird, R., Barlow, J., Dawson, S.M., Ford, J., Mead, J.G., Notarbartolo di Sciara, G., Wade, P. & Pitman, R.L. (2008)

[1]പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. മേനോൻ, വിവേക് (2008). ഇന്ത്യയിലെ സസ്തിനികൾ - ഒരു ഫീൽഡ് ഗൈഡ്. കോട്ടയം: DC BOOKS. പുറം. 288. ISBN 978-81-264-1969-2.