Jump to content

ബ്ലാക്ക് സ്വാൻ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബ്ലാക്ക് സ്വാൻ
Black Swan
The poster for the film shows Natalie Portman with white facial makeup, black-winged eye liner around bloodshot red eyes, and a jagged crystal tiara.
സംവിധാനംDarren Aronofsky
കഥAndres Heinz
തിരക്കഥ
അഭിനേതാക്കൾ
സംഗീതംClint Mansell
ഛായാഗ്രഹണംMatthew Libatique
ചിത്രസംയോജനംAndrew Weisblum
വിതരണംFox Searchlight Pictures
റിലീസിങ് തീയതി
  • സെപ്റ്റംബർ 1, 2010 (2010-09-01) (Venice)
  • ഡിസംബർ 3, 2010 (2010-12-03) (United States)
രാജ്യംUnited States
ഭാഷEnglish
ബജറ്റ്$13 million[1]
സമയദൈർഘ്യം108 minutes[2]
ആകെ$329.4 million

ഡാരെൺ ആരോനോഫ്സ്കി സംവിധാനം ചെയ്ത് 2010 ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സൈക്കോളജിക്കൽ ഹോറർ ചിത്രമാണ് ബ്ലാക്ക് സ്വാൻ[3][4]. ആന്ദ്രേ ഹീൻസിന്റെ കഥയെ അടിസ്ഥാനമാക്കി മാർക്ക് ഹേമാൻ, ഹീൻസ്, ജോൺ മക് ലോഗ്ലിൻ എന്നിവർ തിരക്കഥ രചിച്ചു. നേറ്റലി പോർട്ട്മാൻ, വിൻസന്റ് കാസൽ, മില കൂനിസ്, ബാർബറ ഹെർഷേ, വിനോന റൈഡർ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. ന്യൂയോർക്ക് നഗരത്തിലെ ഒരു പ്രശസ്ത ബാലെ കമ്പനി ഷൈകോവ്സിയുടെ സ്വാൻ ലേക്ക് എന്ന ബാലെ നിർമ്മിക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ബാലെയുടെ നിർമ്മാണത്തിന് നിഷ്കളങ്കയും ലോലവുമായ വൈറ്റ് സ്വാനിന്റെ വേഷവും, നേരെ വിപരീതമായ സ്വഭാവഗുണങ്ങളുള്ള ബ്ലാക്ക് സ്വാനിന്റെ വേഷവും അവതരിപ്പിക്കാൻ രണ്ടു നർത്തകിമാരെ വേണം. സമർപ്പണബോധമുള്ള നർത്തകിയായ നീന (പോർട്ട്മാൻ) വൈറ്റ് സ്വാനിന്റെ വേഷത്തിന് ഉത്തമമാണ്. എന്നാൽ ബ്ലാക്ക് സ്വാനിന്റെ വേഷം അവതരിപ്പിക്കാൻ പുതുതായി വന്ന ലില്ലിക്ക്‌ (കൂനിസ്) ആണ് കുറച്ചുകൂടി മികവ്. ഈ വേഷത്തിന് വേണ്ടിയുള്ള മത്സരത്തിന്റെ സമ്മർദം താങ്ങാൻ കഴിയാതെ നീന യഥാർത്ഥ്യത്തിലുള്ള പിടിവിട്ടു ഒരു ദുഃസ്വപ്‌നത്തിലേക്ക് വീഴുന്നു.

സാധാരണയായി ഒരു സൈക്കോളജിക്കൽ ഹോറർ ചലച്ചിത്രം എന്ന് വിശേഷിപ്പിക്കാറുള്ള ബ്ലാക്ക് സ്വാൻ കലാപരമായ പൂർണതയുടെ ഒരു ഉദാഹരണമായും വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഒരു കലാസൃഷ്ടിയുടെ ജനനം അതിന്റെ പൂർണ്ണത കൈവരിക്കാനും കൊടുക്കേണ്ടിവരുന്ന വില എന്നിവയുടെ ഒരു വിഷ്വൽ റെപ്രസെന്റേഷനാണ് നീനയുടെ ജീവിതത്തിലൂടെ വരച്ചുകാണിക്കുന്നത്.

സ്വാൻ ലേക്ക് ബാലെയുടെ നിർമ്മാണവും നാടോടികഥകളിൽ നിന്ന് കേട്ട പ്രതിരൂപങ്ങളെ (doppelgängers) കുറിച്ചുള്ള സങ്കൽപ്പവും കൂട്ടിയിണക്കിയാണ് ആരോനോഫ്സ്കി കഥ ചിട്ടപ്പെടുത്തിയത്. ഫിയോദർ ദസ്തയേവ്സ്കിയുടെ ദി ഡബിൾ എന്ന ചിത്രം മറ്റൊരു പ്രചോദനമായി ആരോനോഫ്സ്കി ചൂണ്ടിക്കാട്ടി. 2000 ൽ അദ്ദേഹം പോർട്ട്മാനുമായി ആദ്യമായി ഈ ചിത്രത്തെക്കുറിച്ച് സംസാരിച്ചു. 2009 ൽ ഫോക്സ് സേർച്ച്‌ലൈറ്റ് പിക്ചേഴ്സ് ബ്ലാക്ക് സ്വാൻ നിർമിച്ചു. ചിത്രീകരണത്തിനു മുൻപ് മാസങ്ങളോളം പോർട്ട്മാനും കുനിസും ബാലെയിൽ പരിശീലനം നേടി. ബാലെ രംഗത്തെ ശ്രദ്ധേയരായ പല വ്യക്തികളും ചലച്ചിത്രത്തിന്റെ ബാലെ രംഗങ്ങൾ നിർമ്മിക്കാൻ സഹായിച്ചു.

2010 സെപ്റ്റംബർ 1 ന് നടന്ന 67-ാമത് വെനിസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആദ്യ ചിത്രമായി ബ്ലാക്ക് സ്വാൻ പ്രദർശിപ്പിച്ചു. ഡിസംബർ 3 മുതൽ അമേരിക്കൻ ഐക്യനാടുകളിൽ പരിമിതമായ രീതിയിൽ ചിത്രം പുറത്തിറങ്ങി. ഡിസംബർ 17 ന് ചിത്രത്തിന്റെ വൈഡ് റിലീസ് നടന്നു. പോർട്ട്മാന്റെ പ്രകടനവും ആരോനോഫ്സ്കി സംവിധാനവും പ്രശംസ നേടി. ഈ ചിത്രം ലോകമെമ്പാടും 329 ദശലക്ഷം ഡോളർ വരുമാനം നേടി. ഈ ചിത്രത്തിന് അഞ്ച് അക്കാഡമി അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും പോർട്ട്മാൻ മികച്ച നടിക്കുള്ള അക്കാഡമി അവാർഡ് ലഭിക്കുകയും ചെയ്തു. മികച്ച ചിത്രത്തിനും, മികച്ച സംവിധായകനുമുള്ള നാമനിർദ്ദേശവും ചിത്രം നേടി.  

കഥാസാരം

[തിരുത്തുക]

28 കാരിയായ നീന സയേഴ്സ് ന്യൂയോർക്ക് നഗരത്തിലെ ഒരു ബാലെ കമ്പനിയിൽ നർത്തകിയാണ്. ഷൈകോവ്സിയുടെ സ്വാൻ ലേക്ക് എന്ന ബാലെയുടെ പുതിയ സീസൺ തുറക്കാൻ തയ്യാറെടുക്കുകയാണ് കമ്പനി. മുഖ്യ നർത്തകിയായിരുന്ന ബേത്ത് മാക്ലിന്ററെ നിർബന്ധിതമായി വിരമിക്കാൻ പ്രേരിപ്പിച്ചശേഷം വൈറ്റ് സ്വാൻ, ബ്ലാക്ക് സ്വാൻ എന്നീ രണ്ടു കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഒരു പുതിയ നർത്തകിയെ തേടുന്നു എന്ന് കലാസംവിധായകനായ തോമസ് ലെറോയ് പ്രഖ്യാപിച്ചു. ഓഡിഷനിൽ പങ്കെടുക്കുന്ന നീന വൈറ്റ് സ്വാൻ എന്ന ഭാഗം പിഴവുകളില്ലാതെ അവതരിപ്പിക്കുമ്പോൾ ബ്ലാക്ക് സ്വാൻ എന്ന ഭാഗം അവതരിപ്പിക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്നു.

പിറ്റേന്ന്, നീന തോമസിനെ കണ്ട് തന്നെ വീണ്ടും പരിഗണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. തോമസ് അവളെ നിർബന്ധിച്ച് ചുംബിക്കുമ്പോൾ അവൾ അയാളെ കടിച്ചതിന്ശേഷം ഓഫീസിൽ നിന്നും ഇറങ്ങി ഓടുന്നു. ആ ദിവസം തന്നെ, അഭിനേതാക്കളുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ മുഖ്യ വേഷം തനിക്ക്‌ ലഭിച്ചകാര്യം അറിഞ്ഞ് നീന അത്ഭുതപെടുന്നു. പുതിയ സീസണിന്റെ തുടക്കം ആഘോഷിക്കുന്ന പാർട്ടിയിൽ വെച്ചു ബേത്ത് നീനയെ അധിക്ഷേപിക്കുന്നു. പിറ്റേന്നു ഒരു ആക്സിഡന്റിൽ ബേത്തിന് പരിക്കേറ്റ വിവരം നീന അറിയുന്നു.

റിഹേഴ്‌സലുകളുടെ സമയത്ത് തോമസ് നീനയോട് പുതിയ നർത്തകിയായ ലില്ലിയെ ശ്രദ്ധിക്കാൻ ആവശ്യപ്പെട്ടു. അവൾക്കില്ലാത്ത ചില കഴിവുകൾ ലില്ലിക്കുണ്ടെന്ന് അദ്ദേഹം വിവരിക്കുന്നു. നിരവധി തവണയാണ് മതിഭ്രമത്തിന് ഇരയാവുന്ന നീനക്ക് തന്റെ പ്രതിരൂപം പിന്തുടരുന്നതായി അനുഭവപ്പെടുന്നു. ഒരു രാത്രി, നീന ലില്ലിയുടെ ക്ഷണം സ്വീകരിച്ചു പുറത്ത് ഭക്ഷണം കഴിക്കാൻ പോകുന്നു.

റിലാക്സ് ചെയ്യാൻ ലില്ലി നീനക്ക് ഒരു തരം മയക്കുമരുന്ന് നൽകുന്നു. തുടർന്ന് ഒരു നൈറ്റ് ക്ലബിൽ നൃത്തം ചെയ്യുന്ന ഇരുവരും വൈകി വീട്ടിൽ മടങ്ങിയെത്തുന്നു. നീനയും ലില്ലിയും ശാരീരികമായി അടുക്കുന്നു. പിറ്റേന്നു രാവിലെ നീന കണ്ണുതുറക്കുമ്പോൾ റിഹേഴ്‌സലിന് പോകാൻ ഏറെ വൈകി എന്ന തിരിച്ചറിയുന്നു. ലിങ്കൻ സെന്ററിൽ എത്തുന്ന നീന, ലില്ലി ബ്ലാക്ക് സ്വാനായി നൃത്തം ചെയ്യുന്നത് കാണുകയും അവർ തമ്മിൽ തലേന്ന് ഒരു കണ്ടുമുട്ടൽ ഉണ്ടായിട്ടില്ല എന്ന് തിരിച്ചറിയുകയും ചെയ്തു.

തോമസ് ലില്ലിയെ പകരക്കാരിയാക്കിയെന്ന് അറിയുമ്പോൾ നീനയുടെ മതിഭ്രമം കൂടുതൽ ശക്തമാക്കുകയും ബാലെ യിൽ പങ്കെടുക്കുന്നതിൽ നിന്നും 'അമ്മ അവളെ തടയാൻ ശ്രമിക്കുന്നു. എന്നാൽ അവരുടെ വിലക്ക് ലംഘിച്ച് ലിങ്കൻ സെന്ററിൽ എത്തുന്ന നീന കാണുന്നത്‌ ലില്ലി വേഷം ഏറ്റെടുക്കാൻ തയ്യാറായി നിൽക്കുന്നതാണ്. അവൾ തോമസിനെ കാണുന്നു. അവളുടെ ആത്മവിശ്വാസത്തിൽ ആകർഷകനായ തോമസ് നീനയെ പെർഫോം ചെയ്യാൻ അനുവദിക്കുന്നു.

രണ്ടാമത്തെ ഭാഗത്തിന്റെ അവസാനത്തിൽ, മതിഭ്രമത്താൽ നീനയുടെ ശ്രദ്ധ തെറ്റുകയും, അതുമൂലം പങ്കാളി അവളെ നിലത്തേക്ക് ഇടുകയും ചെയ്യുന്നു. ഡ്രസിങ് റൂമിലേക്ക് തിരിച്ചുവരുന്ന അവൾ കാണുന്നത്‌ ബ്ലാക്ക് സ്വാനിന്റെ വേഷം അവതരിപ്പിക്കാൻ തയാറെടുക്കുന്ന ലില്ലിയെയാണ്. പെട്ടെന്ന് ലില്ലി നീനയുടെ പ്രതിരൂപമായി മാറുകയും ഇരുവരും പോരാട്ടത്തിൽ ഏർപ്പെടുകയും ചെയ്യുന്നു. പോരാട്ടത്തിന് ഒടുവിൽ ഒരു കണ്ണാടിച്ചില്ലു കൊണ്ട് തന്റെ പ്രതിരൂപത്തെ കുത്തിമുറിവേല്പിക്കുന്നു. അവൾ മൃതദേഹത്തെ മറച്ച് വെച്ച ശേഷം സ്റ്റേജിലേക്ക് തിരികെയെത്തി, ബ്ലാക്ക് സ്വാനിന്റെ വേഷം പിഴവേതുമില്ലാതെ അവതരിപ്പിക്കുന്നു.

പ്രേക്ഷകർ എഴുന്നേറ്റു നിന്ന്‌ നീനയുടെ പ്രകടനത്തെ പ്രശംസിക്കുകയും അവൾ തോമസിന് ഒരു അപ്രതീക്ഷിത ചുംബനം നൽകിയശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നു. വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടു തുറന്നു നോക്കുമ്പോൾ ലില്ലി ജീവനോടെ ഇരിക്കുന്നതും അവളെ അഭിനന്ദിക്കുന്നതും കാണുന്നു. അവർ തമ്മിൽ ഉള്ള പോരാട്ടം നടന്നിട്ടില്ല എന്നും അവൾ സ്വയം കുത്തി മുറിവേല്പിക്കുകയാണ് ഉണ്ടായത് എന്ന് നീന തിരിച്ചറിയുന്നു. അവൾ നിശ്ശബ്ദമായി വസ്ത്രധാരണം തുടരുന്നു.

ബാലെയുടെ അവസാനം വൈറ്റ് സ്വാൻ ഒരു കൊക്കയിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്ന രംഗത്തു, നീന ഒളിപ്പിച്ചു വെച്ച ഒരു കിടക്കയിലേക്ക് വീഴുന്നു. തീയറ്ററിൽ പ്രേക്ഷകരുടെ കയ്യടി ശബ്ദം മുഴങ്ങുന്നതിനിടെ തോമസ്, ലില്ലി, മറ്റു നർത്തകർ എന്നിവർ നീനയെ അഭിനന്ദിക്കാൻ ഓടിയെത്തുന്നു. രൂക്ഷമായ രക്തസ്രാവം നേരിടുന്ന നീനയെയാണ് അവർ കാണുന്നത്‌. തന്റെ പ്രകടനം തികഞ്ഞതായിരുന്നു എന്ന് തോമസിനോട് അവൾ പറയുകയും, ഉടൻ നീനയുടെ ബോധം മറക്കുകയും ചെയ്യുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • നേറ്റലി പോർട്ട്മാൻ - നീന സേയേഴ്സ്/ ദ സ്വാൻ ക്വീൻ
  • മില കൂനിസ് - ലില്ലി / ദ ബ്ലാക്ക്‌ സ്വാൻ
  • വിൻസെന്റ് കാസ്സെൽ - തോമസ് ലെറോയ്
  • ബാർബെറ ഹെർഷെ - എറിക സേയേഴ്സ്
  • വിനോന റൈഡർ - എലിസബത്ത് "ബെത്ത്" മാകലിന്റൈയർ / ദ ഡൈയിങ് സ്വാൻ
  • ബെഞ്ചമിൻ മില്ലിപീഡ് - ഡേവിഡ് മൊറു / ദ പ്രിൻസ്
  • സീനിയ സോളോ - വെറോണിക / ലിറ്റിൽ സ്വാൻ
  • ക്രിസ്റ്റീന അനാപൊ - ഗലീന /ലിറ്റിൽ സ്വാൻ
  • ജാനെറ്റ് മോണ്ട്ഗോമറി -മാഡെലിൻ /ലിറ്റിൽ സ്വാൻ
  • സെബാസ്റ്റ്യൻ സ്റ്റാൻ - ആൻഡ്രൂ / സ്യൂട്ടർ
  • ടോബി ഹെമിംഗ്വേ - തോമസ് "ടോം" /സ്യൂട്ടർ

റിലീസ്

[തിരുത്തുക]

ബ്ലന്റ് സ്വാൻ 67-ാമത് വെനിസ് ഫിലിം ഫെസ്റ്റിവലിൽ 2010 സെപ്റ്റംബർ 1 ന് പ്രഥമ പ്രദർശനമായി ബ്ലന്റ് സ്വാൻ അവതരിപ്പിച്ചു. ചിത്രത്തെ പ്രേക്ഷകർ കൈയ്യടിയോടെ സ്വീകരിച്ചു. വെനിസ് ഫിലിം ഫെസ്റ്റിവലിൽ അടുത്തകാലത്തെ ഏറ്റവും ശക്തമായ ഓപെണിങ് ചിത്രം എന്നാണ് വെറൈറ്റി മാസിക വിശേഷിപ്പിച്ചത്.[5] ബ്ലാക്ക് സ്വാൻ മത്സര വിഭാഗത്തിൽ പങ്കെടുത്തു. ദ ഫൗണ്ടനും ദ റെസ്ലറിനും ശേഷം മത്സര വിഭാഗത്തിൽ പങ്കെടുക്കുന്ന തുടർച്ചയായ മൂന്നാമത്തെ ആരോനോഫ്സ്കി ചിത്രമാണ് ഇത്[6]. 2010 സെപ്തംബർ 5 ന് ടെല്ലുറിഡ് ഫിലിം ഫെസ്റ്റിവൽ[7], 35-ാമത് ടൊറന്റൊ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ[8][9], 2010 ഒക്ടോബറിൽ ന്യൂ ഓർലീൻസ് ഫിലിം ഫെസ്റ്റിവൽ[10], ഓസ്റ്റിൻ ഫിലിം ഫെസ്റ്റിവൽ[11], ബിഎഫ്ഐ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ എന്നീ വേദികളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു[12]. 2010 നവംബറിൽ ലോസ് ആഞ്ചലസിലെ അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എഎഫ്ഐ ഫെസ്റ്റിലും ഡെൻവർ ഫിലിം ഫെസ്റ്റിവലിലും പോളണ്ടിലെ ബൈഡ്ഗോസ്സിസിലെ കാമെരിമേജ് ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിച്ചു.[13]

യുണൈറ്റഡ് കിംഗ്ഡത്തിലെ ബ്ലാക്ക് സ്വാൻ റിലീസ് തീയതി ഫെബ്രുവരി 11 യിൽ നിന്ന് മുന്നോട്ട് കൊണ്ടുവന്നു 2011 ജനുവരി 21 ആക്കി പുനർനിർണയിച്ചു. ദ ഇൻഡിപെൻഡന്റ് പത്രത്തിന്റെ അഭിപ്രായപ്രകാരം, 2010 ലെ 'ഏറ്റവും കൂടുതൽ പ്രതീക്ഷയോടെ കാത്തിരിക്കുന്ന’ സിനിമകളിൽ ഒന്നായിരുന്നു ഈ ചിത്രം. പത്രം തുടർന്ൻ ചിത്രത്തെ 1948 ബാലെ ചലച്ചിത്രം ദി റെഡ് ഷൂസുമായി താരതമ്യപ്പെടുത്തി. [14]

ചിത്രത്തിന്റെ റീജിയൺ 1/ റീജിയൺ എ ഡിവിഡി, ബ്ലൂ-റേ ഡിസ്ക്ക് പതിപ്പ് മാർച്ച് 29, 2011 നും, റീജിയൺ 2/ റീജിയൺ ബി പതിപ്പ് 2011 മെയ് 16 നുമാണ് പുറത്തിറങ്ങിയത്.

പ്രതികരണം

[തിരുത്തുക]

ബോക്സ് ഓഫീസ്

[തിരുത്തുക]

ഡിസംബർ 3, 2010 ന് നോർത്ത് അമേരിക്കയിലെ തെരഞ്ഞെടുത്ത നഗരങ്ങളിലെ 18 തിയേറ്ററുകളിൽ പരിമിതമായ രീതിയിലാണ് ചിത്രം റിലീസ് ചെയ്തതു. പക്ഷെ ചിത്രം അപ്രതീക്ഷിതമായി ബോക്സ് ഓഫീസ് വിജയം നേടി. പ്രദർശനം ആരംഭിച്ച ദിവസം 4,15,822 ഡോളർ ആണ് ഈ ചിത്രം നേടിയത്. രണ്ടാം വാരാന്തത്തിൽ ചിത്രം 90 തിയേറ്ററുകളിലേക്ക് വ്യാപിപ്പിച്ചു, 3.3 ദശലക്ഷം ഡോളർ കളക്ട് ചെയ്തു. ഈ ചിത്രം അമേരിക്കൻ ഐക്യനാടുകളിൽ 106 ദശലക്ഷം ഡോളറും ലോകവ്യാപകമായി 329 ദശലക്ഷം ഡോളറും വരുമാനം നേടി.

നിരൂപക പ്രതികരണം

[തിരുത്തുക]

അവലോകനങ്ങൾ ശേഖരിക്കുന്ന വെബ്സൈറ്റ് ആയ റോട്ടൻ ടോമാട്ടോസ് 276 അവലോകനങ്ങളെ അടിസ്ഥാനമാക്കി 86% അംഗീകാരം നൽകി. ശരാശരി റേറ്റിംഗ് 8.2 / 10 ആണ്. മെറ്റാക്രിട്ടിക് 42 അവലോകനങ്ങളെ അടിസ്ഥാനമാക്കി ശരാശരി 100 ൽ 79 സ്കോർ നൽകി.

അവലംബം

[തിരുത്തുക]
  1. Zeitchik, Steven (September 17, 2010). "Darren Aronofsky's 'Black Swan' a feature film of a different feather". The Korea Herald. McClatchy-Tribune Information Services. Archived from the original on 2012-03-20. Retrieved February 4, 2012.
  2. "Black Swan (15)". British Board of Film Classification. November 19, 2010. Archived from the original on 2018-02-08. Retrieved September 21, 2016.
  3. "Direct Effect Season 1, Episode 7 Darren Aronofsky of BLACK SWAN". Archived 2014-10-06 at the Wayback Machine. Fox Movie Channel Originals. TV Guide. October 8, 2011.
  4. Whipp, Glenn (December 9, 2010). "'Black Swan' director Darren Aronofsky likes a challenge". Los Angeles Times. Retrieved February 11, 2017.
  5. Vivarelli, Nick (September 1, 2010). "Aronofsky flies Swan at Venice". Variety. Archived from the original on 2010-09-02. Retrieved 2018-03-12.
  6. Lyman, Eric J. (July 22, 2010). "Aronofsky's Black Swan to open Venice fest". The Hollywood Reporter.
  7. Scott, A. O. (September 6, 2010). "Movies, Mountains and High Hopes". The New York Times. Retrieved September 6, 2010.
  8. Knegt, Peter (ജൂലൈ 27, 2010). "Toronto Sets Over 50 Titles For 2010 Fest". indiewire.com. Moviefone. Archived from the original on August 30, 2010.
  9. Evans, Ian (2010). "Black Swan — Toronto International Film Festival premiere coverage". DigitalHit.com. Retrieved November 17, 2010.
  10. Scott, Mike (ഓഗസ്റ്റ് 30, 2010). "Welcome to the Rileys to open 2010 New Orleans Film Festival". The Times-Picayune. Archived from the original on August 30, 2010.
  11. "Black Swan, 127 Hours to Austin Fest". The Hollywood Reporter. September 21, 2010.
  12. Gritten, David (October 25, 2010). "The London Film Festival is flourishing". The Daily Telegraph. UK.
  13. Zeitchik, Steven (October 13, 2010). "AFI Fest offers festival favorites, free tickets". Los Angeles Times.
  14. Hughes, Sarah (ഓഗസ്റ്റ് 27, 2010). "Darkness and despair: that's dance on screen". The Independent. UK. Archived from the original on August 28, 2010.

ബാഹ്യ കണ്ണികൾ

[തിരുത്തുക]