ബെൽഫ്ലവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bellflower, California
City
City of Bellflower
Motto(s): "The Friendly City"
"Growing Together"
Location of Bellflower in Los Angeles County, California
Location of Bellflower in Los Angeles County, California
Bellflower, California is located in the US
Bellflower, California
Bellflower, California
Location in the United States
Coordinates: 33°53′17″N 118°7′39″W / 33.88806°N 118.12750°W / 33.88806; -118.12750Coordinates: 33°53′17″N 118°7′39″W / 33.88806°N 118.12750°W / 33.88806; -118.12750
Country  United States
State  California
County Los Angeles
Incorporated September 3, 1957[1]
Government
 • City council[2] Dan Koops (mayor)
Juan Garza
Ray Dunton
Sonny Santa Ines
Ron Schnablegger
 • Finance Director Tae G. Rhee, CPA
Area[3]
 • Total 6.170 ച മൈ (15.981 കി.മീ.2)
 • Land 6.117 ച മൈ (15.843 കി.മീ.2)
 • Water 0.053 ച മൈ (0.138 കി.മീ.2)  0.86%
Elevation[4] 71 അടി (22 മീ)
Population (April 1, 2010)[5]
 • Total 76,616
 • Estimate (2013)[5] 77,593
 • Density 12/ച മൈ (4/കി.മീ.2)
Time zone UTC-8 (Pacific)
 • Summer (DST) UTC-7 (PDT)
ZIP codes 90706, 90707
Area code 562
FIPS code 06-04982
GNIS feature IDs 1652671, 2409822
Website www.bellflower.org

ബെൽഫ്ലവർ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസ് കൌണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണവും ലോസ് ആഞ്ചലസ് നഗരപ്രാന്തവുമാണ്. 1957 സെപ്റ്റംബർ 3 നാണ് ഈ പട്ടണം ഏകീകരിക്കപ്പെട്ടത്. 2010 ലെ സെൻസസ് രേഖകൾ പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 76,616 ആയിരുന്നു. 2000 ലെ സെൻസസിൽ ഇത് 72,878 ആയിരുന്നു.

1906 ൽ എഫ്. ഇ. വുഡ്‍റഫ് എന്നയാളാണ് പട്ടണം സ്ഥാപിച്ചത്. ഇവിടെ 1909 ൽ ഒരു പോസ്റ്റ് ഓഫീസ സ്ഥാപിക്കപ്പെട്ടപ്പോൾ പട്ടണത്തിന് പേരു നൽകിയിരുന്നത് സോമർസെറ്റ് എന്നായിരുന്നു. അക്കാലത്ത് ഇതേപേരിൽ കൊളറാഡോയിൽ ഒരു പട്ടണം നിലനിന്നിരുന്നതിനാൽ പോസ്റ്റൽ അധികൃതർ ഈ പേര് നിരാകരിച്ചു. ഇപ്പോഴത്തെ ബെൽഫ്ലവർ എന്ന പട്ടണത്തിന്റെ പേര് “bellefleur apple” നെ അനുസ്പദമാക്കിയാണ്. അവിടെയുള്ള നാടൻ തോട്ടങ്ങളിൽ 1900 കാലത്ത് ഇത്തരം മഞ്ഞ നിറത്തിലുള്ള ആപ്പിളുകൾ സമൃദ്ധമായി വിളഞ്ഞിരുന്നു.

കുടിയേറ്റത്തിൻറെ ആദ്യനാളുകളി‍ൽ ഇവിടെ ഡച്ച്, ജപ്പാൻ, പോർട്ടുഗൽ വംശജരിൽപ്പെട്ട ക്ഷീരോദ്പാദകര കർഷകരുടെ ചെറു സംഘങ്ങളാണ് വസിച്ചിരുന്നത്. ആദ്യ ബെൽഫ്ലവറും സമീപസ്ഥമായ പാരമൌണ്ടും തെക്കൻ കാലിഫോർണിയയിലെ പ്രധാന ആപ്പിൾ ഉല്പാദന കേന്ദ്രമായും പിന്നീട് ക്ഷീരോത്പാദനകേന്ദ്രമായും അറിയപ്പെട്ടു. രണ്ടാ ലോകമഹായുദ്ധാനന്തരം ഈ പ്രദേശത്തെ ഭൂമിയുടെ മൂല്ല്യം ക്രമാതീതമായി ഉയരുകയും റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും മറ്റും ഇടപെടലുകളുടെ ഫലമായി ഇവിടെയുള്ള ക്ഷീര കർഷകരും മറ്റും അനേക മൈലുകൾ അകലെ കിഴക്കൻ മേഖലകളിലെ ഡയറി  വാലി, ഡയറി ലാൻറ്, ഡയറി സിറ്റി എന്നിങ്ങനെ അറിയപ്പെട്ടിരുന്ന പ്രദേശങ്ങളിലയക്കു് (ഇപ്പോഴത്തെ പട്ടണങ്ങളായ സെറിറ്റോസ്, ലാ പാമ, സൈപ്രസ് എന്നിവ നിലനിൽക്കുന്ന പ്രദേശങ്ങൾ) നിർബന്ധിതമായി നീക്കം ചെയ്യപ്പെടുകയും ചെയ്തു.

 ഭൂമിശാസ്ത്രം[തിരുത്തുക]

ബെൽഫ്ലവർ പട്ടണം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 33°53′17″N 118°07′39″W / 33.888165°N 118.127604°W / 33.888165; -118.127604 ആണ്.[6]

അമേരിക്കൻ ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പട്ടണത്തിൻറെ ആകെ ചുറ്റളവു 6.2 square miles (16 km2) ആണ്. ഇതിൽ 6.1 square miles (16 km2) ഭാഗം കരപ്രദേശവും ബാക്കി 0.1 square miles (0.26 km2) പ്രദേശം (0.86%) ജലം ഉൾപ്പെട്ടതുമാണ്.

ബെൽഫ്ലവർ പട്ടണത്തിൻറെ വടക്കും വടക്കു പടിഞ്ഞാരും ഡോവ്‍ണിയും കിഴക്കു ഭാഗത്ത് നോർവാക്ക്,സെറിറ്റോസ് എന്നീ പട്ടണങ്ങളും തെക്കുഭാഗത്ത്ലേക്ൿവുഡും തെക്കുപടിഞ്ഞാറ് ലോങ്ബീച്ചും പടിഞ്ഞാറ്പാരമൌണ്ട് പട്ടണവും അതിരുകളായി വരുന്നു.

അവലംബം[തിരുത്തുക]

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014. 
  2. "City Council". City of Bellflower. Retrieved April 20, 2015. 
  3. "2010 Census U.S. Gazetteer Files – Places – California". United States Census Bureau. 
  4. "Bellflower". Geographic Names Information System. United States Geological Survey. Retrieved October 11, 2014. 
  5. 5.0 5.1 "Bellflower (town) QuickFacts". United States Census Bureau. Retrieved February 11, 2015. 
  6. "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23. 
"https://ml.wikipedia.org/w/index.php?title=ബെൽഫ്ലവർ&oldid=2777180" എന്ന താളിൽനിന്നു ശേഖരിച്ചത്