ബെറ്റി ബക്ക്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബെറ്റി ബക്ക്ലി
ബക്ക്ലി ഡിസംബർ 2009 ൽ
ജനനം
ബെറ്റി ലിൻ ബക്ക്ലി

(1947-07-03) ജൂലൈ 3, 1947  (76 വയസ്സ്)
കലാലയംടെക്സസ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റി
തൊഴിൽനടി, ഗായിക, സംഗീത അധ്യാപിക
സജീവ കാലം1964–ഇതുവരെ
അറിയപ്പെടുന്ന കൃതി
Miss Collins in Carrie (1976)
Dixie Scott in Tender Mercies (1983)
Sondra Walker in Frantic (1988)
Mrs. Jones in The Happening (2008)
Grizabella in "Cats" (1982)
ടെലിവിഷൻഎയ്റ്റ് ഈസ് ഇനഫ് (1977–1981)
ജീവിതപങ്കാളി(കൾ)
പീറ്റർ ഫ്ലെഡ്
(m. 1972; div. 1979)
ബന്ധുക്കൾനോർമൻ ബക്ക്ലി (സഹോദരൻ)
വെബ്സൈറ്റ്www.bettybuckley.com

ബെറ്റി ലിൻ ബക്ക്ലി (ജനനം: ജൂലൈ 3, 1947) ഒരു അമേരിക്കൻ നടിയും ഗായികയുമാണ്. ഒരു ടോണി പുരസ്കാര ജേതാവായ ബക്ക്ലി, കൂടാതെ രണ്ട് ഡേടൈം എമ്മി അവാർഡുകൾക്കും രണ്ട് ഗ്രാമി പുരസ്കാരങ്ങൾക്കും ഒലിവിയർ അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുണ്ട്. 2012-ൽ അമേരിക്കൻ തിയേറ്റർ ഹാൾ ഓഫ് ഫെയിമിൽ അവരെ ഉൾപ്പെടുത്തി.[1]

ക്യാറ്റ്‌സ് എന്ന മ്യൂസിക്കലിൻറെ യഥാർത്ഥ ബ്രോഡ്‌വേ നിർമ്മാണത്തിൽ ഗ്രിസബെല്ല എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 1983-ലെ ഒരു മ്യൂസിക്കലിലെ മികച്ച ഫീച്ചർ നടിക്കുള്ള ടോണി പുരസ്കാരം ബക്ക്ലി നേടി. ലണ്ടൻ, ന്യൂയോർക്ക് എന്നിവിടങ്ങളിൽ പ്രദർശിപ്പിച്ച സൺസെറ്റ് ബൊളിവാർഡിൽ (1994-96) നോർമ ഡെസ്മണ്ട് എന്ന കഥാപാത്രമായി അഭിനയിച്ച അവർക്ക്, ഒരു മ്യൂസിക്കലിലെ മികച്ച നടിക്കുള്ള 1995 ലെ ഒലിവിയർ അവാർഡ് നാമനിർദ്ദേശം ലഭിക്കുകയും, കൂടാതെ ട്രയംഫ് ഓഫ് ലവ് എന്ന മ്യൂസിക്കലിലെ വേഷത്തിന് ഒരു മ്യൂസിക്കലിലെ മികച്ച നടിക്കുള്ള 1997 ലെ ടോണി അവാർഡിന് നാമനിർദ്ദേശവും ലഭിച്ചു. അവരുടെ മറ്റ് ബ്രോഡ്‌വേ പ്രകടനങ്ങളിൽ 1776 (1969), പിപ്പിൻ (1973), ദി മിസ്റ്ററി ഓഫ് എഡ്വിൻ ഡ്രൂഡ് (1985) എന്നിവയും ഉൾപ്പെടുന്നു. 2018 സെപ്റ്റംബർ മുതൽ 2019 ഓഗസ്റ്റ് വരെയുള്ള കാലത്ത് ഹലോ ഡോളിയുടെ യു.എസ്. ദേശീയ പര്യടന പ്രദർശനത്തിൽ അവർ ഒരു സുപ്രധാന വേഷത്തിൽ അഭിനയിച്ചു.[2] 1977 മുതൽ 1981 വരെ എയ്റ്റ് ഈസ് ഇനഫ് എന്ന ടെലിവിഷൻ പരമ്പരയിൽ അഭിനയിച്ച ബക്ക്ലി 1976-ൽ പുറത്തിറങ്ങിയ കാരി എന്ന സിനിമയിൽ ജിം പരിശീലക മിസ് കോളിൻസിന്റെ വേഷം ചെയ്തു. 1988-ൽ കാരിയുടെ ഹ്രസ്വകാല ബ്രോഡ്‌വേ സംഗീത പതിപ്പിൽ കാരി വൈറ്റിന്റെ അമ്മ മാർഗരറ്റായി അവർ അഭിനയിച്ചു. ടെൻഡർ മേഴ്‌സിസ് (1983) എന്ന ചിത്രത്തിലെ ഡിക്‌സി സ്കോട്ട്, ഫ്രാന്റിക് (1988) എന്ന ചിത്രത്തിലെ സോന്ദ്ര വാക്കർ, ഇൻ അനദർ വുമണിലെ (1988) കാത്തി, ദി ഹാപ്പനിങ്ങ് (2008) എന്ന ചിത്രത്തിലെ മിസിസ് ജോൺസ് എന്നിവയാണ് അവളുടെ മറ്റ് പ്രധാന ചലച്ചിത്ര വേഷങ്ങൾ.

2016-ൽ പുറത്തിറങ്ങിയ സ്പ്ലിറ്റ് എന്ന ചിത്രത്തിലെ ഡോ. കാരെൻ ഫ്ലെച്ചറുടെ വേഷത്തിന് അവർക്ക് ഒരു സാറ്റേൺ അവാർഡ് നാമനിർദ്ദേശം ലഭിച്ചു. അവരുടെ മറ്റ് ടെലിവിഷൻ അംഗീകാരങ്ങളിൽ ഓസ് (2001-03), പ്രീച്ചർ (2018) എന്നീ പരമ്പരകൾ ഉൾപ്പെടുന്നു.

ആദ്യകാലജീവിതം[തിരുത്തുക]

നർത്തകിയും പത്രപ്രവർത്തകയുമായിരുന്ന ബെറ്റി ബോബിന്റെയും (മുമ്പ്, ഡിൽറ്റ്സ്) യു.എസ്. എയർഫോഴ്‌സിൽനിന്ന് വിരമിച്ച ലെഫ്റ്റനന്റ് കേണൽ, സൗത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മുൻ എഞ്ചിനീയറിംഗ് വിഭാഗം ഡീൻ, ആർലിംഗ്ടണിലെ ടെക്‌സാസ് യൂണിവേഴ്‌സിറ്റിയിലെ ആർക്കിടെക്ചറൽ സ്ട്രക്ചേഴ്‌സ് പ്രൊഫസർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന ഏണസ്റ്റ് ലിൻ ബക്ക്ലിയുടെയും മകളായി ടെക്സസിലെ ബിഗ് സ്പ്രിംഗിലാണ് ബെറ്റി ലിൻ ബക്ക്ലി ജനിച്ചത്. ബാല്യകാലം അവർ ഫോർട്ട് വർത്തിൽ ചെലവഴിച്ചു. മാതാപിതാക്കളുടെ നാല് മക്കളിൽ അവർ മൂത്തവളാണ്. അവൾക്ക് മൂന്ന് സഹോദരന്മാരുണ്ട്. ഒരു സഹോദരനായി നോർമൻ ബക്ക്ലി ഒരു ഫിലിം എഡിറ്ററും ടിവി ഡയറക്ടറുമാണ്, മറ്റ് രണ്ട് സഹോദരങ്ങളായ പാട്രിക്ക്, മൈക്കിൾ (മരണം: നവംബർ 21, 2020) എന്നിവർ എഞ്ചിനീയർമാരായി പരിശീലനം നേടിയവരാണ്. ടെക്സസ് ക്രിസ്ത്യൻ സർവ്വകലാശാലയിലെ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ, അവർ സെറ്റ ടൗ ആൽഫയിലെ അംഗമായിരുന്നു. 1966-ൽ "മിസ് ഫോർട്ട് വർത്ത്" കിരീടം ചൂടിയ അവർ "മിസ് ടെക്സസ്" മത്സരത്തിൽ റണ്ണറപ്പായിരുന്നു. അറ്റ്ലാന്റിക് സിറ്റിയിലെ മിസ് അമേരിക്ക മത്സരത്തിൽ പങ്കെടുക്കാൻ ബക്ക്ലി ക്ഷണിക്കപ്പെടുകയും, അവിടെ ഒരു ടാലന്റ് സ്കൗട്ട് അവളെ കണ്ടെത്തുകയും ചെയ്തു. കോളേജ് ബിരുദം നേടുന്നതിനായി ടെക്സസ് ക്രിസ്ത്യൻ സർവ്വകലാശാലയിൽ തിരിച്ചെത്തിയ ശേഷം, വിയറ്റ്നാം യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ സന്ദർശിക്കാൻ അവൾ ഏഷ്യയിൽ പര്യടനം നടത്തിയിരുന്നു. പിന്നീട് ഫോർട്ട് വർത്ത് പ്രസ്സിന്റെ റിപ്പോർട്ടറായി കുറച്ചുകാലം ജോലി ചെയ്ത അവർ 1969-ൽ ന്യൂയോർക്ക് സിറ്റിയിലേക്ക് പോകുകയും, ആദ്യമായി നഗരത്തിൽ എത്തിയ ഉടനെ 1776 എന്ന മ്യൂസിക്കലിൽ മാർത്ത ജെഫേഴ്സന്റെ വേഷം ലഭിക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "EXCLUSIVE: Betty Buckley, Sam Waterston, Trevor Nunn, Christopher Durang, Andre Bishop Among Theater Hall of Fame Inductees". www.playbill.com. Archived from the original on December 20, 2013. Retrieved March 19, 2014.
  2. "Hello, Betty! Broadway icon Betty Buckley tackles famed role in 'Hello, Dolly!' in SF". 20 February 2019. Archived from the original on 2019-02-21. Retrieved 2019-02-21.
"https://ml.wikipedia.org/w/index.php?title=ബെറ്റി_ബക്ക്ലി&oldid=3947591" എന്ന താളിൽനിന്ന് ശേഖരിച്ചത്