Jump to content

ബുഖ്തിഷു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

7, 8, 9 നൂറ്റാണ്ടുകളിൽ നിന്നുള്ള, ആറ് തലമുറകളും 250 വർഷവും നീണ്ടുനിന്ന, പേർഷ്യൻ[1][2][3] അല്ലെങ്കിൽ അസീറിയൻ നെസ്തോറിയൻ ക്രിസ്ത്യൻ[4][5] വൈദ്യന്മാരുടെ ഒരു കുടുംബമായിരുന്നു ബഖ്തൂഷാ ഗോണ്ടിഷാപൂരി (സാഹിത്യത്തിൽ ബുഖ്തിഷു എന്നും ബുഖ്ത്-യിഷു എന്നും അറിയപ്പെടുന്നു). അഞ്ചാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ കാണാവുന്ന മിഡിൽ പേർഷ്യൻ - സിറിയക് നാമം ഈ "സീറോ-പേർഷ്യൻ നെസ്തോറിയൻ കുടുംബത്തിന്റെ" പേരുള്ള പൂർവ്വികനെ സൂചിപ്പിക്കുന്നു.[6] കുടുംബത്തിലെ ചില അംഗങ്ങൾ ഖലീഫമാരുടെ സ്വകാര്യ വൈദ്യന്മാരായി സേവനമനുഷ്ഠിച്ചിരുന്നു.[7] അസുഖം ചികിത്സിച്ചതിനെത്തുടർന്ന് അൽ-മൻസൂർ ബുഖ്ത്-യിഷുവിന്റെ മകൻ ജുർജിസിന് 765CE-ൽ 10,000 ദിനാർ സമ്മാനിച്ചു.[8] ഈ കുടുംബത്തിലെ ഒരു അംഗത്തെ കർബലയിലെ സംഭവങ്ങളിൽ അസുഖം ബാധിച്ച ഇമാം സജ്ജാദിന്റെ (നാലാം ഷിയാ ഇമാം) വൈദ്യനായി തിരഞ്ഞെടുത്തതായി പോലും പറയപ്പെടുന്നു.[9]

ആദ്യകാല അബ്ബാസി സഭകളീലെ മിക്ക വൈദ്യന്മാരെയും പോലെ, അവർ പേർഷ്യയിലെ (ആധുനിക തെക്കുപടിഞ്ഞാറൻ ഇറാനിൽ) ഗോണ്ടിഷാപൂർ അക്കാദമിയിൽ നിന്നാണ് വന്നത്. ഗോണ്ടിഷാപൂരിൽ ജോലി ചെയ്യുന്നതിനിടയിൽ വിവർത്തനം ചെയ്യാൻ സഹായിച്ച പ്ലേറ്റോ, അരിസ്റ്റോട്ടിൽ, പൈതഗോറസ്, ഗലേൻ തുടങ്ങിയവരുടേത് ഉൾപ്പടെ ഗ്രീക്ക്, ഹിന്ദി ശാസ്ത്രങ്ങളിൽ അവർ നല്ല പ്രാവീണ്യമുള്ളവരായിരുന്നു.[10]

പേർഷ്യയിലെ ഇസ്‌ലാമിക അധിനിവേശത്തിനുശേഷം മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തിലേക്കുള്ള അവരുടെ സമന്വയത്തിനിടയിൽ, ഏകദേശം 200 വർഷത്തോളം പേർഷ്യൻ സംസാര ഭാഷയായി നിലനിർത്തിക്കൊണ്ട് കുടുംബം അറബി സ്വായത്തമാക്കി.[6]

ഗോണ്ടേഷാപൂരിനടുത്തുള്ള അഹ്‌വാസിൽ നിന്നാണ് കുടുംബം, എന്നിരുന്നാലും അവർ ഒടുവിൽ ബാഗ്ദാദ് നഗരത്തിലേക്കും പിന്നീട് സസാനിഡ് കാലഘട്ടത്തിൽ പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായ വടക്കൻ സിറിയയിലെ എൻസിബിനിലേക്കും മാറി.[11] ഹാരുൺ അൽ-റഷീദിന്റെ വിസിയറും ഉപദേശകനുമായ യഹ്യ അൽ- ബർമാക്കി, ഗൊണ്ടേഷാപൂരിലെ ആശുപത്രിക്കും അക്കാദമിക്കും രക്ഷാകർതൃത്വം നൽകുകയും, പേർഷ്യയിൽ മാത്രമല്ല, പൊതുവെ അബ്ബാസിഡ് സാമ്രാജ്യത്തിൽ മുഴുവനായും ജ്യോതിശാസ്ത്രം, വൈദ്യശാസ്ത്രം, തത്ത്വചിന്ത എന്നിവയുടെ പ്രോത്സാഹനവും വളർച്ചയും ഉറപ്പാക്കുകയും ചെയ്തു.[12]

പദോൽപ്പത്തി

[തിരുത്തുക]

"വീണ്ടെടുക്കപ്പെട്ടു" എന്നർഥമുള്ള ആദ്യ, മിഡിൽ പേർഷ്യൻ [13] പദവും യേഹ്ശുവാ / യേശു എന്ന അർഥം വരുന്ന ഒരു സുറിയാനി ഘടകവും ഉൾക്കൊള്ളുന്ന ഈ പേര് "യേശുവിനാൽ വീണ്ടെടുക്കപ്പെട്ടു" അല്ലെങ്കിൽ "യേശു വീണ്ടെടുത്തു" എന്ന് വിവർത്തനം ചെയ്യാവുന്നതാണ്. [6] എന്നിരുന്നാലും, കിതാബ് 'ഉയൂൻ അൽ-അൻബാ' ഫി തബഖത് അൽ-അത്തിബ്ബാ (كتاب عيون الأنباء في طبقات الأطباء في طبقات الأطباء) എന്ന തന്റെ പുസ്തകത്തിൽ, പന്ത്രണ്ടാം നൂറ്റാണ്ടിലെ ചരിത്രകാരനായ ഇബ്‌നു അബി ഉസൈബിയ, സുറിയാനി ഭാഷയിൽ അത് "യേശുവിന്റെ ദാസൻ" (في اللغة السريانية البخت العبد ويشوع عيسى عليه السلام) എന്നാണ് അർത്ഥമാക്കുന്നത് എന്ന് പറഞ്ഞു.

അംഗങ്ങൾ

[തിരുത്തുക]

കുടുംബത്തിലെ ആദ്യത്തെ രണ്ട് അംഗങ്ങളുടെ ജീവിതരേഖ വ്യക്തമാക്കുന്ന രേഖകളൊന്നും ലഭ്യമല്ല. ശൃംഖലയുടെ ശേഷിക്കുന്ന ഭാഗം ആരംഭിക്കുന്നത് ജുർജിയിൽ നിന്നാണ്. വംശാവലി ക്രമം ഇപ്രകാരമാണ്: 

ബുഖ്തിഷു I

[തിരുത്തുക]

ജിബ്രീൽ I

[തിരുത്തുക]

ജുർജിസ്

[തിരുത്തുക]

ബുഖ്തിഷു രണ്ടാമന്റെ പിതാവും ജിബ്രിൽ ഇബ്ൻ ബുഖ്തിഷുവിന്റെ മുത്തച്ഛനുമായ ജുർജിസ് ഒരു ശാസ്ത്ര എഴുത്തുകാരനും, ഇറാഖ്, സിറിയ, പേർഷ്യ എന്നിവിടങ്ങളിലെ സഭകളിലേക്ക് ഭിഷ്വഗ്വരന്മാരെ എത്തിച്ചിരുന്ന ഗോണ്ടെഷാപൂരിലെ ആശുപത്രിയുടെ ഡയറക്ടറുമായിരുന്നു.[14] CE 765-ൽ ഖലീഫ അൽ-മൻസൂറിന്റെ വയറുവേദന ചികിത്സിക്കാൻ അദ്ദേഹത്തെ ബാഗ്ദാദിലേക്ക് വിളിച്ചു. ഖലീഫയെ സുഖപ്പെടുത്തിയ ശേഷം, ബാഗ്ദാദിൽ തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു, CE 769-ൽ അസുഖം വരുന്നതുവരെ അദ്ദേഹം അവിടെ തുടർന്നു. [15] ഗോണ്ഡേശപൂരിലേക്ക് മടങ്ങാൻ അനുവദിക്കുന്നതിന് മുമ്പ്, ഖലീഫ അദ്ദേഹത്തെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ക്ഷണിച്ചു, പക്ഷേ മരിക്കുമ്പോൾ പിതാക്കന്മാരോടൊപ്പം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അദ്ദേഹം അത് നിരസിച്ചു. അദ്ദേഹത്തിന്റെ പിടിവാശി കണ്ട ഖലീഫ, അദ്ദേഹം ലക്ഷ്യസ്ഥാനത്ത് എത്തിയെന്ന് ഉറപ്പാക്കാൻ ജുർജീസിനൊപ്പം ഒരു പരിചാരകനെയും അയച്ചു. പരിചാരകനും 10,000 ദിനാർ കൂലിക്കും പകരമായി, അദ്ദേഹത്തിന്റെ മകൻ ബുഖ്തിഷു രണ്ടാമനെ ഗോണ്ടെഷാപൂരിലെ ആശുപത്രിയിൽ നിന്ന് ഒഴിവാക്കാനാവില്ല എന്ന കാരണത്താൽ, ജുർജിസ് തന്റെ ശിഷ്യനായ ഈസ ഇബ്‌ൻ ഷഹ്‌ലയെ ഖലീഫയുടെ അടുത്തേക്ക് അയക്കാമെന്ന് വാഗ്ദാനം ചെയ്തു. [16]

ബുഖ്തിഷു II

[തിരുത്തുക]

ബുഖ്തിഷു രണ്ടാമൻ, ജുർജീസ് ഇബ്ൻ ബുഖ്തിഷുവിന്റെ മകനും ജിബ്രിൽ ഇബ്ൻ ബുഖ്തിഷുവിന്റെ പിതാവുമായിരുന്നു. ഖലീഫ അൽ-മൻസൂറിന്റെ വയറുവേദന ചികിത്സിക്കാൻ പിതാവിനെ അദ്ദേഹം ബാഗ്ദാദിലേക്ക് വിളിപ്പിച്ചപ്പോൾ ഗോണ്ടെഷാപൂരിലെ ആശുപത്രിയുടെ ചുമതല അദ്ദേഹത്തെ ഏൽപ്പിച്ചു. ബുഖ്തിഷു രണ്ടാമൻ ബാഗ്ദാദിലേക്ക് പോയി ഖലീഫമാരെ പരിചരിക്കാൻ ജുർജിസ് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല, പകരം തന്റെ വിദ്യാർത്ഥികളിൽ ഒരാളെ അയയ്ക്കാൻ ജുർജിസ് തയ്യാറായി. എന്നിരുന്നാലും, ഗുരുതരമായ രോഗബാധിതനായ ഖലീഫ അൽ-ഹാദിയെ ചികിത്സിക്കാൻ ബുഖ്തിഷു രണ്ടാമനെ നഗരത്തിലേക്ക് വിളിപ്പിച്ചു. CE 787-ൽ ഖലീഫ ഹാറൂൺ അൽ-റഷീദ് കഠിനമായ തലവേദന മൂലം ചികിത്സ തേടുന്നത് വരെ അദ്ദേഹം ബാഗ്ദാദിൽ പോയിരുന്നില്ല. വിജയകരമായി ഹാറൂൻ അൽ-റഷീദ്ച്ചിനെ ചികിത്സിച്ചതിന് നന്ദി സൂചകമായി ഖലീഫ അദ്ദേഹത്തിന്റെ ഡോക്ടർ ഇൻ-ചീഫ് ആയി അദ്ദേഹത്തെ നിയമിച്ചു. എ.ഡി. 801-ൽ മരിക്കുന്നതുവരെ അദ്ദേഹം ആ സ്ഥാനത്ത് തുടർന്നു.[17]

ജബ്രിൽ ഇബ്ൻ ബുഖ്തിഷു

[തിരുത്തുക]

787 CE മുതൽ 801 CE ൽ മരിക്കുന്നത് വരെ ബാഗ്ദാദിൽ ഖലീഫമാരെ സേവിച്ച ബുഖ്തിഷു രണ്ടാമന്റെ മകനാണ് ജബ്രിൽ ഇബ്നു ബുഖ്തിഷു. CE 791-ൽ, ബുഖ്തിഷു രണ്ടാമൻ, ഖലീഫ ഹാറൂൺ അൽ-റഷീദിന്റെ വിസിയറായിരുന്ന ജാഫർ ദി ബർമാകിദിന്റെ ഡോക്ടറായി ജിബ്രീലിനെ ശുപാർശ ചെയ്തു. ശുപാർശ ഉണ്ടായിരുന്നിട്ടും, 805 CE ൽ ഹാറൂൺ അൽ-റാഷിദിന്റെ അടിമകളിൽ ഒരാളെ വിജയകരമായി ചികിത്സിക്കുകയും അതുവഴി ഖലീഫയുടെ വിശ്വാസം നേടുകയും ചെയ്യുന്നത് വരെ ജബ്രീൽ തന്റെ പിതാവിന്റെ പിൻഗാമിയായി മാറിയിരുന്നില്ല.[17]

ജിബ്‌രീൽ ബാഗ്ദാദിൽ ആയിരുന്ന കാലത്ത്, അതിന്റെ ആദ്യത്തെ ആശുപത്രിയിലേക്ക് അദ്ദേഹം ഹാറൂൺ അൽ-റഷീദിനെ നിർദ്ദേശിച്ചു.[18] ജിബ്രീൽ മെഡിസിൻ പഠിക്കുകയും ഡയറക്ടറായി സേവനമനുഷ്ഠിക്കുകയും ചെയ്ത ഗോണ്ടേഷാപൂരിലെ ആശുപത്രിയുടെ മാതൃകയിലാണ് ആ ആശുപത്രിയും കണക്ടഡ് ഒബ്സർവേറ്ററിയും നിർമ്മിച്ചത്.[19] ജിബ്രീൽ ഈ പുതിയ ആശുപത്രിയുടെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. ഹാരുൺ അൽ-റഷീദ് തന്റെ പേരാണ് ആശുപത്രിക്ക് നൽകിയത്.[18]

ഒൻപതാം നൂറ്റാണ്ടിലും പത്താം നൂറ്റാണ്ടിലും, ബാഗ്ദാദിലെ വൈദ്യശാസ്ത്രത്തിൽ ബുഖ്തിഷുകൾക്ക് കുത്തക ഉണ്ടായിരുന്നു. [20] ഹരുൺ അൽ-റഷീദിനെ 23 വർഷവും ബാർമകിഡ്‌സിനെ 13 വർഷവും സേവിച്ചതിന്, അതിൽ കുറഞ്ഞ രോഗികളിൽ നിന്നുള്ള ഫീസ് ഉൾപ്പെടുത്താതെ തന്നെ, ജിബ്രീലിന്റെ കരിയറിലെ വരുമാനം കണക്കാക്കിയിരിക്കുന്നത് 88,800,000 ദിർഹം ആണെന്നാണ്.[21]

ബുഖ്തിഷു III

[തിരുത്തുക]

യുഹന്ന ഇബ്നു ബുഖ്തിഷു

[തിരുത്തുക]

ഉബൈദുള്ള ഇബ്നു ബുഖ്തിഷു

[തിരുത്തുക]

ജിബ്രയിൽ III

[തിരുത്തുക]

ഖലീഫ അൽ മുക്തദിറിന്റെ ധനകാര്യ ഉദ്യോഗസ്ഥനായിരുന്ന ഉബൈദ് അല്ലാഹ് ഇബ്ൻ ബുഖ്തിഷുവിന്റെ മകനാണ് ജിബ്രയിൽ മൂന്നാമൻ. അച്ഛന്റെ മരണശേഷം അമ്മ മറ്റൊരു വൈദ്യനെ വിവാഹം കഴിച്ചു. ജിബ്രയിൽ മൂന്നാമൻ ബാഗ്ദാദിൽ മെഡിസിൻ പഠിക്കാൻ തുടങ്ങി. കർമനിൽ നിന്നുള്ള ഒരു ദൂതനെ ചികിത്സിച്ച ശേഷം, ബൈദ് ഭരണാധികാരി അദുദ് അൽ- ദവ്‌ല അദ്ദേഹത്തെ ഷിറാസിലേക്ക് വിളിച്ചു, എന്നാൽ താമസിയാതെ അദ്ദേഹം ബാഗ്ദാദിലേക്ക് മടങ്ങി. കെയ്‌റോയിൽ അദ്ദേഹത്തെ നിയമിക്കാൻ ആഗ്രഹിച്ച ഫാത്തിമിദ് അൽ-അസീസിന്റെ ഓഫർ അദ്ദേഹം നിരസിച്ചു. അദ്ദേഹം 1006 ജൂൺ 8 ന് അന്തരിച്ചു.[17]

അവലംബം

[തിരുത്തുക]
 1. Frye, ed. by R.N. (1975). The Cambridge history of Iran (Repr. ed.). London: Cambridge U.P. p. 415. ISBN 978-0-521-20093-6. Among the Christians also there were some of Persian origin or at least of immediate Persian background, among whom the most important are the Bukhtyishu' and Masuya (Masawaih) families. The members of the Bukhtyishu* family were directors of the Jundishapur hospital and produced many outstanding physicians. One of them, Jirjls, was called to Baghdad by the 'Abbasid caliph al-Mansur, to cure his dyspepsia. {{cite book}}: |first= has generic name (help)
 2. Philip Jenkins. The Lost History of Christianity. Harper One. 2008. ISBN 0061472808.
 3. Richard Nelson Frye. Heritage of Persia. Mazda Publishers. 2004.
 4. Bonner, Bonner; Ener, Mine; Singer, Amy (2003). Poverty and charity in Middle Eastern contexts. SUNY Press. p. 97. ISBN 978-0-7914-5737-5.
 5. Ruano, Eloy Benito; Burgos, Manuel Espadas (1992). 17e Congrès international des sciences historiques: Madrid, du 26 août au 2 septembre 1990. Comité international des sciences historiques. p. 527. ISBN 978-84-600-8154-8.
 6. 6.0 6.1 6.2 Lutz Richter-Bernburg. BOḴTĪŠŪʿ. Enyclopaedia Iranica. Volume IV, Fasc. 3. 1990. ISBN 978-0-7100-9132-1
 7. Islamic Culture and the Medical Arts: Greek Influences
 8. Edward Granville Browne, Islamic Medicine, Goodword pub., 2002, ISBN 81-87570-19-9, p23
 9. Imam Hossayn va Iran (امام حسین و ایران), by Zabihullah Mansouri (ذبیح الله منصوری). Tehran. Also: [1]
 10. Max Meyerhof, "An Arabic Compendium of Medico-Philosophical Definitions," Isis 10, no. 2(1928): 348.
 11. Donald R. Hill, Islamic Science and Engineering. 1993. Edinburgh University Press. ISBN 0-7486-0455-3 p.4
 12. Maz Meyerhof, "An Arabic Compendium"
 13. D. N. MacKenzie. A Concise Pahlavi Dictionary. Routledge Curzon, 2005, ISBN 0-19-713559-5.
 14. Majid Fakhry, "Philosophy and Theology," The Oxford History of Islam, ed. by John L. Esposito. Oxford Islamic Studies Online, http://www.oxfordislamicstudies.com/article.
 15. H.A.R Gibb, J.H. Kramers, E. Levi-Provencal, and J. Schacht, eds. Encyclopedia of Islam, New Edition, vol. 1, (Leiden, Netherlands: E.J. Brill, 1960), s.v. "Bukhtishu."
 16. Edward G. Browne, Arabian Medicine (Cambridge: University Press, 1921), 23.
 17. 17.0 17.1 17.2 H.A.R. Gibb, ed. Encyclopedia of Islam
 18. 18.0 18.1 Timothy S. Miller, "The Knights"
 19. Majid Fahkry, "Philosophy"
 20. P.M. Holt, Ann K.S. Lambton, and Bernard Lewis, eds. The Cambridge History of Islam, vol. 2, The Further Islamic Lands, Islamic Society and Civilization (Cambridge: University Press, 1970), 767.
 21. Edward G. Browne, Arabian Medicine, 57

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബുഖ്തിഷു&oldid=3982942" എന്ന താളിൽനിന്ന് ശേഖരിച്ചത്