കർബല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർബല

كربلاء

കർബല അൽമുഖദ്ദസ
ഷിയാ മുസ്ലിംകൾ കർബലയിലെ ഇമാം ഹുസൈൻ പള്ളിയിലേക്ക് നീങ്ങുന്നു.
ഷിയാ മുസ്ലിംകൾ കർബലയിലെ ഇമാം ഹുസൈൻ പള്ളിയിലേക്ക് നീങ്ങുന്നു.
രാജ്യം Iraq
ഗവേണറേറ്റ്കർബല
ജനസംഖ്യ
 (2015)
 • ആകെ970,000

ബാഗ്ദാദിൽ നിന്ന് ഏകദേശം 100 കി.മീ. തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഇറാഖിലെ ഒരു പട്ടണമാണ് കർബല(അറബി: كربلاء). 970,000ഓളം ജനസംഖ്യയുള്ള കർബല, കർബല സംസ്ഥാനത്തിന്റെ തലസ്ഥാനം കൂടിയാണ്.

എ.ഡി. 680ൽ നടന്ന കർബല യുദ്ധത്തിന്റെ പേരിലാണ് കർബല പ്രശസ്തമായത്. മക്കക്കും മദീനക്കും ശേഷം ഷിയാ മുസ്ലിംകളുടെ പുണ്യസ്ഥലമാണ് കർബല. ഇമാം ഹുസൈൻ ഷ്രിനിന്റെ ജന്മസ്ഥലം കൂടിയാണ് കർബല. ഹുസൈൻ ബിൻ അലിയുടെ (ഇമാം ഹുസൈൻ) ശവകുടീരം എന്ന നിലയിലും കർബല അറിയപ്പെടുന്നു. വർഷം തോറും ഈ ശവകുടീരത്തിൽ ഷിയാ മുസ്ലിംകൾ അനുസ്മരിക്കാനെത്തുന്നു. ഷിയാ മുസ്ലികളും സുന്നി മുസ്ലികളും കർബലയെ വിശുദ്ധ സ്ഥലമായി കാണുന്നു [1]

അവലംബം[തിരുത്തുക]

  1. "Karbala and Najaf: Shia holy cities". BBC News. April 20, 2003.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കർബല&oldid=3630274" എന്ന താളിൽനിന്ന് ശേഖരിച്ചത്