ബിലാസ്പൂർ ജില്ല, ഹിമാചൽ പ്രദേശ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബിലാസ്പൂർ ജില്ല
Location in Himachal Pradesh
Location in Himachal Pradesh
Map
Bilaspur district
Country ഇന്ത്യ
State ഹിമാചൽ പ്രദേശ്
HeadquartersBilaspur
തെഹ്സിൽഘുമർവിൻ, നൈന ദേവി, ഝന്ദൂട്ട,
വിസ്തീർണ്ണം
 • Total1,167 ച.കി.മീ.(451 ച മൈ)
ജനസംഖ്യ
 (2011)
 • Total3,81,956
 • ജനസാന്ദ്രത330/ച.കി.മീ.(850/ച മൈ)
സമയമേഖലUTC+05:30 (IST)
വാഹന റെജിസ്ട്രേഷൻHP-23, HP-24, HP-69, HP-89, HP-91
വെബ്സൈറ്റ്hpbilaspur.nic.in

ബിലാസ്പൂർ ജില്ല ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ ഒരു ജില്ലയാണ്. ഇതിന്റെ തലസ്ഥാനം ബിലാസ്പൂർ പട്ടണമാണ്. 1,167 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ജില്ലയിലെ ജനസംഖ്യ 381,956 ആണ്. 2011 ലെ കണക്കനുസരിച്ച്, ലാഹുലിനും സ്പിറ്റിക്കും കിന്നൗറിനും ശേഷം ഹിമാചൽ പ്രദേശിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള ജില്ലയാണിത്.[1] ഭക്ര, നംഗൽ അണക്കെട്ട് പദ്ധതിയുടെ ജലസംഭരണിയായി പ്രവർത്തിക്കുന്ന സത്‌ലജ് നദിയിലെ പ്രശസ്തമായ ഗോവിന്ദ് സാഗർ തടാകം ഈ ജില്ലയിലാണ്.

ചരിത്രം[തിരുത്തുക]

ഇപ്പോൾ ബിലാസ്പൂർ ജില്ലയായിരിക്കുന്ന ഭൂപ്രദേശം മുമ്പ് ബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യമായ കഹ്‌ലൂർ എന്നറിയപ്പെട്ടിരുന്നു. ഇവിടുത്തെ ഭരണാധികാരി 1948 ഒക്ടോബർ 12-ന് ഇന്ത്യൻ സർക്കാരിൽ ലയിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതോടെ ബിലാസ്പൂർ ഒരു ചീഫ് കമ്മീഷണറുടെ കീഴിൽ ഒരു ഇന്ത്യൻ സംസ്ഥാനമായി മാറി. ബിലാസ്പൂർ സംസ്ഥാനം 1954 ജൂലൈ 1 ന് ഹിമാചൽ പ്രദേശുമായി ലയിപ്പിച്ച് ബിലാസ്പൂർ ജില്ലയായി മാറി. 7-ആം നൂറ്റാണ്ടിൽ സ്ഥാപിതമായ ഒരു നാട്ടുരാജ്യത്തിൻറെ തലസ്ഥാനമായിരുന്ന ബിലാസ്പൂർ, മുൻ തലസ്ഥാനമായതിന് ശേഷം കഹ്‌ലൂർ എന്നോ പിൽക്കാല തലസ്ഥാനമായതിന് ശേഷം ബിലാസ്പൂർ എന്നോ അറിയപ്പെട്ടു. ഇന്നത്തെ മധ്യപ്രദേശിലെ ചന്ദേരിയിലെ ഭരണാധികാരികളുടെ വംശപരമ്പര അവകാശപ്പെട്ട ചന്ദേല രജപുത്രരായിരുന്നു ഇവിടെ ഭരണം നടത്തിയിരുന്നത്. 1663-ലാണ് ബിലാസ്പൂർ പട്ടണം സ്ഥാപിതമായത്. പിന്നീട് ബ്രിട്ടീഷ് ഇന്ത്യയുടെ ഒരു നാട്ടുരാജ്യമായി മാറിയ ഇത്, പഞ്ചാബ് എന്ന ബ്രിട്ടീഷ് പ്രവിശ്യയുടെ അധികാരത്തിൻ കീഴിലായിരുന്നു.

ഭൂമിശാസ്ത്രം[തിരുത്തുക]

ബിലാസ്പൂർ ജില്ലയുടെ ആകെ വിസ്തീർണ്ണം 1,161 ചതുരശ്ര കിലോമീറ്ററാണ്, ഹിമാചൽ പ്രദേശിലെ ഏറ്റവും ചെറിയ ജില്ലയാണിത്. 1947-ലെ നാട്ടുരാജ്യത്തിന്റെ അതേ പ്രദേശത്തെ ഉൾക്കൊള്ളുന്നു ഇതിൻറെ അതിർത്തികളിൽ പിന്നീട് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.[2]

അവലംബം[തിരുത്തുക]

  1. "District Census Handbook: Bilaspur" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
  2. Mamgain, M.D. (1975). Himachal Pradesh District Gazetteers: Bilaspur. p. 1. Retrieved 8 April 2023.