സോളൻ, ഹിമാചൽ പ്രദേശ്
Solan सोलन | |
---|---|
Major City | |
![]() From top, left to right: Thodo dance of Solan; Shoolini Utsav; Shoolini Devi Temple Solan; Yung Drung Monastery, Dholanji, Solan; panoramic view of Solan city | |
Nickname(s): Mushroom city of India | |
Country | ![]() |
State | Himachal Pradesh |
District | Solan |
Government | |
• MLA | Dhani Ram Shandil |
വിസ്തീർണ്ണം | |
• ആകെ | 33.43 കി.മീ.2(12.91 ച മൈ) |
പ്രദേശത്തിന്റെ റാങ്ക് | Largest City of Himachal Pradesh, urban planning area wise |
ഉയരം | 1,502 മീ(4,928 അടി) |
ജനസംഖ്യ | |
• ആകെ | 39,256 |
• റാങ്ക് | 2nd largest city of Himachal Pradesh |
• ജനസാന്ദ്രത | 298/കി.മീ.2(770/ച മൈ) |
Languages | |
• Official | English |
• Regional | Pahari, Punjabi, Hindi |
സമയമേഖല | UTC+5:30 (IST) |
PIN | 173212 |
Telephone code | 01792 |
വാഹന റെജിസ്ട്രേഷൻ | HP 14, HP 01S, HP 02S, HP 64, HP 59 |
Avg. annual temperature | 18 °C (64 °F) |
Avg. summer temperature | 32 °C (90 °F) |
Avg. winter temperature | −2 °C (28 °F) |
വെബ്സൈറ്റ് | hpsolan |
സോളൻ ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയുടെ ഭരണകേന്ദ്രമായി പട്ടണമാണ്. ഈ ജില്ല രൂപീകരിച്ച് 1972 സെപ്റ്റംബർ ഒന്നാം തീയതിയാണ്. ഹിമാചൽ പ്രദേശ് സംസ്ഥാനത്തെ ഏറ്റവും വലിയ മുനിസിപ്പൽ കൌൺസിലായ ഈ പട്ടണം സംസ്ഥാന തലസ്ഥാനമായ ഷിംലയുടെ 46 കിലോമീറ്റർ (29 മൈ) തെക്കു ഭാഗത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഈ പട്ടണം സ്ഥിതിചെയ്യുന്ന് പ്രദേശത്തിൻറെ ശരാശരി ഉയരം 1,600 മീറ്റർ (5,200 അടി) ആണ്.[1] പട്ടണത്തിൻറെ പേര് ഹിന്ദു ദൈവമായ ശൂലിനി ദേവിയുടെ പേരു സൂചിപ്പിക്കുന്നു. എല്ലാ വർഷവും ജൂൺ മാസത്തിൽ ദേവിയുടെ പേരിലുള്ള മൂന്നു ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ഒരു മേള ഇവിടെ സംഘടിപ്പിക്കാറുണ്ട്. സോളൻ പഴയ ഭഗത് രാജ്യത്തിൻറെ തലസ്ഥാനമായിരുന്നു.[2]
സോളൻ പട്ടണം "മഷ്റൂം സിറ്റി ഓഫ് ഇന്ത്യ" എന്ന അപരനാമത്തിലും അറിയപ്പെടുന്നു. ഈ മേഖലയിൽ ഒട്ടനവധി കൂൺ ഫാമുകൾ നിലനില്ക്കുകയും പട്ടണത്തിലെ ചമ്പഘട്ട് എന്നയിടത്ത് ഡയറക്ടറേറ്റ് ഓഫ് മഷ്റൂം റിസേർച്ച് (DMR) സ്ഥിതി ചെയ്യുന്നതുമാണ് കാരണം. പട്ടണത്തിന് "സിറ്റി ഓഫ് റെഡ് ഗോൾഡ്" എന്നൊരു വിശേഷണം ചാർത്തപ്പെട്ടിരിക്കുന്നു. വളരെ കൂടിയ അളവിൽ തക്കാളി ഈ മേഖലയിൽ ഉത്പാദിപ്പിക്കുന്നതിനാലാണിത്.[3] കാൽക്ക-ഷിംല നാഷണൽ ഹൈവേ-22 ൽ, പഞ്ചാബിൻറയും ഹിരയാനയുടെയും സംയുക്ത തലസ്ഥാനമായ ചണ്ടീഗറിനും സംസ്ഥാന തലസ്ഥാനമായ ഷിംലയ്ക്കുമിടയിലാണ് പട്ടണം സ്ഥിതി ചെയ്യുന്നത്. സോളൻ പട്ടണത്തിലൂടെ കടന്നു പോകുന്ന ബ്രിട്ടീഷുകാരുടെ കാലത്തു നിർമ്മിച്ച കാൽക്ക-ഷിംല നാരോ ഗേജ് ഹെറിറ്റേജ് റെയിൽവേ ലൈൻ ലോക പൈതൃക സ്ഥാനമായി അംഗീകരിക്കപ്പട്ടിട്ടുണ്ട്.
ഭൂമിശാസ്ത്രം[തിരുത്തുക]
സോളൻ പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 30°55′N 77°07′E / 30.92°N 77.12°E ആണ്. [4][5] ഈ പട്ടണം സ്ഥിതി ചെയ്യുന്ന പ്രദേശത്തിൻറ ഉയരം 1502 മീറ്ററാണ് (5249.34 അടി). പട്ടണത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം 2280 മീറ്റർ ഉയരമുള്ള മൌണ്ട് കരോൾ ആണ്. മലയുടെ മുകളിൽ പാണ്ഡവന്മാർ ധ്യാനിച്ചിരുന്ന ഗുഹ സ്ഥിതി ചെയ്യുന്നു. ശിശിര കാലത്ത് സോളൻ പട്ടണത്തിൽ മഞ്ഞുവീഴ്ചയുണ്ടാകാറുണ്ട്.[6]
അവലംബം[തിരുത്തുക]
- ↑ "Solan Travel and Tourism Guide". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-09.
- ↑ "Capital of Bhagat state". മൂലതാളിൽ നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-09.
- ↑ "Solan Travel and Tourism Guide". മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-09.
- ↑ Falling Rain Genomics, Inc - Solan
- ↑ "Geographical setting" (PDF). മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-09.
- ↑ "Report page:8" (PDF). മൂലതാളിൽ (PDF) നിന്നും 2011-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-11-09.