മാണ്ഡി ജില്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mandi district എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാണ്ഡി ജില്ല
Location in Himachal Pradesh
Location in Himachal Pradesh
Country ഇന്ത്യ
സംസ്ഥാനം ഹിമാചൽ പ്രദേശ്
Headquartersമാണ്ഡി, ഇന്ത്യ
വിസ്തീർണ്ണം
 • Total3,951 ച.കി.മീ.(1,525 ച മൈ)
ജനസംഖ്യ
 (2011)
 • Total999,777
 • ജനസാന്ദ്രത250/ച.കി.മീ.(660/ച മൈ)
സമയമേഖലUTC+05:30 (IST)
Major highwaysNH 3, NH 154
വെബ്സൈറ്റ്http://hpmandi.nic.in/

മാണ്ഡി ജില്ല വടക്കേയിന്ത്യയിലെ ഹിമാചൽ പ്രദേശ് സംസ്ഥാനത്തിന്റെ മധ്യ ജില്ലകളിൽപ്പെട്ട ഒന്നാണ്. മാണ്ഡി പട്ടണമാണ് ഈ ജില്ലയുടെ ആസ്ഥാനം. ഇവിടുത്തെ പ്രധാന മാതൃഭാഷ മണ്ടേലി ആണ്.[1]

ജനസംഖ്യ[തിരുത്തുക]

2011-ലെ സെൻസസ് പ്രകാരം, മാൻഡി ജില്ലയിലെ 9,99,777[2] എന്ന ജനസംഖ്യ ഫിജി,[3] അല്ലെങ്കിൽ യുഎസിലെ മൊണ്ടാന[4] സംസ്ഥാനത്തിനോ തുല്യമായിരുന്നു. ഇത് ഇന്ത്യയിൽ ആകെയുള്ള 640-ജില്ലകളിൽ ഇതിന് 446-ാം റാങ്ക് നൽകുന്നു.[5] ജില്ലയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 253 നിവാസികൾ (660/ചതുരശ്ര മൈൽ) എന്ന നിലയിലായിരുന്നു.[6]

2001-2011 ദശകത്തിൽ മാണ്ഡി ജില്ലയിലെ ജനസംഖ്യാ വളർച്ചാ നിരക്ക് 10.89% എന്ന നിലയിലായിരുന്നു.[7] ഓരോ 1000 പുരുഷന്മാർക്കും 1012 സ്ത്രീകൾ എന്ന ലിംഗാനുപാതമുള്ള[8] മാണ്ഡി ജില്ലയിലെ സാക്ഷരതാ നിരക്ക് 82.81% ആണ്. ജനസംഖ്യയുടെ 6.27% നഗരപ്രദേശങ്ങളിലാണ് താമസിക്കുന്നത്. ജനസംഖ്യയിൽ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം യഥാക്രമം 29.38%, 1.28% എന്നിങ്ങനെയാണ്.[9]

2011-ലെ സെൻസസ് പ്രകാരം ഈ ജില്ലയിലെ ജനസംഖ്യയുടെ 59.11% തങ്ങളുടെ ആദ്യ ഭാഷ മണ്ടേലിയാണെന്ന് തിരിച്ചറിഞ്ഞപ്പോൾ 33.32% പേർ പഹാരിയും (ഹിമാചൽ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ മിക്ക ഇന്തോ-ആര്യൻ ഭാഷകൾക്കും ഈ പദം വ്യാപകമായി ബാധകമാണ്), 4.1% പേർ ഹിന്ദിയും 0.66% - പഞ്ചാബി, 0.47% - കാൻഗ്രി ഭാഷകളും തങ്ങളുടെ ആദ്യ ഭാഷയായി തെരഞ്ഞെടുത്തു.[10]

ഉപവിഭാഗങ്ങൾ[തിരുത്തുക]

മാണ്ഡി ജില്ലയെ 12 ഉപവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു:

  • മാണ്ഡി സദർ
  • ബാൽഹ്
  • സുന്ദർ നഗർ
  • സർക്കാഘട്ട്
  • ധരംപൂർ
  • ജോഗീന്ദർ നഗർ
  • പധർ
  • ഗോഹർ
  • തുനാഗ്
  • കർസോഗ്
  • ബാലിചോക്കി
  • കോട്ലി[11]

അവലംബം[തിരുത്തുക]

  1. Lewis, M. Paul (2009). "Mandeali". Ethnologue: Languages of the World, Sixteenth edition. Dallas, TX: SIL International. Retrieved 3 October 2009.
  2. "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
  3. US Directorate of Intelligence. "Country Comparison:Population". Archived from the original on 13 June 2007. Retrieved 1 October 2011. Fiji 883,125 July 2011 est.
  4. "2010 Resident Population Data". U. S. Census Bureau. Archived from the original on 19 October 2013. Retrieved 30 September 2011. Montana 989,415
  5. "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
  6. "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
  7. "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
  8. "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
  9. "District Census Handbook: Mandi" (PDF). censusindia.gov.in. Registrar General and Census Commissioner of India. 2011.
  10. "Table C-16 Population by Mother Tongue: Himachal Pradesh". www.censusindia.gov.in. Registrar General and Census Commissioner of India.
  11. "Sub-Division, Tehsil and Sub Tehsil | District Mandi, Government of Himachal Pradesh | India".
"https://ml.wikipedia.org/w/index.php?title=മാണ്ഡി_ജില്ല&oldid=3985564" എന്ന താളിൽനിന്ന് ശേഖരിച്ചത്