Jump to content

ബാക് കാൻ പ്രവിശ്യ

Coordinates: 22°10′N 105°50′E / 22.167°N 105.833°E / 22.167; 105.833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Bắc Kạn Province

Tỉnh Bắc Kạn
Ba Bể Lake
Ba Bể Lake
Location of Bắc Kạn within Vietnam
Location of Bắc Kạn within Vietnam
Coordinates: 22°10′N 105°50′E / 22.167°N 105.833°E / 22.167; 105.833
Country Vietnam
RegionNortheast
CapitalBắc Kạn
ഭരണസമ്പ്രദായം
 • People's Council ChairHà Sỹ Toàn
വിസ്തീർണ്ണം
 • ആകെ4,859.4 ച.കി.മീ.(1,876.2 ച മൈ)
ജനസംഖ്യ
 (2008)
 • ആകെ308,900
 • ജനസാന്ദ്രത64/ച.കി.മീ.(160/ച മൈ)
Demographics
 • EthnicitiesVietnamese, Tày, Nùng, Dao
സമയമേഖലUTC+7 (ICT)
Area codes209
ISO കോഡ്VN-53
വെബ്സൈറ്റ്www.backan.gov.vn

വിയറ്റ്നാമിൻറെ വടക്കുകിഴക്കൻ മേഖലയിൽ തലസ്ഥാനമായ ഹാനോയുടെ വടക്ക് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് ബാക് കാൻ (Bắc Ka), listen). പ്രവിശ്യയിലെ ഒരേ ഒരു പട്ടണമായ ബാക് കാൻ പ്രവിശ്യയുടെ തലസ്ഥാനവും ഒരു മുനിസിപ്പാലിറ്റിയുമാണ്. 4,859.4 ചതുരശ്ര കിലോമീറ്ററാണ് ഈ പ്രവിശ്യ വ്യാപിച്ചു കിടക്കുന്നത്. 2008-ലെ ഇവിടത്തെ ജനസംഖ്യ 308,900 ആയിരുന്നു.[1] ധാതുക്കളുടേയും വനങ്ങളുടേയും സമ്പന്നമായ പ്രകൃതി വിഭവങ്ങളുള്ള ഒരു പർവതപ്രദേശമാണിത്. നിരവധി മലകൾ, നദികൾ, തടാകങ്ങൾ എന്നിവകൊണ്ട് അനുഗൃഹീതമായ ഈ പ്രദേശം വളരെ മനോഹരമാണ്. ബാ ബി ദേശീയോദ്യാനം, ബാ ബി തടാകം എന്നിവ ബാക് കാൻ പ്രവിശ്യയുടെ അതിരുകൾക്കുള്ളിലാണ്.

ഭൂമിശാസ്ത്രം

[തിരുത്തുക]

വിയറ്റ്നാമിലെ വടക്കുകിഴക്കൻ മിഡ്ലാന്റ് പർവ്വതപ്രദേശത്താണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തിന്റെ 11 പ്രവിശ്യകളിലെയും ഏറ്റവും ഉയരം കൂടിയ പ്രദേശമാണിത്. പ്രവിശ്യയുടെ 95 ശതമാനത്തിലധികവും വനപ്രദേശമാണ്. അവശേഷിക്കുന്നവ കാർഷിക വിളകൾക്കും മറ്റ് ഉപയോഗങ്ങൾക്കും ലഭ്യമാണ്. ഇടുങ്ങിയ വന ഭൂപ്രകൃതി കാരണവും, ജലവിഭവങ്ങളുടെ വികസനം പരിമിതപ്പെടുത്തിയിരിക്കുന്നതിനാലും വനവിഭവങ്ങളെ ചൂഷണം ചെയ്യുന്നതിന് കാരണമാകുന്നു. ഇത് വനങ്ങളുടെ നാശത്തിന് കാരണമായി. ഇവിടെ 1,640 മീറ്റർ (5,380 അടി) വ്യത്യാസത്തിൽ ടോപ്പോഗ്രഫി വ്യത്യസ്തപ്പെടുന്നു. (പ്രവിശ്യയിലെ ഖൈ ഥൂയിംഗ് പർവതനിരകളിൽ ഏറ്റവും ഉയർന്ന സ്ഥാനം). ഏറ്റവും താഴ്ന്ന സ്ഥാനം, 40 മീറ്റർ (130 അടി) ചോ മോയി ജില്ലയിൽ ആണ്. പ്രവിശ്യയിലൂടെ ഒഴുകുന്ന നിരവധി നദികളിൽ ഓരോന്നിനും ചെറിയ ജലസംഭരണപ്രദേശങ്ങളുണ്ട്. എന്നിരുന്നാലും, അവയിലധികവും കുത്തനെയുള്ള ചരിവുകളും നീളം കുറഞ്ഞവയുമാണ്.

മൊത്തം ജനസംഖ്യയിൽ 83% കൃഷിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്. [2]

ബാ ബി തടാകം

[തിരുത്തുക]

ബാ ബി തടാകം (വിയറ്റ്നാമീസ് : Hồ Ba Bể, Ba Bể, പ്രാദേശിക ഭാഷയിൽ "മൂന്നു തടാകങ്ങൾ" എന്നർത്ഥം) വടക്ക്-തെക്ക് ദിശയിൽ എട്ട് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. തടാകത്തിന്റെ ഉപരിതല പ്രദേശം കാലാനുസൃതമായി 3 മുതൽ 5 കി.മീറ്റർ വരെ വ്യത്യാസത്തിൽ വരണ്ടതും ഈർപ്പമുള്ളതുമായി കാണപ്പെടുന്നു. മറ്റു നിരവധി കാർസ്റ്റ് ചുണ്ണാമ്പുകൽ തടാകങ്ങളിൽ നിന്ന് വ്യത്യസ്തമായി ബാ ബി തടാകം ഒരിക്കലും ഉണങ്ങുന്നില്ല. അതിന്റെ ശരാശരി ആഴം 17 മുതൽ 23 മീറ്റർ വരെ വ്യത്യാസപ്പെട്ടിരിക്കുന്നു. ഇതിൻറെ പരമാവധി ആഴം 35 മീറ്റർ ആണ്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 150 മീറ്റർ ഉയരത്തിലാണ് ഈ തടാകം സ്ഥിതി ചെയ്യുന്നത്. വിയറ്റ്നാമിലെ ഏറ്റവും ഉയർന്ന സ്ഥാനം കൂടിയാണ് ഇത്. ബാ ബി തടാകത്തിന്റെ മൂന്ന് ഭാഗങ്ങളായ പീ ലംഗ്, പീ ലൂ, പീ ലാം എന്നിവയെ ചേർത്ത് "മൂന്ന് തടാകങ്ങൾ" എന്ന് ഇതിനെ പരാമർശിക്കുന്നു. ഈ മൂന്നു ഭാഗങ്ങളും നിരന്തരമായ ഒരൊറ്റ ജലസംഭരണിയായി ബന്ധപ്പെടുത്തിയിരിക്കുന്നു.

വരണ്ട സീസണിൽ ബാ ബി തടാകത്തിന്റെ ഇടുങ്ങിയ മദ്ധ്യഭാഗം.
ബാ ബി തടാകത്തിന്റെ കരയിൽ കാർസ്റ്റ് ചുണ്ണാമ്പുകല്ല് രൂപീകരണം

താ ഹാൻ, ബോ ലൂ, ലെംഗ് നദികൾ എന്നിവ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽക്കൂടി തടാകത്തിലേക്ക് ഒഴുകുന്നു. വരണ്ട കാലാവസ്ഥയിൽ തടാകത്തിലെ ജലം വടക്കോട്ട് നാങ് നദിയിലേക്ക് ഒഴുകുന്നു. ആർദ്രമായ സീസണിൽ ഉയർന്ന വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ, ഒഴുക്ക് തിരിച്ചാകുന്നു. എന്നിരുന്നാലും ഈ തടാകം നാങ് നദിയിൽ നിന്ന് ജലം ശേഖരിക്കുന്നു. അതിലൂടെ വെള്ളപ്പൊക്കം നിയന്ത്രിക്കുന്ന ഒരു ബഫറായി ഇതു പ്രവർത്തിക്കുന്നു.

വിയറ്റ്നാം ഗവണ്മെന്റ് ഈ തടാകത്തെ ഒരു വനസംരക്ഷണ മേഖലയായി അറിയിച്ചിട്ടുണ്ട്. ദേശീയ പാർക്ക് കൺസർവേഷൻ പരിപാടിയുടെ ഭാഗമായി ഒരു സാങ്കേതിക-സാമ്പത്തിക പഠന സ്ഥാപനവും ഇവിടെ ആരംഭിച്ചു.[3]

ബാ ബി തടാകത്തിൽ 61 ജനുസ്സുകൾ, 17 കുടുംബങ്ങൾ, 5 ഓർഡറുകൾ എന്നിവയിൽ നിന്നുള്ള 106 മത്സ്യ ഇനങ്ങളെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്[4].

ബാ ബി ദേശീയോദ്യാനം

[തിരുത്തുക]

ബാ ബി ദേശീയോദ്യാനം (Vietnamese: Vườn Quốc Gia Ba Bể) വിയറ്റ്നാം നോർത്ത് ഈസ്റ്റ് മേഖലയിലെ ബാക് കാൻ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു സംരക്ഷിത പ്രദേശം ആകുന്നു. ദേശീയോദ്യാനത്തിൽ സ്ഥിതിചെയ്യുന്ന ബാ ബി ശുദ്ധജല തടാകം ചുറ്റുമുള്ള ചുണ്ണാമ്പുകല്ലുകളും താഴ്ന്ന നിത്യഹരിതവനങ്ങളും ചേർന്ന് സംരക്ഷിക്കുന്നു. തലസ്ഥാനമായ ഹാനോയിൽ നിന്ന് 240 കിലോമീറ്റർ വടക്കുമാറി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ബാ ബി ദേശീയ ഉദ്യാനം 1992-ൽ ആണ് സ്ഥാപിതമായത്.[5]

ക്ലൈമ്പിങ് ബാംബൂ (Ampelocalamus) തടാകത്തിന് സമീപമുള്ള കുന്നിൻ ചെരുവുകളിൽ കാണപ്പെടുന്ന ഒരു സാധാരണ പ്രാദേശിക സസ്യമാണ്.[6]

പാർക്കിൽ 65 സസ്തനികൾ പാർക്കുന്നുണ്ട്. ഓവ്സ്റ്റൺസ് പാം സിവെറ്റ്, ഫ്രാൻകോയിസ് 'ലീഫ് മങ്കി, ടോൻകിൻ സ്നബ് നോസ്ഡ് മങ്കി, ചൈനീസ് പാങ്കോലിൻ, തേവാങ്ക് എന്നിവ ഇവയിൽ പ്രധാനപ്പെട്ടതാണ്.

അഡ്മിനിസ്ട്രേറ്റീവ് ഡിവിഷനുകൾ

[തിരുത്തുക]

8 ജില്ലാതല ഉപ ഡിവിഷനുകളായി ബാക് കാൻ പ്രവിശ്യയെ വിഭജിച്ചിരിക്കുന്നു.

  • 7 ജില്ലകൾ:

അവ 6 കമ്യൂൺ-ലെവൽ ടൗൺസ് (അല്ലെങ്കിൽ ടൗൺലറ്റ്) 112 കമ്യൂണുകൾ, 4 വാർഡുകൾ എന്നീ ഉപവിഭാഗങ്ങൾ ആയി വിഭജിച്ചിരിക്കുന്നു,[7]

അവലംബം

[തിരുത്തുക]
  1. "Population and population density in 2008 by province". General Statistics Office of Vietnam. Archived from the original on November 13, 2009. Retrieved September 5, 2010.
  2. "Practical Experiences and Successful Lessons in Bac Kan Province" (pdf). Asian Development Bank. Retrieved 2010-06-27.[പ്രവർത്തിക്കാത്ത കണ്ണി]
  3. "Ba Be Lake". Unesco.org. Retrieved 27 June 2010.
  4. "Ba Be National Park, 3 days". Main place in National Park. Easygoing tours. Retrieved 27 June 2010.
  5. "Ba Be National Park". Ramsar Sites Information Service. Retrieved 25 April 2018.
  6. "Ba Be National Park". Vietnam National Parks. Retrieved 27 June 2010.
  7. "Administrative Unit, Land and Climate: Number of administrative units as of 31 December 2008 by province". General Statistics Office of the Government of Vietnam. Archived from the original on 13 November 2010. Retrieved 2010-06-26.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബാക്_കാൻ_പ്രവിശ്യ&oldid=3655585" എന്ന താളിൽനിന്ന് ശേഖരിച്ചത്