തേവാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തേവാങ്ക്[1]
Plumplori (Stenops tardigradus).png
Nycticebus sp. ?
Scientific classification
Kingdom: Animalia
Phylum: Chordata
Class: സസ്തനി
Order: പ്രൈമേറ്റ്
Family: Lorisidae
Subfamily: Lorinae
Genus: Nycticebus
E. Geoffroy, 1812
Type species
Tardigradus coucang
Boddaert, 1785
Species

Nycticebus coucang
Nycticebus bengalensis
Nycticebus pygmaeus

മനുഷ്യക്കുരങ്ങുകളും കുരങ്ങുകളും ഉൾ പ്പെടുന്ന പ്രൈമേറ്റ് (Primate) ഗോത്രത്തിലെ ലോറിസിനെ (Lorisinae) കുടുംബത്തിൽപ്പെടുന്ന സസ്തനി. ശാസ്ത്രനാമം: നിക്ടിസെബസ് കൗകാംങ് (Nycticebus coucang). ലോറിസിനെ ജന്തുകുടുംബത്തിലെ നാല് സ്പീഷീസിൽ ഏഷ്യയിൽ കാണപ്പെടുന്ന രണ്ട് സ്പീഷീസാണ് തേവാങ്കും കുട്ടിത്തേവാങ്കും. മലേഷ്യ, ജാവ, സുമാത്ര, ബോർണിയൊ എന്നിവിടങ്ങളിലും ഇന്ത്യയിൽ ആസാം തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ് തേവാങ്കുകൾ കാണപ്പെടുന്നത്. ഇവയ്ക്ക് ഉരുണ്ട തലയും വലിപ്പം കൂടിയ വൃത്താകൃതിയിലുള്ള കണ്ണുകളുമാണുള്ളത്.

ശരീര ഘടന[തിരുത്തുക]

പൊതുവേ 'ലോറിസ്' എന്നറിയപ്പെടുന്ന തേവാങ്കുകളുടെ കൈകാലുകൾക്കും ആന്തരികാവയവങ്ങൾക്കും തലച്ചോറിനും ഘടനയിൽ മനുഷ്യരുടേതിനോടും കുരങ്ങുകളുടേതിനോടും സാദൃശ്യമുണ്ട്. ശരീരത്തിന് 30 സെന്റിമീറ്ററും വാലിന് അഞ്ച് സെന്റിമീറ്ററും നീളമുണ്ട്; 1.2 കി.ഗ്രാം വരെ തൂക്കവും. തലയിലും തോൾഭാഗത്തും വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ രോമപാളികൾ കാണാം. തലയിൽ നിന്നു പിന്നിലേക്കു പോകുന്ന തവിട്ടുനിറത്തിലുള്ള രേഖയും കണ്ണിനു ചുറ്റിലുമുള്ള തവിട്ടുവലയങ്ങളും ഇവയുടെ സവിശേഷതകളാണ്. തേവാങ്കുകളുടെ വയറിനും പൃഷ്ഠഭാഗത്തിനും വയ്ക്കോലിന്റെ നിറമായിരിക്കും. ഇവയുടെ മുൻ-പിൻ കാലുകൾക്ക് നീളവ്യത്യാസമുണ്ട്.

ജീവിത രീതി[തിരുത്തുക]

വളരെ സാവധാനത്തിൽ സഞ്ചരിക്കുന്നതിനാൽ തേവാങ്കുകളെ 'സ്ളോ ലോറിസ്' എന്നു വിളിക്കുന്നു. ഓന്തുകൾ സഞ്ചരിക്കുന്നതുപോലെയാണ് ഇവ സഞ്ചരിക്കുക. അപൂർവമായി മാത്രമേ ഇവ നിലത്തിറങ്ങി സഞ്ചരിക്കാറുള്ളൂ. പകൽസമയം മുഴുവൻ കാട്ടിലും വൃക്ഷങ്ങളുടെ വിടവുകളിലും മാളങ്ങളിലും മറ്റും ഉറങ്ങുന്ന ഇവ കാലുകളുപയോഗിച്ച് മരക്കൊമ്പിൽ തലകീഴായി തൂങ്ങിക്കിടന്ന് വിശ്രമിക്കുന്നു.

ആഹാര രീതി[തിരുത്തുക]

രാത്രികാലങ്ങളിൽ ഇരതേടാനിറങ്ങുന്ന തേവാങ്കുകൾ മണത്തറിഞ്ഞാണ് ഇരപിടിക്കുന്നത്. ചെറുജീവികളും പ്രാണികളുമാണ് മുഖ്യ ആഹാരം. പഴവർഗങ്ങളും മരക്കറയും ഇവ ആഹാരമാക്കാറുണ്ട്

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds), ed. Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 122–123. ISBN 0-801-88221-4. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ തേവാങ്ക് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=തേവാങ്ക്&oldid=2283400" എന്ന താളിൽനിന്നു ശേഖരിച്ചത്