ഫോബോസ് (ഉപഗ്രഹം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫോബോസ്
ഫോബോസ്
മാർസ് റിക്കോണസൻസ് ഓർബിറ്റർ 23,മാർച്ച്‌ 2008ൽ ചിത്രീകരിച്ച ഫോബോസിന്റെ വർണ്ണ ചിത്രം. സ്റ്റികിനി ക്രേറ്റർ വലതു വശത്തു കാണാം.
കണ്ടെത്തൽ
കണ്ടെത്തിയത്ആസഫ്‌ ഹാൾ
കണ്ടെത്തിയ തിയതിഓഗസ്റ്റ്‌ 18, 1877
വിശേഷണങ്ങൾ
മാർസ് I
Adjectivesഫോബിയൻ
ഭ്രമണപഥത്തിന്റെ സവിശേഷതകൾ
ഇപ്പോക്ക് J2000
Periapsis9,235.6 km (5,738.7 mi)
Apoapsis9,518.8 km (5,914.7 mi)
9,377.2 km (5,826.7 mi)[1]
എക്സൻട്രിസിറ്റി0.0151
0.318 910 23 d
(7 h 39.2 min)
2.138 km/s (1.328 mi/s)
ചെരിവ്1.093° (to Mars's equator)
0.046° (to local Laplace plane)
26.04° (to the ecliptic)
ഉപഗ്രഹങ്ങൾചൊവ്വ
ഭൗതിക സവിശേഷതകൾ
അളവുകൾ26.8 × 22.4 × 18.4 km (11.4 mi)[2]
ശരാശരി ആരം
11.1 km (6.9 mi)[3]
(0.002 1 Earths)
6,100 km2 (2,400 sq mi)
(11.9 µEarths)
വ്യാപ്തം5,680 km3 (1,360 cu mi)[4]
(5.0 nEarths)
പിണ്ഡം1.072×1016 kg[5]
(1.8 nEarths)
ശരാശരി സാന്ദ്രത
1.876 g/cm3[6]
0.0084–0.0019 m/s2
(8.4–1.9 mm/s2)
(860–190 µg)
11.3 m/s (40 km/h)[5]
synchronous
Equatorial rotation velocity
11.0 km/h (6.8 mph) (at longest axis' tips)
അൽബിഡോ0.071[3]
താപനില~233 K
11.3[7]

ചൊവ്വയുടെ രണ്ടു പ്രകൃതിദത്ത ഉപഗ്രഹങ്ങളിൽ വെച്ച് ഏറ്റവും വലുതും ചൊവ്വയോട് ഏറ്റവും അടുത്തുകിടക്കുന്നതുമായ ഉപഗ്രഹമാണ് ഫോബോസ്. രണ്ടു ഉപഗ്രഹങ്ങളും 1877ൽ ആണ് കണ്ടെത്തിയത്. 11.1 കിലോമീറ്റർ ആരം ഉള്ള ഫോബോസിന്, ഡീമോസിനെക്കാൾ 7.24 ഇരട്ടി പിണ്ഡം ഉണ്ട്. ഗ്രീക്ക്‌ ഐതിഹ്യത്തിലെ ഏറീസിൻറെ(മാർസ് എന്നും അറിയപ്പെടുന്നു) മക്കളിൽ ഒരാളായ ഫോബോസ് ('ഭയം' എന്ന് അർത്ഥം) എന്ന ദൈവത്തിൻറെ പേരാണ് ഈ ഉപഗ്രഹത്തിന് നൽകിയിരിക്കുന്നത്.

ചെറുതും വികൃതരൂപിയുമായ ഫോബോസ്, ചൊവ്വയുടെ കേന്ദ്രത്തിൽ നിന്നും 9,377 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നു. സൗരയൂഥത്തിലെ ഏറ്റവും പ്രതിഫലനം കുറഞ്ഞ വസ്തുക്കളിൽ ഒന്നാണ് ഫോബോസ്. കൂടാതെ സ്റ്റിക്നി ക്രേറ്റർ എന്ന ഒരു വലിയ ഉൽക്കാപതന ഗർത്തവും ഫോബോസിൽ സ്ഥിതി ചെയ്യുന്നു. ചൊവ്വയോടു വളരെ അടുത്തുള്ള ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതിനാൽ, ചൊവ്വ, സ്വന്തം അച്ചുതണ്ടിൽ ഒരു തവണ തിരിയുന്നതിനെക്കാൾ വേഗത്തിൽ ഫോബോസ് ചൊവ്വയെ ചുറ്റുന്നു. ഇതിന്റെ ഫലമായി, ചൊവ്വയുടെ ഉപരിതലത്തിൽ നിന്നും നോക്കുമ്പോൾ, ഫോബോസ്, പടിഞ്ഞാറ് ഉദിച്ച് 4 മണിക്കൂർ 15 മിനിറ്റിനുള്ളിൽ കിഴക്ക് അസ്തമിക്കുന്നതായി കാണാം. ചുരുങ്ങിയ ഭ്രമണപഥവും ടൈഡൽ പ്രവർത്തനങ്ങളും മൂലം ഫോബോസിന്റെ ഭ്രമണപഥ ആരം കുറഞ്ഞു വരികയാണ്. ഭാവിയിൽ ചൊവ്വയിൽ പതിക്കുകയോ, ചൊവ്വയുമായി കൂട്ടിയിടിച്ച് ചിന്നഭിന്നമായി, ശനിയിലേതുപോലെ ചൊവ്വയ്ക്ക് ചുറ്റും ഒരു വലയം തീർക്കുകയോ ചെയ്യും.

കണ്ടെത്തൽ[തിരുത്തുക]

ആസഫ്‌ ഹാൾ എന്ന ജ്യോതിശാസ്ത്രജ്ഞൻ 1877 ഓഗസ്റ്റ്‌ 18ന് വാഷിംഗ്ടണിൽ സ്ഥിതി ചെയ്യുന്ന യുണൈറ്റഡ് സ്റ്റേറ്റ്സ് നേവൽ ഒബ്സർവേറ്ററിയിൽ വെച്ച് ഗ്രീൻവിച്ച് സമയം ഏകദേശം 09:14നാണ് ഫോബോസ് കണ്ടെത്തിയത്.[8][9][10] ചൊവ്വയുടെ മറ്റൊരു ഉപഗ്രഹമായ ഡീമോസിനെ കണ്ടെത്തിയതും ഇദ്ദേഹം തന്നെ. ഈ ഉപഗ്രഹങ്ങൾക്ക് പേരുകൾ നൽകിയത് ഹെൻട്രി മടൻ എന്ന വ്യക്തിയാണ്. ഗ്രീക്ക്‌ ഐതിഹ്യമായ ഇലിയഡിൽ നിന്നാണ് ഈ പേരുകൾ തിരഞ്ഞെടുത്തത്.[11][12]

ഭൗതിക സവിശേഷതകൾ[തിരുത്തുക]

വൈക്കിംഗ് 1 എന്ന പേടകം 1978 ഒക്ടോബർ 19നു ചിത്രീകരിച്ച മൂന്നു ചിത്രങ്ങളുടെ സങ്കലനം. മുകളിൽ ഇടതുവശത്തായി കാണുന്ന ഗർത്തമാണ് സ്റ്റിക്നി ക്രേറ്റർ

സൗരയൂഥത്തിലെ ഏറ്റവും പ്രതിഫലനം കുറഞ്ഞ വസ്തുക്കളിൽ ഒന്നാണ് ഫോബോസ്. സ്പെക്ട്രോസ്കോപ്പി ഫലങ്ങൾ അനുസരിച്ച് ഫോബോസിന് ഒരു ഡി-തരം ക്ഷുദ്രഗ്രഹത്തിന്റെ പ്രത്യേകതകൾ ഉണ്ടെന്നു കാണുന്നു.[13] കൂടാതെ ഇത് ഒരു കാർബണേഷ്യസ് കോൺഡ്രൈറ്റിൻറെ ഘടനക്ക് സമാനവുമാണ്.[14] ഫോബോസിന് സാന്ദ്രത വളരെ കുറവാണ്. കൂടാതെ അതിനു വൻതോതിൽ പോറോസിറ്റി ഉള്ളതായി അറിവുണ്ട്.[15][16][17] ഈ കണ്ടെത്തലുകൾ, ഫോബോസിൽ ഉറഞ്ഞ മഞ്ഞുപാളികൾ ഉണ്ടാകാം എന്ന നിലപാടിലേക്ക് നയിക്കുന്നു. സ്പെക്ട്രോസ്കോപ്പി ഫലങ്ങൾ അനുസരിച്ച് ഉപരിതലത്തിലെ റീഗലിത് പാളിക്ക് ജലത്തിന്റെ അംശം ഇല്ല.[18][19] എന്നാൽ റീഗലിത് പാളിക്ക് അടിയിൽ മഞ്ഞു ഉണ്ടാകാമെന്ന ആശയം ശാസ്തജ്ഞർ തള്ളിക്കളഞ്ഞിട്ടില്ല.[20]അവലംബം[തിരുത്തുക]

 1. "NASA Celestia". Archived from the original on 2005-03-09. Retrieved 2011-12-30.
 2. "Mars: Moons: Phobos". NASA Solar System Exploration. September 30, 2003. Archived from the original on 2014-06-24. Retrieved August 18, 2008.
 3. 3.0 3.1 "Planetary Satellite Physical Parameters". JPL (Solar System Dynamics). July 13, 2006. Retrieved January 29, 2008.
 4. "Mars Express closes in on the origin of Mars' larger moon". DLR. October 16, 2008. Archived from the original on 2011-06-04. Retrieved October 16, 2008.
 5. 5.0 5.1 use a spherical radius of 11.1 km (6.9 mi); volume of a sphere * density of 1.877 g/cm3 yields a mass (m=d*v) of 1.07×1016 kg and an escape velocity (sqrt((2*g*m)/r)) of 11.3 m/s (40 km/h)
 6. Andert, T. P. (2010-05-07). "Precise mass determination and the nature of Phobos". Geophysical Research Letters. American Geophysical Union. 37 (L09202). Bibcode:2010GeoRL..3709202A. doi:10.1029/2009GL041829. Archived from the original on 2010-06-26. Retrieved 2010-10-01. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
 7. "Classic Satellites of the Solar System". Observatorio ARVAL. Retrieved September 28, 2007.
 8. "Notes: The Satellites of Mars". The Observatory. 1 (6): 181–185. September 20, 1877. Bibcode:1877Obs.....1..181. Retrieved February 4, 2009.
 9. Hall, A. (October 17, 1877, signed September 21, 1877). "Observations of the Satellites of Mars". 91 (2161). Astronomische Nachrichten: 11/12–13/14. Retrieved February 4, 2009. {{cite journal}}: Check date values in: |date= (help); Cite journal requires |journal= (help)
 10. Morley, T. A. (1989). "A Catalogue of Ground-Based Astrometric Observations of the Martian Satellites, 1877-1982". Astronomy and Astrophysics Supplement Series (ISSN 0365-0138). 77 (2): 209–226. {{cite journal}}: Unknown parameter |month= ignored (help) (Table II, p. 220: first observation of Phobos on August 18, 1877.38498)
 11. Madan, H. G. (October 4, 1877, signed September 29, 1877). "Letters to the Editor: The Satellites of Mars". Nature. Macmillan Journals ltd. 16 (414): 475. Bibcode:1877Natur..16R.475M. doi:10.1038/016475b0. {{cite journal}}: Check date values in: |date= (help)
 12. Hall, A. (March 14, 1878, signed February 7, 1878). "Names of the Satellites of Mars". Astronomische Nachrichten. 92 (2187): 47–48. Bibcode:1878AN.....92...47H. doi:10.1002/asna.18780920304. {{cite journal}}: Check date values in: |date= (help)
 13. "New Views of Martian Moons".
 14. Lewis, J. S. (2004). Physics and Chemistry of the Solar System. Elsevier Academic Press. pp. 425. ISBN 0-12-446744-X.
 15. "Porosity of Small Bodies and a Reassesment of Ida's Density". Archived from the original on 2007-09-26. Retrieved 2012-01-03. When the error bars are taken into account, only one of these, Phobos, has a porosity below 0.2...
 16. "Close Inspection for Phobos". It is light, with a density less than twice that of water, and orbits just 5,989 kilometres (3,721 mi) above the Martian surface.
 17. Busch, M. W. (2007). "Arecibo Radar Observations of Phobos and Deimos". Icarus. 186 (2): 581–584. Bibcode:2007Icar..186..581B. doi:10.1016/j.icarus.2006.11.003. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
 18. Murchie, S. L. (1991). "Disk-resolved Spectral Reflectance Properties of Phobos from 0.3-3.2 microns: Preliminary Integrated Results from PhobosH 2". Abstracts of the Lunar and Planetary Science Conference. 22: 943. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help)
 19. Rivkin, A. S. (2002). "Near-Infrared Spectrophotometry of Phobos and Deimos". Icarus. 156 (1): 64. Bibcode:2002Icar..156...64R. doi:10.1006/icar.2001.6767. {{cite journal}}: Unknown parameter |coauthors= ignored (|author= suggested) (help); Unknown parameter |month= ignored (help)
 20. Fanale, Fraser P., "Water regime of Phobos" (1991).

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫോബോസ്_(ഉപഗ്രഹം)&oldid=3920915" എന്ന താളിൽനിന്ന് ശേഖരിച്ചത്