Jump to content

ചൊവ്വയിലെ കനാലുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗിയോവന്നി സ്കിയാപരെല്ലി നിർമ്മിച്ച ചൊവ്വയുടെ ഭൂപടം.

19-ാം നൂറ്റാണ്ടിൻറെ അവസാനവും 20- ാം നൂറ്റാണ്ടിൻറെ തുടക്കത്തിലും, ചൊവ്വയിൽ കനാലുകൾ ഉണ്ടെന്നു വിശ്വസിക്കപ്പെട്ടിരുന്നു.അന്നത്തെ കാലത്ത് ചൊവ്വയെ നിരീക്ഷിച്ചിരുന്നവർ ചൊവ്വയുടെ ഉപരിതലത്തിൽ കാണപ്പെടുന്ന വരകൾ കാനാലുകളാണെന്നു പ്രച്ചരിപ്പിച്ചതോടെയാണ് ഈ വിശ്വാസം ഉടലെടുത്തത്‌. ഐറിഷ് ജ്യോതിശാസ്ത്രകാരനായ ചാൾസ് ഇ. ബർട്ടൺ ഈ കനാലുകളെ ചൊവ്വയുടെ ഭൂപടത്തിൽ രേഖപ്പെടുത്തിയിരുന്നു. 20-ാം നൂറ്റാണ്ടിൽ ഉണ്ടായ ശാസ്ത്ര സാങ്കേതികവിദ്യകളിലുണ്ടായ വളർച്ച, ചൊവ്വയെ കൂടുതൽ അടുത്തറിയാൻ ഇടയാക്കി. തന്മൂലം ചൊവ്വയിലെ കനാലുകൾ പ്രകാശത്തിന്റെ വെറുമൊരു കൺകെട്ടു വിദ്യയാണെന്ന് ശാസ്ത്രലോകം മനസ്സിലാക്കി.

വിവാദം

[തിരുത്തുക]
6 ഇഞ്ച്‌ ദൂരദർശിനിയിലൂടെ ഉള്ള ചൊവ്വയുടെ ദൃശ്യം.

ചൊവ്വയിലെ ബുദ്ധിശാലികളായ ജീവികൾ ജലസേചനത്തിനായി നിർമ്മിച്ച കാനാലുകളാണെന്നുപോലും വാദിച്ചവരുണ്ട്. ചിലർ ആയിരക്കണക്കിന് കനാലുകൾ ചൊവ്വയുടെ ഭൂപടത്തിൽ വരച്ചുചെർക്കുകയും അവക്കെല്ലാം പേരുനല്കുകയും ചെയ്തു. എന്നാൽ മറ്റുചിലർ ഈ കനാലുകൾ നിലവിൽ ഇല്ലാത്തവയാനെന്നു വാദിച്ചു. 1903ൽ, ജോസഫ്‌ എഡ്വേർഡ്‌ ഇവാൻസും എഡ്വേർഡ്‌ മോണ്ടെറും ചൊവ്വയിലെ കനാലുകൾ വെറും കൺകെട്ടു വിദ്യ ആണെന്ന് പരീക്ഷണങ്ങളിലൂടെ തെളിയിച്ചു.[1]

  1. Evans, J. E. and Maunder, E. W. (1903) "Experiments as to the Actuality of the 'Canals' observed on Mars", MNRAS, 63 (1903) 488
"https://ml.wikipedia.org/w/index.php?title=ചൊവ്വയിലെ_കനാലുകൾ&oldid=3503196" എന്ന താളിൽനിന്ന് ശേഖരിച്ചത്