ഫേവ തടാകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഫേവ തടാകം
फेवा ताल
Baidam Tal
Sun Set over Phewa Lake.jpg
ഫേവ തടാകത്തിൽ നിന്നുള്ള സൂര്യാസ്തമന ദൃശ്യം
സ്ഥാനംകാസ്കി
നിർദ്ദേശാങ്കങ്ങൾ28°12′51″N 83°56′50″E / 28.21417°N 83.94722°E / 28.21417; 83.94722Coordinates: 28°12′51″N 83°56′50″E / 28.21417°N 83.94722°E / 28.21417; 83.94722
Lake typeശുദ്ധജലതടാകം
പ്രാഥമിക അന്തർപ്രവാഹംഹർപ്പൻ, ഫിർക്കെ ഖോല
Catchment area122.53 കി.m2 (1.3189×109 sq ft)
താല-പ്രദേശങ്ങൾനേപ്പാൾ
പരമാവധി നീളം4 കി.m (13,000 ft)
പരമാവധി വീതി2 കി.m (6,561 ft 8 in)
Surface area4.43 കി.m2 (1.7 sq mi)
ശരാശരി ആഴം8.6 m (28 ft)
പരമാവധി ആഴം24 m (79 ft)
Water volume0.046 കി.m3 (0.011 cu mi)
ഉപരിതല ഉയരം742 m (2,434 ft)
Frozenഘനീഭവിക്കാത്തത്
Islandsതാൽബരാഹി (तालबाराही)
അധിവാസസ്ഥലങ്ങൾപൊഖാറ, സാരംഗ്കോട്ട്, കാസ്കികോട്ട്, ദിക്കൂർ പൊഖാരി

നേപ്പാളിലെ‍‍ പൊഖാറ പട്ടണത്തിന് തെക്ക് ഭാഗത്തായി സാരംഗ്കോട്ട്, കാസ്കികോട്ട് മലനിരകളോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ശുദ്ധജലതടാകമാണ് ഫേവ തടാകം (Phewa lake).[1] നേപ്പാളിലെ ഏറ്റവും വലിയ രണ്ടാമത്തെ തടാകമാണിത്.[2] സമുദ്രനിരപ്പിൽ നിന്ന് 742 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഫേവാ തടാകം ഏതാണ്ട് 4.43 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു.[3] ശരാശരി ആഴം 8.6 മീറ്ററാണെങ്കിലും ചില ഭാഗങ്ങളിൽ 24 മീറ്റർ വരെ ആഴമുണ്ട്.[4] ഫേവ തടാകത്തിന് ഏകദേശം 43000000 ഘനമീറ്റർ ജലം ഉൾക്കൊള്ളുവാൻ ശേഷിയുണ്ട്.[5] തടാകത്തിന്റെ മധ്യഭാഗത്തുള്ള ഒരു ദ്വീപിൽ ദുർഗ്ഗാദേവിയെ ആരാധിക്കുന്ന താൽബാരാഹി ക്ഷേത്രം സ്ഥിതിചെയ്യുന്നു.[6] അന്നപൂർണ, ധവളഗിരി മാഛാപ്പുച്ഛ്രേ പർവ്വതനിരകളുടെ പ്രതിബിംബം തടാകോപരിതലത്തിൽ രൂപംകൊള്ളുന്നത് മനോഹരമായ കാഴ്ചയാണ്.[7] [8] ഫേവാ തടാകവും താൽബാരാഹി ക്ഷേത്രവും സന്ദർശിക്കുവാൻ ധാരാളം വിനോദസഞ്ചാരികൾ ഇവിടെയെത്താറുണ്ട്.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Shrestha, P; Janauer, G. A. (2001). "Management of Aquatic Macrophyte Resource: A Case of Phewa Lake, Nepal" (PDF). Environment and Agriculture: Biodiversity, Agriculture and Pollution in South Asia. Ecological Society (ECOS): 99–107.
  2. Aryal, Vijay (28 October – 2 November 2007). "Phewa Lake Watershed Area: A Study on the Challenges to Human Encroachment" (PDF). Proceedings of Taal 2007: The 12th World Lake Conference, Jaipur, India. International Lake Environment Committee: 2292–2299.
  3. Rai, Ash Kumar (2000). "Evaluation of natural food for planktivorous fish in Lakes Phewa, Begnas, and Rupa in Pokhara Valley, Nepal" (PDF). Limnology. 1: 81–89. doi:10.1007/s102010070014.
  4. Shrestha, Purushottam (2003). "Conservation and management of Phewa Lake ecosystem, Nepal" (PDF). Aquatic Ecosystem Health and Management Society. pp. 1–4.
  5. Pokharel, Shailendra (2003). "Lessons from Nepal on Developing a Strategic Plan for the Integrated Lake Basin Management: Conservation of Phewa Lake of Pokhara, Nepal" (PDF). International Lake Environment Committee: World Lake Database.
  6. Shrestha, Nanda R. (1997). "Pot Goes Pop on Kathmandu's Freak Street". In the Name of Development: A Reflection on Nepal. Lanham, Maryland: University Press of America. p. 163. ISBN 0-7618-0758-6.
  7. Giri, Bikash; Chalise, Mukesh Kumar (2008). "Seasonal Diversity and Population Status of Waterbirds in Phewa Lake, Pokhara, Nepal". Journal of Wetlands Ecology. 1 (1/2): 3–7. doi:10.3126/jowe.v1i1.1568.
  8. Gulia, K. S. "Himalayan Treks in Nepal". Discovering Himalaya: Tourism of Himalayan Region. Delhi, India: Isha Books. p. 63. ISBN 81-8205-410-9.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഫേവ_തടാകം&oldid=3125902" എന്ന താളിൽനിന്ന് ശേഖരിച്ചത്