Jump to content

ഫെലിസിറ്റി ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെലിസിറ്റി ജോൺസ്
2016 ലെ ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ജോൺസ്
ജനനം
Felicity Rose Hadley Jones

(1983-10-17) 17 ഒക്ടോബർ 1983  (40 വയസ്സ്)
കലാലയംWadham College, Oxford
തൊഴിൽActress
സജീവ കാലം1996–present
ജീവിതപങ്കാളി(കൾ)
Charles Guard
(m. 2018)
പങ്കാളി(കൾ)Ed Fornieles (2003–2013)

ഫെലിസിറ്റി റോസ് ഹാഡ്‌ലി ജോൺസ് ഒരു ഇംഗ്ലീഷ് അഭിനേത്രിയാണ് (ജനനം: 17 ഒക്ടോബർ 1983). പന്ത്രണ്ടാം വയസ്സിൽ ദി ട്രെഷർ സീക്കേഴ്‌സ് (1996) എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് കുട്ടിക്കാലത്തുതുന്നെ ഫെലിസിറ്റി തന്റെ പ്രൊഫഷണൽ അഭിനയ ജീവിതം ആരംഭിച്ചു. ഒരു ടെലിവിഷൻ പരമ്പരയായ 'ദി വോർസ്റ്റ് വിച്ച്', അതിന്റെ തുടർച്ചയായ 'വീർഡ്‌സിസ്റ്റർ കോളേജ്' എന്നിവയ്ക്കായി അവർ എഥേൽ ഹാലോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. റേഡിയോയിൽ, ബിബിസിയുടെ ദി ആർച്ചേഴ്സ് എന്ന പരിപാടിയിൽ എമ്മ ഗ്രണ്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.

ആദ്യകാലം

[തിരുത്തുക]

ഫെലിസിറ്റി റോസ് ഹാഡ്‌ലി ജോൺസ് 1983 ഒക്ടോബർ 17 ന് ബർമിംഗ്ഹാമിൽ ജനിച്ചു.[1] അവർക്ക് ഒരു മുതിർന്ന സഹോദരനുണ്ട്.[2][3] മാതാവ് പരസ്യ ഏജൻസി ജോലിക്കാരിയും പിതാവ് ഒരു പത്രപ്രവർത്തകനുമായായിരുന്നു.[4] ബർമിംഗ്ഹാമിന് തെക്കുള്ള ഗ്രാമമായ ബോർൺവില്ലിലാണ് അവർ ബാല്യകാലത്ത് വളർന്നത്.[5][6] അവരുടെ അമ്മാവൻ മൈക്കൽ ഹാഡ്‌ലി ഒരു നടനായിരുന്നത് ബാല്യകാലത്ത് ജോൺസിനു അഭിനയത്തിൽ താൽപ്പര്യം ജനിപ്പിക്കുന്നതിനിടയാക്കി.[7] അവളുടെ മുതുമുത്തശ്ശിമാരിൽ ഒരാൾ ലൂക്കയിൽ നിന്നുള്ളയാളായിരുന്നതിനാൽ ജോൺസിന് ഇറ്റാലിയൻ വംശ പാരമ്പര്യവുമുണ്ട്.[8]

കിംഗ്സ് നോർട്ടൺ ഗേൾസ് സ്കൂളിലെ പഠനത്തിനുശേഷം ഫെലിസിറ്റി ജോൺസ് കിംഗ് എഡ്വേർഡ് VI ഹാൻഡ്‌സ്‌വർത്ത് സ്‌കൂളിൽ എ-ലെവൽ പഠനങ്ങൾ പൂർത്തിയാക്കിയശേഷം, ഒരു വർഷം ഇടവേളയെടുത്തു (ബിബിസി സീരീസായ സെർവന്റ്സിൽ ഇക്കാലത്ത് അവർ പ്രത്യക്ഷപ്പെട്ടു). തുടർന്ന് ഓക്സ്ഫോർഡിലെ വാധാം കോളേജിൽനിന്ന് ഇംഗ്ലീഷ് പഠനം നടത്തി.[9] ആറ്റിസ് ഉൾപ്പെടെയുള്ള വിദ്യാർത്ഥി നാടകങ്ങളിൽ അവർ നാമമാത്ര വേഷങ്ങളിൽ[10] പ്രത്യക്ഷപ്പെടുകയും 2005 ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി ഡ്രാമാറ്റിക് സൊസൈറ്റിയുടെ ജപ്പാനിലേയ്ക്കുള്ള വേനൽക്കാല പര്യടനത്തിൽ പങ്കെടുക്കുകയും അവിടെ ഹാരി ലോയിഡിനൊപ്പം ഷേക്സ്പിയറുടെ 'ദി കോമഡി ഓഫ് എറേഴ്സ്' എന്ന നാടകത്തിൽ അഭിനയിക്കുകയും ചെയ്തു.[11]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

സെൻട്രൽ ടെലിവിഷന്റെ ധനസഹായത്തോടെയുള്ള ഒരു സംരംഭമായ സെൻട്രൽ ജൂനിയർ ടെലിവിഷനിൽ അഭിനയിച്ചുകൊണ്ട് തന്റെ 11-ആമത്തെ വയസിലാണ് ജോൺസ് അഭിനയരംഗത്ത് അരങ്ങേറ്റംകുറിക്കുന്നത്.[12] പതിനാലാമത്തെ വയസ്സിൽ, ‘ദ വോർസ്റ്റ് വിച്ച്’ എന്ന ആദ്യ പരമ്പരയിൽ അവർ പ്രത്യക്ഷപ്പെടുകയുണ്ടായി. 2001 ൽ ‘വെയർഡ്‌സിസ്റ്റർ കോളേജ്’  എന്ന പരമ്പര ആരംഭിച്ചപ്പോൾ ഹാലോ എന്ന കഥാപാത്രമായി അവർ മടങ്ങിയെത്തി. ഈ സമയത്തെ അവരുടെ ഏറ്റവും ദൈർഘ്യമേറിയ കഥാപാത്രം ബിബിസി റേഡിയോ 4 അവതരിപ്പിച്ചിരുന്ന ഒരു സോപ്പ് ഓപ്പറയായദ ആർച്ചേഴ്സ്’ ആയിരുന്നു. അവിടെ 2009 വരെ എമ്മ കാർട്ടർ എന്ന കഥാപാത്രമായി തുടർന്നിരുന്നു (നിലവിൽ എമറാൾഡ് ഓ ഹൻറഹാൻ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നു).[13]

2003 ൽ ബിബിസി നാടകമായ സെർവന്റ്‌സിൽ ഗ്രേസ് മേ എന്ന കഥാപാത്രമായി അഭിനയിക്കുന്നതിന് ജോൺസിന് അവസരം ലഭിച്ചു.[14] പിന്നീട് ജെയ്ൻ ഓസ്റ്റിന്റെ നോർത്താൻജർ ആബി ആസ്പദമാക്കിയുള്ള 2007 ലെ ഐടിവി പരമ്പരയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അവർ 2007 ഏപ്രിലിൽ റോയൽ കോർട്ട് തിയേറ്ററിൽ പോളി സ്റ്റെൻഹാമിന്റെ ദാറ്റ് ഫെയ്സിലൂടെ നാടകരംഗത്തേയ്ക്കുള്ള തന്റെ അരങ്ങേറ്റം കുറിച്ചു.

2014[പ്രവർത്തിക്കാത്ത കണ്ണി] ടോറോണ്ടോ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ജോൺസ്.

2008 ൽ, ബ്രൈഡ്സ്ഹെഡ് റിവിസിറ്റഡ്, ഫ്ലാഷ്ബാക്ക്സ് ഓഫ് എ ഫൂൾ[15] എന്നീ സിനിമകളിലും ഡോക്ടർ ഹൂ പരമ്പരയിലെ "ദി യൂണികോൺ ആൻഡ് വാസ്പിലും, ലണ്ടനിലെ ഡോൺമാർ വെയർഹൌസ് തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ടെ എനിഡ് ബാഗ്നോൾഡിന്റെ ദി’ ചോക്ക് ഗാർഡൻ’ എന്ന നാടകത്തിന്റെ പുനരവതരണത്തിലും ജോൺസ് അഭിനയിച്ചു.[16] 2009 ജനുവരിയിൽ ബിബിസി വണ്ണിൽ സംപ്രേഷണം ചെയ്യപ്പെട്ട അഞ്ച് ഭാഗങ്ങളുള്ള ടിവി പരമ്പരയായ ദി ഡയറി ഓഫ് ആൻ ഫ്രാങ്കിൽ, ജോൺസ് മാർഗോട്ട് ഫ്രാങ്കിന്റെ വേഷത്തിൽ ടാംസിൻ ഗ്രെയ്ഗ് (എഡിത്ത് ഫ്രാങ്ക്-ഹോളണ്ടർ എന്ന കഥാപാത്രമായി), ഇയിൻ ഗ്ലെൻ (ഓട്ടോ ഫ്രാങ്ക്) എന്നിവരോടൊപ്പം  അഭിനയിച്ചു.  റിക്കി ഗെർ‌വെയ്‌സിൽ ജൂലി എന്ന കഥാപാത്രമായും സ്റ്റീഫൻ മർച്ചന്റിന്റെ 2010 ലെ സിനിമയായ സെമിത്തേരി ജംഗ്ഷനിലും അഭിനിയിച്ചു.[17] സോൾബോയ്[18] എന്ന ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട അവർ, ജൂലി ടെയ്‌മറുടെ ദ ടെമ്പസ്റ്റിന്റെ ചലച്ചിത്രാവിഷ്കാരത്തിൽ മിറാൻഡ എന്ന കഥാപാത്രമായും പ്രത്യക്ഷപ്പെട്ടു.

ജോൺസ്[പ്രവർത്തിക്കാത്ത കണ്ണി] 2016ൽ

ഡ്രേക്ക് ഡോറെമസിന്റെ ‘ലൈക്ക് ക്രേസി’ എന്ന സിനിമയിൽ അന്ന എന്ന കഥാപാത്രമായി അഭിനയിച്ചതിന്റെപേരിൽ 2011 ജനുവരി 29 ന് സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ ജോൺസ് ഒരു പ്രത്യേക ജൂറി പുരസ്കാരം (നാടകീയ) നേടിയിരുന്നു.[19] ഈ ചിത്രത്തിനായി, ജോൺസ് സ്വന്തമായി കേശാലങ്കാരവും മേക്കപ്പും ചെയ്യുകയും തന്റെ സംഭാഷണം കൂടുതൽ മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.[20] ഈ ചിത്രത്തിലെ അവരുടെ മികച്ച പ്രകടനം അക്കാദമി അവാർഡ് നാമനിർദ്ദേശം ചെയ്യപ്പെട്ട ‘ആൻ എജ്യുക്കേഷൻ’ എന്ന ചിത്രത്തിലെ കാരി മുള്ളിഗന്റെ കഥാപാത്രവുമായി താരതമ്യപ്പെടുത്തപ്പെട്ടിരുന്നു. 2011 ൽ നടന്ന ഹോളിവുഡ് ഫിലിം അവാർഡിൽ ഈ ചിത്രത്തിന് മികച്ച പുതിയ ഹോളിവുഡ് ചിത്രത്തിനുള്ള അവാർഡും അവർക്ക് ലഭിച്ചു. 2011 മാർച്ചിൽ പുറത്തിറങ്ങിയ റൊമാന്റിക് കോമഡി ചിത്രമായ ചാലറ്റ് ഗേൾ എന്ന ചിത്രത്തിൽ ഗോസിപ്പ്  ഗേൾ എന്ന ചിത്രത്തിലെ നടൻ എഡ് വെസ്റ്റ്‌വിക്കിനൊപ്പം അവർ പ്രത്യക്ഷപ്പെട്ടു. ഈ ചിത്രത്തിലെ കഥാപാത്രത്തിനായുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി സെന്റ് ആന്റണിലെ ഒരു ഉല്ലാസ കേന്ദ്രത്തിൽ രണ്ട് മാസത്തെ സ്നോബോർഡിംഗ് പരിശീലനവും ടോയ്‌ലറ്റുകൾ ഉരച്ചു വൃത്തിയാക്കുക, ക്രേസി കാങ്കുരു ബാറിൽ വിരുന്നിൽ പങ്കെടുക്കുക തുടങ്ങിയ രഹസ്യ ജോലികളും ചെയ്യേണ്ടിവന്നു. വേഷവിധാനങ്ങളോടെ അഭിനയിച്ച കഥാപാത്രങ്ങൾക്കുശേഷം തനിക്ക് ലഭിച്ച ആശ്വാസമായിരുന്നു ഇത്തരത്തിലൊരു വേഷമെന്നും ഒരു ഹാസ്യരസപ്രധാനമായ വേഷം ഏറ്റെടുക്കാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ജോൺസ് പറഞ്ഞിരുന്നു. 2011 ജൂൺ, ജൂലൈ മാസങ്ങളിൽ ലണ്ടനിലെ ഡോൺമാർ വെയർഹൌസ് തിയേറ്ററിൽ അരങ്ങേറിയതും മൈക്ക് പൌൾട്ടൺ രചിച്ച ഷില്ലറുടെ “കബാലെ അൻഡ് ലീബ്” എന്ന നാടകത്തിന്റെ പുതു വിവർത്തനമായ ലൂയിസ് മില്ലറിൽ അവർ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പൂർണ്ണതയ്ക്കായി ജോൺസ് ഒരു കത്തോലിക്കാ കുടുംബത്തോടൊപ്പം താമസിക്കുകയും ‘മാസ്സിൽ’ പങ്കെടുക്കുകയും ചെയ്തു. 2011 ൽ ജോൺസിനെ ബർബെറി ഗ്രൂപ്പിന്റെ പുതിയ മുഖമായി പ്രഖ്യാപിക്കപ്പെട്ടു. നവംബറിൽ, ഡോൾസ് & ഗബ്ബാന ഫാഷന്റെ പുതിയ മുഖമായും അവരെ പ്രഖ്യാപിച്ചിരുന്നു.

2013 ൽ ‘ദി ഇൻവിസിബിൾ വുമൺ’ എന്ന ചിത്രത്തിൽ ചാൾസ് ഡിക്കൻസിന്റെ പങ്കാളിയായിരുന്ന എല്ലെൻ ടെർനാൻ എന്ന കഥാപാത്രത്തെ ജോൺസ് അവതരിപ്പിച്ചു.  മുമ്പ് ടെർനാനെക്കുറിച്ചുള്ള വിവരങ്ങൾ തുഛമായി മാത്രം അറിവുള്ള ജോൺസ് ഗവേഷണത്തിലൂടെ അവരുടെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയും സിനിമയിലേയ്ക്കു തിരഞ്ഞെടുക്കുമ്പോൾ ഈ കഥാപാത്രം തനിക്ക് ഒരു വെല്ലുവിളിയാണെന്ന് ബോദ്ധ്യമുണ്ടെന്ന ബോധ്യം അവളിൽ പ്രതിഫലിപ്പിക്കുകയും ചെയ്തിരുന്നു. 2014 മെയ് 2 ന് പുറത്തിറങ്ങിയ ‘ദ അമേസിംഗ് സ്പൈഡർമാൻ 2’ എന്ന ചിത്രത്തിലും അവർ അഭിനയിച്ചു. ഹാരി ഓസ്ബോണിന്റെ സഹായിയായ ഫെലിസിയ ഹാർഡിയായി അവർ ഇതിൽ അഭിനയിച്ചു. തന്റെ മുൻ കഥാപാത്രങ്ങളിൽ നിന്നു തികച്ചും വ്യത്യസ്തമായതിനാലാണ് ജോൺസ് ഇതിന്റെ കരാറിൽ ഒപ്പിട്ടത്.

എഡ്ഡി റെഡ്മെയ്ൻ പ്രശസ്ത ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫൻ ഹോക്കിംഗിന്റെ വേഷം അവതരിപ്പിച്ചതും വൈൽഡ് ഹോക്കിംഗും അദ്ദേഹവും തമ്മിലുള്ള ജീവിതവും പ്രണയവും ചിത്രീകരിച്ചതുമായ  ‘ദ തിയറി ഓഫ് എവരിതിംഗ്’ എന്ന ജീവചരിത്ര സിനിമയിൽ ജോൺസ് ജെയ്ൻ വൈൽഡ് ഹോക്കിംഗിന്റെ വേഷം 2014 ൽ അവർ അവതരിപ്പിച്ചു. അവരുടെ ഏജന്റ് വായിക്കുവാനായി സ്‌ക്രിപ്റ്റ് നൽകിയ ശേഷം, ജോൺസ് അത് ഒറ്റയിരിപ്പിൽ വായിച്ചുതീർക്കുകയും  ഇത് ഒരു ജീവചരിത്രമെന്നതിലുപരി ഒരു പ്രണയകഥയാണെന്നും താൻ ആസ്വദിച്ചു വായിച്ചുവെന്നും അവർ പറഞ്ഞു. ചിത്രത്തിനായി അണിയറപ്രവർത്തകർ ഓഡിഷൻ നടത്തുകയും സംവിധായകൻ ജെയിംസ് മാർഷ് ഉടൻ തന്നെ ഈ കഥാപാത്രത്തെ അവർക്കു വാഗ്ദാനം ചെയ്തുവെങ്കിലും, സ്ഥിരീകരണത്തിനായി ആഴ്ചകളോളം കാത്തിരിക്കേണ്ടിവന്നത് സംവിധായകനെ ആശ്ചര്യപ്പെടുത്തിയിരുന്നു. ഈ വേഷത്തിന്റെ തയ്യാറെടുപ്പിനായും കൂടിക്കാഴ്ച നടത്തുന്നതിനും ജോൺസിനെ ജെയ്ൻ ഹോക്കിംഗ് വളരെയധികം സഹായിച്ചു. ജോൺസിന്റേയും നായകനായി അഭിനയിച്ച റെഡ്മെയ്‌നിന്റേയും ഈ സിനിമയിലെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ജോൺസിനെ കാണുമ്പോൾ അത് സ്വയം താൻ തന്നെയാണോ എന്ന് ജെയ്ൻ ഹോക്കിംഗ് ചിന്തിച്ചതായി പറയപ്പെടുന്നു. ജെയ്ൻ എന്ന കഥാപാത്രം നിരവധി സംഘടനകളിൽ നിന്ന് പ്രശംസ പിടിച്ചുപറ്റുന്നതിനും മികച്ച നടിക്കുള്ള അക്കാദമി അവാർഡ്, ഒരു പ്രധാന വേഷത്തിലെ മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ്, മികച്ച നടിക്കുള്ള ഗോൾഡൻ ഗ്ലോബ് അവാർഡ്, ഒരു മികച്ച നടിക്കുള്ള ക്രിട്ടിക്സ് ചോയ്സ് മൂവി അവാർഡ്, ഒരു പ്രധാന വേഷത്തിലെ ഒരു അഭിനേത്രിയുടെ  മികച്ച പ്രകടനത്തിനുള്ള സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്  ഉൾപ്പെടെയുള്ള നിരവധി നാമനിർദ്ദേശങ്ങൾ ലഭിച്ചിരുന്നു.

2015 ഫെബ്രുവരിയിൽ ഗാരെത് എഡ്വേർഡ്സ് സംവിധാനം ചെയ്ത റോഗ് വൺ എന്ന സ്റ്റാർ വാർസ് സ്വതന്ത്ര സിനിമയിൽ ജിൻ എർസോ എന്ന കഥാപാത്രമായി ഫെലിസിറ്റി ജോൺസ് അഭിനയിച്ചു. ജോൺസിന്റെ ഏജന്റ് അവൾക്ക് ഈ റോൾ ശുപാർശ ചെയ്യുകയും കൂടാതെ റോണ്ട റൂസിയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള ചലനങ്ങളോടെ ഒരു സ്വത്വ ബോധത്തിനായുള്ള കഥാപാത്രത്തിന്റെ തിരയൽ അവൾ സ്വയം ആസ്വദിച്ച് അഭിനയിക്കുകയും ചെയ്തു.  2016 ഡിസംബറിൽ പുറത്തിറങ്ങിയ ഈ ചിത്രം മികച്ച അവലോകനങ്ങളോടെ ബോക്സ് ഓഫീസിൽ ഒരു ബില്യൺ ഡോളർ നേടുകയും ചെയ്തു. 2016 ൽ ജോൺസ് ഇൻഫെർനോ എന്ന ചിത്രത്തിൽ അഭിനയിച്ചു. റോബർട്ട് ലാംഗ്ഡൺ എന്ന കഥാപാത്രത്തെ രക്ഷപ്പെടാൻ സഹായിക്കുന്ന ഒരു ഡോക്ടറായാണ് ഈ ചിത്രത്തിൽ വേഷമിട്ടത്. ഈ വേഷം അഭിനിയക്കാമെന്നേറ്റതിനുശേഷം കഥാപാത്രത്തിന്റെ സ്വഭാവം നന്നായി മനസ്സിലാക്കുന്നതിനായി മ്യൂസിയങ്ങളും ഗാലറികളും സന്ദർശിച്ചിരുന്നു. തന്റെ കഥാപാത്രവും ടോം ഹാങ്ക്സിന്റെ കഥാപാത്രവും തമ്മിലുള്ള രസതന്ത്രവും ഇൻഫെർനോ എന്ന ചിത്രത്തിന്റെ മൊത്തത്തിലുള്ള വൈവിധ്യവും ജോൺസ് നന്നായി ആസ്വദിച്ചു.

2018 അവസാനത്തിൽ, മിമി ലെഡർ സംവിധാനം ചെയ്ത അമേരിക്കൻ ഐക്യനാടുകളിലെ സുപ്രീം കോടതി ജസ്റ്റിസ് റൂത്ത് ബേഡർ ജിൻസ്‌ബർഗിന്റെ ജീവചരിത്രത്തെ ആസ്പദമാക്കി നിർമ്മിക്കപ്പെട്ട ‘ഓൺ ദ ബേസിസ് ഓഫ് സെക്‌സ്’ എന്ന ചിത്രത്തിൽ ആർമി ഹാമർ, ജസ്റ്റിൻ തെറോക്സ് എന്നിവരോടൊപ്പം അഭിനയിച്ചു.

സ്വകാര്യജീവിതം

[തിരുത്തുക]

2013 ൽ, ഫെലിസിറ്റി ജോൺസ് ഒക്സ്ഫോർഡിൽവച്ചു കണ്ടുമുട്ടിയ തന്റെ പത്തുവർഷക്കാലമായുള്ള കാമുകനും റസ്കിൻ സ്കൂൾ ഓഫ് ആർട്ടിലെ വിദ്യാർത്ഥിയും ശിൽപ്പിയുമായിരുന്ന എഡ് ഫോർ‌നീലെസുമായി വേർ പിരിഞ്ഞു. 2015 ൽ അവർ സംവിധായകൻ ചാൾസ് ഗാർഡുമായി പ്രണയത്തിലായി. ഇവരുടെ വിവാഹനിശ്ചയം 2017 മെയ് മാസത്തിൽ പ്രഖ്യാപിക്കുകയും, 2018 ജൂണിൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു.

അഭിനയിച്ച സിനിമകൾ

[തിരുത്തുക]
വർഷം സിനിമ കഥാപാത്രം സംവിധായകൻ Ref(s)
2008 ഫ്ലാഷ്ബാക്സ് ഓഫ് എ ഫൂൾ യുവതിയായ റൂത്ത് ബല്ലീ വാൽഷ് [21]
ബ്രൈഡ്സ്ഹെഡ് റീവിസിറ്റഡ് കോർഡെലിയ ഫ്ലൈറ്റ് ജൂലിയൻ ജറോൾഡ് [22]
2009 ചെറി എഡ്മി സ്റ്റീഫൻ ഫ്രെയേർസ് [23]
2010 സെമിത്തേരി ജംഗ്ഷൻ ജൂലി ഹെൻഡ്രിക്ക് റിക്കി ഗെർവായിസ്/സ്റ്റീഫൻ മെർച്ചന്റ് [24]
സോൾബോയ് മാൻ ഹോഡ്ജ്സൺ ഷിമ്മി മാർക്കസ് [25]
ദ ടെമ്പസ്റ്റ് മിറാൻഡ ജൂലി ടെയ്മർ [26]
2011 Chalet Girl കിം മാത്യൂസ് ഫിൽ ട്രെയിൽ [27]
ലൈക് ക്രേസി അന്ന ഗാർഡ്നർ ഡ്രേക്ക് ഡോർമസ് [28]
ആൽബട്രോസ് ബെത്ത് ഫിഷർ നിയാൽ മാക് കോർമിക് [29]
ഹിസ്റ്റീരിയ എമിലി ഡാറിമ്പിൾ ടാന്യ വെക്ലർ [30]
2012 ചിയർഫുൾ വെതർ ഫോർ ദ വെഡ്ഡിംഗ് ഡോളി താച്ചെം ഡോണാൾഡ് റൈസ് [31]
2013 ബ്രീത്ത് ഇൻ സോഫി ഡ്രേക്ക് ഡോർമസ് [32]
ദ ഇൻവിസിബിൽ വുമൺ നെല്ലി ടർനൻ റാൾഫ് ഫിയൻസ് [33]
2014 The Amazing Spider-Man 2 ഫെലിസിയ ഹാർഡി മാർക് വെബ്ബ് [34]
ദ തിയറി ഓഫ് എവരിതിംഗ് ജെയ്‍ വൈൽഡ് ഹാക്കിംഗ് ജയിംസ് മാർഷ് [35]
2015 ട്രൂ സ്റ്റോറി ജിൽ ബാർക്കർ റൂപർട്ട് ഗൂൾഡ് [36]
2016 കൊളീഡ് ജൂലിയറ്റ് എറാൻ ക്രീവി [37][38]
എ മോൺസ്റ്റർ കോൾസ് മം J. A. ബയോണ [39]
ഇൻഫെർനോ സിയെന്ന ബ്രൂക്സ് റോൺ ഹോവാർഡ് [40]
റോഗ് വൺ ജെയ്ൻ എർസൊ ഗറെത് എഡ്വാർഡ്സ് [41]
2018 ഓൺ ദ ബേസിസ് ഓഫ് സെക്സ് റൂത്ത് ബാഡർ ജിൻസ്ബർഗ് മിമി ലെഡർ [42]
2019 ദ ഏറോനോട്ട്സ് അമേലിയ റെൻ‌ ടോം ഹാർപ്പർ [43]
TBA ഡ്രാഗൺ റൈഡർ (ശബ്ദം) തോമർ എഷദ് [44]

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ Ref(s)
1996 ദ ട്രഷർ സീക്കേർസ് ആലിസ് ബെസ്റ്റേൽ ടെലിവിഷൻ സിനിമ [45]
1998–1999 ദ വേസ്റ്റ് വിച്ച് എതേൽ ഹാലൊ 11 episodes [46]
2001 വിർഡ്സിസ്റ്റർ കോളിജ് എതേൽ ഹാലൊ 13 episodes [47]
2003 സെർവൻറ്സ് ഗ്രേസ് മേ 6 episodes [48]
2007 നോർത്താൻഗർ ആബി കാതറീൻ മോർലാന്റ് Television film [49]
കേപ്പ് റാത്ത് സോ ബ്രോഗൻ 8 episodes [50]
2008 ഡോക്ടർ ഹു റോബിന റെഡ്മോണ്ട് Episode: "The Unicorn and the Wasp" [51]
2009 ദ ഡയറി ഓഫ് ആൻ ഫ്രാങ്ക് മാർഗട്ട് ഫ്രാങ്ക് 5 episodes [52]
2011 പേജ് എയ്റ്റ് ജൂലിയാനെ വോറിക്കർ Television film [53]
2014 സാൾട്ടിങ്ങ് ദ ബാറ്റിൽഫീൽ‌ഡ് ജൂലിയാനെ വോറിക്കർ Television film [54]
ഗേൾസ് ഡോട്ടി Episode: "Role-Play" [55]
2017 സാറ്റർഡേ നൈറ്റ് ലൈവ് ഹോസ്റ്റ് Episode: "Felicity Jones/Sturgill Simpson" [56]
2017–2018 സ്റ്റാർ വാർസ് ഫോർസസ് ദി ഡെസ്റ്റിനി ജെയ്ൻ എർസോo (ശബ്ദം) 3 episodes [57]
വർഷം നിർമ്മാണം തീയേറ്റർ കഥാപാത്രം Ref(s)
2005–2006 ദ സ്നോ ക്യൂൻ ന്യൂബറി തീയേറ്റർ Gerda [58]
2007 ദാറ്റ് ഫേസ് റോയൽ കോർട്ട് തീയേറ്റർ Mia [59]
2008 ദ ചോക്ക് ഗാർഡൻ ഡോൺമർ വേർഹൌസ് Laurel [60]
2011 ലൂയിസ് മില്ലർ ഡോൺമർ വേർഹൌസ് Miller, LuiseLuise Miller [61]

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Felicity Jones Biography: Film Actress (1983–)". Biography.com (FYI / A&E Networks). Archived from the original on 22 January 2015. Retrieved 27 December 2016.
  2. Cadwalladr, Carole (20 February 2011). "Felicity Jones: 'There's a sensation when you're performing of release'". The Observer. London. Archived from the original on 21 December 2016. Retrieved 3 August 2011. She grew up in Bournville, the model village south of Birmingham. Her parents met while working on the Wolverhampton Express and Star when they were in their early 20s. 'My mother worked in advertising and my father was a journalist. But they split up when I was three and I grew up in a single-parent family. My mum brought my brother and I up.'
  3. Young, Graham (21 February 2014). "Acting is like a drug, something Felicity Jones can't live without". Birmingham Post. Archived from the original on 4 November 2016. Retrieved 2 November 2016.
  4. Cadwalladr, Carole (20 February 2011). "Felicity Jones: 'There's a sensation when you're performing of release'". The Observer. London. Archived from the original on 21 December 2016. Retrieved 3 August 2011. She grew up in Bournville, the model village south of Birmingham. Her parents met while working on the Wolverhampton Express and Star when they were in their early 20s. 'My mother worked in advertising and my father was a journalist. But they split up when I was three and I grew up in a single-parent family. My mum brought my brother and I up.'
  5. Cadwalladr, Carole (20 February 2011). "Felicity Jones: 'There's a sensation when you're performing of release'". The Observer. London. Archived from the original on 21 December 2016. Retrieved 3 August 2011. She grew up in Bournville, the model village south of Birmingham. Her parents met while working on the Wolverhampton Express and Star when they were in their early 20s. 'My mother worked in advertising and my father was a journalist. But they split up when I was three and I grew up in a single-parent family. My mum brought my brother and I up.'
  6. Young, Graham (21 February 2014). "Acting is like a drug, something Felicity Jones can't live without". Birmingham Post. Archived from the original on 4 November 2016. Retrieved 2 November 2016.
  7. "Rogue One star Felicity Jones: 'I can still be quite incognito'". The Telegraph. Retrieved 28 January 2017.
  8. "Felicity Jones Loves to Cook" (YouTube Video). Jimmy Kimmel Live. 26 October 2016. Event occurs at 00:56. Retrieved 27 October 2016. My great-great-grandmother was Italian ... and she was from Lucca, in Tuscany
  9. "Felicity Jones graces Wadham Hall". Wadham College, Oxford. 9 January 2018. Archived from the original on 2019-06-23. Retrieved 23 June 2019.
  10. Moss, Deborah (9 June 2005). "Mythologies". The Oxford Student. Archived from the original on 1 May 2007. Retrieved 15 April 2010.
  11. "Who is Felicity Jones? Things you didn't know about the Rogue One star". Birmingham Mail. 9 February 2017.
  12. Cadwalladr, Carole (20 February 2011). "Felicity Jones: 'There's a sensation when you're performing of release'". The Observer. London. Archived from the original on 21 December 2016. Retrieved 3 August 2011. She grew up in Bournville, the model village south of Birmingham. Her parents met while working on the Wolverhampton Express and Star when they were in their early 20s. 'My mother worked in advertising and my father was a journalist. But they split up when I was three and I grew up in a single-parent family. My mum brought my brother and I up.'
  13. Grant, Olly (31 July 2011). "Felicity Jones: rising star". The Daily Telegraph. London. Retrieved 3 August 2011.
  14. "Drama – Servants". BBC. Retrieved 7 September 2012.
  15. Fanning, Ewan. (13 April 2008). "I reckon I never had that much sex as a kid". Interview with Daniel Craig. Irish Independent. Retrieved 13 April 2008.
  16. "Roger takes on Piaf at Donmar Archived 21 April 2008 at the Wayback Machine.". 18 April 2008. Official London Theatre Guide. Retrieved 18 April 2008.
  17. "Ricky Gervais talks Cemetery Junction". Indie London. Archived from the original on 2010-09-23. Retrieved 1 May 2009.
  18. "Soulboy". Ipso Facto Films. Archived from the original on 3 February 2015. Retrieved 15 April 2010.
  19. Grant, Olly (31 July 2011). "Felicity Jones: rising star". The Daily Telegraph. London. Retrieved 3 August 2011.
  20. Grant, Olly (31 July 2011). "Felicity Jones: rising star". The Daily Telegraph. London. Retrieved 3 August 2011.
  21. "Flashbacks of a Fool (2008)". British Film Institute. Retrieved 2 October 2016.
  22. "Brideshead Revisited (2008)". British Film Institute. Retrieved 2 October 2016.
  23. "Chéri (2009)". British Film Institute. Retrieved 2 October 2016.
  24. "Cemetery Junction (2010)". British Film Institute. Retrieved 2 October 2016.
  25. "Soulboy (2010)". British Film Institute. Retrieved 2 October 2016.
  26. "The Tempest (2011)". British Film Institute. Retrieved 2 October 2016.
  27. "Chalet Girl (2011)". British Film Institute. Retrieved 2 October 2016.
  28. Ebert, Roger (2 November 2011). "Like Crazy Movie Review & Film Summary (2011)". Roger Ebert. Retrieved 2 October 2016.
  29. Bradshaw, Peter (13 October 2011). "Albatross – review". The Guardian. Retrieved 1 November 2016.
  30. Rooney, David (12 September 2011). "Hysteria: Toronto Review". The Hollywood Reporter. Retrieved 1 November 2016.
  31. Holden, Stephen (6 December 2012). "There Will Always Be a Fantasy England". The New York Times. Retrieved 1 November 2016.
  32. Bradshaw, Peter (18 July 2013). "Breathe In – review". The Guardian. Retrieved 1 November 2016.
  33. Cheshire, Godfrey (25 December 2013). "The Invisible Woman Movie Review & Film Summary (2013)". Roger Ebert. Retrieved 1 November 2016.
  34. Bradshaw, Peter (17 April 2014). "The Amazing Spider-Man 2 review – appealing leads and zappy scraps, but a sense of deja vu". The Guardian. Retrieved 2 October 2016.
  35. Nianias, Helen (25 February 2015). "Stephen Hawking's ex-wife Jane: 'I thought Felicity Jones was me' in Oscar-nominated The Theory of Everything". The Independent. Retrieved 2 October 2016.
  36. Kenny, Glenn (16 April 2015). "True Story Movie Review & Film Summary (2015)". Roger Ebert. Retrieved 1 November 2016.
  37. D'Alessandro, Anthony (29 September 2016). "Felicity Jones-Nicholas Hoult Vehicle 'Collide' Back on Track For Winter 2017". Deadline.com. Retrieved 2 October 2016.
  38. "Collide (2016)". Box Office Mojo. Retrieved 1 November 2016.
  39. Debruge, Peter (11 September 2016). "Film Review: 'A Monster Calls'". Variety. Retrieved 1 November 2016.
  40. Lemire, Christy (27 October 2016). "Inferno Movie Review & Film Summary (2016)". Roger Ebert. Retrieved 27 October 2016.
  41. McCluskey, Megan (12 August 2016). "Felicity Jones on Why Rogue One's Jyn Erso Is an 'Unlikely Heroine'". Time. Retrieved 31 October 2016.
  42. "'On The Basis of Sex' Adds Justin Theroux & Kathy Bates To Round Out Cast". 2 October 2017.
  43. Wiseman, Andreas (15 August 2018). "Felicity Jones-Eddie Redmayne Ballooning Pic 'The Aeronauts' Under Way In UK, Amazon Releases Striking First-Look". Deadline. Retrieved 6 November 2018.
  44. Felicity Jones Joins ‘Dragon Rider’ Animated Movie
  45. "The Treasure Seekers (1996)". British Film Institute. Retrieved 2 October 2016.
  46. Lazarus, Susanna (16 May 2016). "The Worst Witch remake has cast its Mildred Hubble". Radio Times. Archived from the original on 2016-10-03. Retrieved 14 October 2016.
  47. Guerrasio, Jason (7 April 2016). "Meet Felicity Jones, the Oscar-nominated actress starring in the next 'Star Wars' movie". Business Insider. Archived from the original on 2021-01-10. Retrieved 14 October 2016.
  48. "Servants". BBC. Retrieved 31 October 2016.
  49. "Northanger Abbey (2007)". British Film Institute. Retrieved 2 October 2016.
  50. English, Paul (7 July 2007). "The Dark Secrets Behind the Cape". Daily Record. Scotland. Retrieved 31 October 2016.
  51. "The Unicorn and the Wasp (2008)". British Film Institute. Retrieved 31 October 2016.
  52. "The Diary of Anne Frank". BBC. Retrieved 2 October 2016.
  53. "Page Eight (2011)". British Film Institute. Retrieved 31 October 2016.
  54. "Salting the Battlefield (2014)". British Film Institute. Retrieved 31 October 2016.
  55. Nicholson, Rebecca (10 March 2014). "Girls recap: season three, episode 10 – Role Play". The Guardian. Retrieved 31 October 2016.
  56. Schwartz, Ryan; Schwartz, Ryan (18 December 2016). "Felicity Jones to Host First SNL of 2017". Archived from the original on 2016-12-29. Retrieved 2019-09-29.
  57. Breznican, Anthony (13 April 2017). "Star Wars highlights female heroes in Forces of Destiny – first look". Entertainment Weekly. Retrieved 6 May 2017.
  58. "Creation Theatre Company – The Snow Queen". Newbury Theatre. Retrieved 7 September 2012.
  59. Hemming, Sarah (25 April 2007). "That Face, Royal Court Upstairs, London". Financial Times.
  60. Billington, Michael (12 June 2008). "The Chalk Garden". The Guardian. Retrieved 1 November 2016.
  61. Billington, Michael (13 June 2011). "Luise Miller – review". The Guardian. Retrieved 1 November 2016.
"https://ml.wikipedia.org/w/index.php?title=ഫെലിസിറ്റി_ജോൺസ്&oldid=4100286" എന്ന താളിൽനിന്ന് ശേഖരിച്ചത്