സോപ്പ് ഓപ്പറ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ആഴ്ചയിൽ അഞ്ചുദിവസത്തോളം ദിനം പ്രതി സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷൻ പരിപാടികളെയാണ് സോപ്പ് ഓപ്പറ എന്ന് പറയുന്നത്. നിരവധി കഥാപാത്രങ്ങളുടെ ജീവിതങ്ങളും അവരുടെ പരസ്പരമുള്ള വൈകാരിക ബന്ധങ്ങളും ഇതിൽ തുറന്നുകാട്ടുന്നു.[1] ഡെയ്ലി സോപ്പ് എന്നും ഇത് വിളിക്കപ്പെടാറുണ്ട്. അമേരിക്കൻ പ്രയോഗമാണിവ. ആരംഭകാലത്ത് സോപ്പ് നിർമ്മാതാക്കളായിരുന്നു ഇത്തരം പരമ്പരകളുടെ പ്രായോജകർ.[2] കുടുംബ സീരിയലുകൾ, റിയാലിറ്റി ഷോകൾ എന്നിവയെല്ലാം സോപ്പ് ഓപ്പറകളിൽ പെടും.
1950-ൽ ആദ്യമായി പ്രക്ഷേപണം ചെയ്ത ബി.ബി. റേഡിയോയുടെ ദ ആർച്ചേർസ് ആണ് ലോകത്തിലെ ഏറ്റവും കൂടുതൽ കാലം പ്രക്ഷേപണം ചെയ്ത റേഡിയോ സോപ്പ് ഓപ്പറ.[3] ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ടെലിവിഷൻ സോപ്പ് ഓപ്പറ 1960 ൽ ITV പ്രക്ഷേപണം ചെയ്ത കൊറോണേഷൻ സ്ട്രീറ്റ് ആയിരുന്നു.[4]
ഉത്ഭവവും ചരിത്രവും
[തിരുത്തുക]"സോപ്പ് ഓപ്പറ" ആയി കണക്കാക്കപ്പെടുന്ന ആദ്യത്തെപരമ്പര പെയിന്റഡ് ഡ്രീംസ് 1930 ഒക്ടോബർ 20 ന് ചിക്കാഗോ റേഡിയോ സ്റ്റേഷൻ WGN ലൂടെ അരങ്ങേറി.[5] ആദ്യകാല റേഡിയോ പരമ്പരകളിലൊന്നായ പെയിന്റഡ് ഡ്രീംസ് പ്രവൃത്തിദിവസത്തെ പകൽ സമയം പ്രക്ഷേപണം ചെയ്തിരുന്നു, സാധാരണയായി ആഴ്ചയിൽ അഞ്ച് ദിവസമായിരുന്നു ഇത്. ശ്രോതാക്കളിൽ ഭൂരിഭാഗവും വീട്ടമ്മമാരായിരിക്കുമെന്നതിനാൽ ഷോകൾ പ്രധാനമായും വനിതാ പ്രേക്ഷകരെയാണ് ലക്ഷ്യമിട്ടിരുന്നത്.[6]
അവലംബം
[തിരുത്തുക]- ↑ "soap opera". Collins English Dictionary—Complete & Unabridged (10th ed.). HarperCollins Publishers. July 8, 2013.
- ↑ Bowles, p. 118.
- ↑ "May 1950 - The Archers - the world's longest running soap opera". BBC. March 24, 2018.
- ↑ "Coronation Street recognised as longest running soap". BBC. March 24, 2018.
- ↑ Cox, Jim (2003). Frank and Anne Hummert's radio factory: the programs and personalities of broadcasting's most prolific producers. McFarland.
- ↑ Bowles, p. 118.