ഫസൽ പൂക്കോയ തങ്ങൾ
ഇസ്ലാമിക പണ്ഡിതനും കേരള വഖഫ് ബോർഡ് മുൻ ചെയർമാനും ആയിരുന്നു സയ്യിദ് ഫസൽ ശിഹാബ് ജിഫ് രി തങ്ങൾ.
ജീവിത രേഖ
[തിരുത്തുക]മൂന്ന് നൂറ്റാണ്ട് മുമ്പ് യമനിലെ ഹളർ മൗത്തിൽ നിന്നും കേരളത്തിലെത്തിയ ജിഫ് രി സയ്യിദ് വംശത്തിലെ പ്രധാന കണ്ണിയാണ് സയ്യിദ് ഫസൽ ജിഫ് രി തങ്ങൾ.[1] 1928 ആഗസ്റ്റ് അഞ്ചിന് മുഹമ്മദ് ജിഫ്രി തങ്ങളുടെ മകനായി ജനിച്ച ഫസൽ തങ്ങൾ കോഴിക്കോട് മദ്റസത്തുൽ ജിഫ്രിയ്യ, ഗണപത് ഹൈസ്കൂൾ, മദ്റസത്തുൽ മുഹമ്മദിയ്യ എന്നിവിടങ്ങളിൽ നിന്നും വിദ്യാഭ്യാസം നേടി. 1962 മുതൽ പൊതുരംഗത്ത് പ്രവർത്തിച്ചു തുടങ്ങി. കുറ്റിച്ചിറ ജിഫ് രി ഹൗസിന് സ്വാതന്ത്ര്യ സമരത്തിലും കേരളത്തിലെ ഇസ് ലാമിക സംഘമുന്നേറ്റ ചരിത്രത്തിലും നിർണായക സ്വാധീനമുണ്ട്.[2] കുറഞ്ഞ കാലം ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിലും തങ്ങൾ പ്രവർത്തിച്ചു. ജിഫ് രി ഹൗസിന്റെ അവസാനത്തെ സാരഥിയായിരുന്നു ഫസൽ തങ്ങൾ. കോഴിക്കോട് സിറ്റി എസ്.വൈ.എസിന്റെ പ്രസിഡന്റായി സംഘടനാ രംഗത്തെത്തിയ തങ്ങൾ പിന്നീട് താലൂക്ക് പ്രസിഡന്റ്, കോഴിക്കോട് ജില്ലയുടെ പ്രഥമ പ്രസിഡന്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ദീർഘകാലം എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷനായിരുന്നു. 1990 മുതൽ 1994 വരെ വഖഫ് ബോർഡ് ചെയർമാനായിരുന്നു. 1978 ൽ കാരന്തൂർ സുന്നീ മർകസ് സ്ഥാപിക്കുമ്പോൾ തന്നെ അതിന്റെ കമ്മറ്റി അംഗമായിരുന്ന അദ്ദേഹം പിന്നീട് വൈസ് പ്രസിഡന്റും ഒടുവിൽ പ്രസിഡന്റുമായി പ്രവർത്തിച്ചു. കാരന്തൂർ മർക്കസു സ്സഖാഫത്തി സുന്നിയയുടെ വളർച്ചയിൽ കാന്തപുരം എ.പി അബൂബകർ മുസ് ലിയാരോടൊപ്പം ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. കുറ്റിച്ചിറ മിശ്കാൽ പള്ളി പ്രസിഡന്റ്, പൊന്നാനി മഊനത്തുൽ ഇസ് ലാം സംഘം പ്രസിഡന്റ്, മുഖദാർ തർബിയത്ത് വൈസ് പ്രസിഡന്റ്, സാദത്ത് അസോസിയേഷൻ ഉപദേശക സമിതി അംഗം എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.[3]
കുടുംബം
[തിരുത്തുക]ഖദീജ മുല്ല ബീവിയാണ് ഫസൽതങ്ങളുടെ ഭാര്യ. സയ്യിദ് ഹാശിം ശിഹാബ്, ജാഫർ ശിഹാബ്, ശരീഫ ഹഫ്‌സ, സ്വാലിഹ് ശിഹാബ്, അനസ് ശിഹാബ്, സിറാജ് ശിഹാബ്, നൗഫൽ ശിഹാബ്, സഹൽ ശിഹാബ് എന്നിവർ മക്കളാണ്.
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-22. Retrieved 2010-05-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-15. Retrieved 2010-05-12.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2010-05-14. Retrieved 2010-05-11.