ഫലകത്തിന്റെ സംവാദം:കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ
[ഈ ഫലകത്തിനു സഹായം വേണം. 1000 ഗ്രാമ പഞ്ചയത്തുകളിലും ഉപയോഗിക്കാനുള്ളതാണു ഇത്.
കേരളത്തിന്റെ ഭൂപടം മാറ്റി അതാതു ജില്ലകലുടെ പടം കാണിച്ച് അതിൽ വേണം ഓരോ ഗ്രാമ പഞ്ചായത്തിനേയും പൊട്ട് തൊടീക്കാൻ. അതിനു 14 ഫലകം വേണ്ടി വരുമോ? അതോ ഒരേ ഫലകം തന്നെ എല്ലാത്തിലും ഉപയോഗിക്കാൻ പറ്റുമോ. പക്ഷെ അപ്പോ 14 ജില്ലളുടെ പടം എങ്ങനെ കൈകാര്യം ചെയ്യും
അതെ പോലെ ഈ വിവരപ്പെട്ടിയിൽ ഉപയോഗിക്കെണ്ട പരാമീറ്ററുകളുടെ കാര്യത്തിൽ ഒരു തീരുമാനം വേണം.
ഒരു ഉദാ: കരിമ്പ (ഗ്രാമപഞ്ചായത്ത്) എന്ന ലേഖനത്തിൽ ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങൾ ശരിയായതിനു ശെഷം അതാതു ഗ്രാമപഞ്ചായത്തു ലെഖനങ്ങളിൽ ഈ വിവരപ്പെട്ടി ചേർത്തു തുടങ്ങണം.
--Shiju Alex|ഷിജു അലക്സ് 04:39, 22 ഒക്ടോബർ 2008 (UTC)
- ഒരേ ഫലകം മതിയാകും. ഇതിൽ ചേർക്കാനുള്ള പതിനാലു ചിത്രങ്ങൾ നിലവിലുണ്ടോ?--Vssun 22:47, 24 ഒക്ടോബർ 2008 (UTC)
- ഈ സംവാദം പുനർജീവിപ്പിക്കുന്നു. : Hrishi 13:48, 19 ജൂൺ 2010 (UTC):
Hrishikesh & Others, കേരളത്തിലെ പതിനാലു് ജില്ലകളുടേയും പഞ്ചായത്ത് അതിർത്തികൾ അടയാളപ്പെടുത്തിയിട്ടുള്ള സ്വതന്ത്ര ലൈസൻസുള്ള ചിത്രം/മാപ്പ് നിലവിൽ ഇംഗ്ലീഷ് വിക്കിയിലോ കോമൺസിലോ ഇല്ല. ഇപ്പോൾ കാണുന്ന സംസ്ഥാന തലം വരെയുള്ള മാപ്പ്, ഇംഗ്ലീഷ് വിക്കിയിലെ User:PlaneMad എന്ന യൂസറുടെ നിരവധി മാസത്തെ പ്രയത്ന ഫലമാണു്. പുള്ളിയെ സംബന്ധിച്ചിടത്തോളം ജില്ലാ/പഞ്ചായത്ത് ലെവലിൽ ഒന്നും പരിപാടികൾ ചെയ്യാൻ സമയവും താല്പര്യവും ഉണ്ടാവില്ല. OpenStreetMap പോലുള്ള സ്വതന്ത്ര സംവിധാനങ്ങൾ ഉപയോഗിച്ച് കേരളത്തിലെ ജില്ലാ/പഞ്ചായത്ത് ലെവലിൽ മാപ്പുകൾ നിർമ്മിച്ചു് വിക്കിയിലേക്ക് അപ്‌ലോഡ് ചെയ്യാൻ ഞാൻ നിങ്ങളൊടു് അഭ്യർത്ഥിക്കുന്നു. ആദ്യത്തെ ഒരെണ്ണം നിർമ്മിക്കാൻ കുറച്ച് ബുദ്ധിമുട്ട് ആയേക്കാം. പിന്നീടു് സംഗതികൾ എളുപ്പമാകും.
ഓർക്കുക, ചില കാര്യങ്ങൾ നമ്മൾ സ്വന്തമായി കണ്ടെത്തേണ്ടി വരും. ഗവേഷണം ആവശ്യമായേക്കാം. അക്ഷാംശവും രേഖാംശവും ഒക്കെ കൃത്യമായി കിട്ടണമെങ്കിൽ ചിലപ്പോൾ ചിലരുമായി ബന്ധപ്പെടെണ്ടി വന്നെക്കാം.
ഇത്തരത്തിൽ വേറിട്ട കാര്യങ്ങൾ ചെയതു് അതു് സമൂഹത്തിനു് സംഭാവന ചെയ്യുമ്പോഴല്ലേ വിക്കിപ്രവർത്തനത്തിലൂടെയുള്ള സംതൃപ്തി ഏറ്റവും അധികം കിട്ടുക. അതിനാൽ ഇക്കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ താല്പര്യമുള്ളവരോടു് അഭ്യർത്ഥിക്കുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ (സാങ്കേതികം പറ്റില്ല/അറിയില്ല) ഞാനും സഹായിക്കാം. --ഷിജു അലക്സ് 14:32, 19 ജൂൺ 2010 (UTC)
- അക്ഷാംശവും രേഖാംശവും കിട്ടാൻ നമുക്ക് ഗൂഗിൾ മാപ് ഉപയോഗിക്കാം, സ്ഥലത്തെ പറ്റി ഏകദേശ idea ഉണ്ടാകണമെന്ന് മാത്രം. സ്ഥലത്തിന്റെ ലൊക്കേഷൻ മനസ്സിലാക്കാൻ വേണമെങ്കിൽ സർക്കാർ സൈറ്റ് നോക്കാം.(ഇതു എത്രത്തോളം aaccurate ആണേന്നറിഞ്ഞുകൂട). ഗൂഗിൾ മാപിൽ സ്ഥലം കണ്ടുപിടിച്ച് റൈറ്റ് ക്ലിക്ക് ചെയ്ത് 'What is here?' എന്ന ഓപ്ഷൻ എടുക്കുക.അപ്പോൾ ആ സ്ഥലത്തിന്റെ അക്ഷാംശവും രേഖാംശവും കിട്ടും. തത്ക്കാലം നമുക്ക് ഈ രീതി ഉപയോഗിക്കാം. പഞ്ചായത്തുകളുടെ ഭൂപട നിർമ്മാണത്തിനു ഞാനും ഒരു കൈ നോക്കിയിട്ട് പുരോഗതി അറിയിക്കാം. --കിരൺ ഗോപി 15:03, 19 ജൂൺ 2010 (UTC)
അക്ഷാംശരേഖാംശങ്ങൾക്ക് ഇങ്ങനെ ഒരു ടൂൾ കൂടി ഉണ്ട്. (thanks -> അനൂപേട്ടൻ) - pagespero :Hrishi 15:29, 19 ജൂൺ 2010 (UTC)
അക്ഷാംശരേഖാംശങ്ങൾ കൂടുതൽ ക്രിത്യമായി ആവശ്യമുണ്ടെങ്കിൽ സ്മാർട്ഫോൺ കൈവശമുള്ളവരോട് ചോദിച്ചാൽ മതി.. വിഷ്ണു 06:46, 24 ജൂലൈ 2010 (UTC)
ഇതിൽ നിന്ന് രാജ്യം, സംസ്ഥാനം, ഭരണസ്ഥാപനങ്ങൾ (അത് എന്തിനാണെന്നോ എന്താണെന്നോ ഇതു വരെ മനസ്സിലായിട്ടില്ല), സ്മയമെഖല, പ്രധാന ആകർഷണങ്ങൾ (അത് ലെഖനത്തിലെ ഒരു വിഭാഗം ആയി കൊടുക്കാനെ ഉള്ളൂ) എന്നിവ ഒഴിവാക്കാമോ എന്നും; പഞ്ചായത്ത് ആസ്ഥാനം , നിലവില് വന്ന വർഷം എന്നിവ ചേർക്കാമോ എന്നും പുതിയ ഉപയൊകതാവായ Tgsurendran ചോദിച്ചിരിക്കുന്നു. അദ്ദേഹം ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ വാലിഡ് ആണെന്ന് എനിക്ക് തോന്നുന്നു. ജില്ലാ പഞ്ചായത്ത് വരെയുള്ള എല്ലാത്തിനും ഈ ഫലകം ഈ മാറ്റങ്ങളൊടെ ഒരു പ്രശ്നവും ഇല്ലാതെ ഉപയോഗിക്കാമല്ലോ.--ഷിജു അലക്സ് 11:44, 9 നവംബർ 2010 (UTC)
നഗരസഭ ഇല്ല !!! --Naveenpf 17:42, 8 ഏപ്രിൽ 2011 (UTC)
മൊബൈലുകളിൽ ഈ ഫലകം പൂർണ്ണമായും കാണുന്നില്ല
[തിരുത്തുക]മൊബൈലുകളിൽ ഈ ഫലകത്തിന്റെ വലതുഭാഗം ക്രോപ്പായി കാണുന്നു. അത് പോലെ പ്രസിഡന്റ് എന്നത് "പ്രസിഡണ്ട്" എന്ന് കാണിക്കുന്നു. ഇത് ശരിയാക്കാൻ സാധിക്കുമോ ? Mayooramc (സംവാദം) 10:04, 5 ജനുവരി 2019 (UTC)
- ക്രോപ്പായി പോവുന്നതാണോ? സ്ക്രോൾ ചെയ്യാൻ പറ്റുന്നില്ലേ? പ്രസിഡന്റ് ആക്കിയിട്ടുണ്ട് -- റസിമാൻ ടി വി 10:40, 5 ജനുവരി 2019 (UTC)
സ്ക്രോൾ ചെയ്യാൻ പറ്റുന്നില്ല. ബോൾഡ് ആയി നൽകിയിട്ടുള്ള വലത് ഭാഗത്തെ വിവരങ്ങൾ ഭാഗികമായിട്ടെ ദൃശ്യമാകുന്നുള്ളൂ. Mayooramc (സംവാദം) 11:46, 5 ജനുവരി 2019 (UTC)