"ടി.പി. ചന്ദ്രശേഖരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Drajay1976 (സംവാദം | സംഭാവനകൾ) ശ്രദ്ധേയതാഫലകം ചേർത്തതിനുശേഷം ലേഖനത്തിൽ കൂടുതൽ അവലംബങ്ങൾ ചേർക്കപ്പെട്ടിട്ടുണ്ട്. |
|||
വരി 21: | വരി 21: | ||
== വ്യക്തിജീവിതം == |
== വ്യക്തിജീവിതം == |
||
[[File:T. P. Chandrasekharan with his Son Nandu.JPG|thumb|left|ചന്ദ്രശേഖരനും മകനും 2011-ൽ]] |
[[File:T. P. Chandrasekharan with his Son Nandu.JPG|thumb|left|ചന്ദ്രശേഖരനും മകനും 2011-ൽ]] |
||
രമ ഭാര്യയും അഭിനന്ദ് മകനുമാണ്. |
രമ ഭാര്യയും അഭിനന്ദ് മകനുമാണ്. അമ്മ - പത്മിനി അമ്മ. |
||
== ആദ്യകാല ജീവിതം == |
== ആദ്യകാല ജീവിതം == |
14:46, 11 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം
ടി.പി. ചന്ദ്രശേഖരൻ | |
---|---|
സ്താപകൻ റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 23 ജൂലൈ 1960[അവലംബം ആവശ്യമാണ്] ഒഞ്ചിയം, കോഴിക്കോട്, ഇന്ത്യ. |
മരണം | 4 മെയ് 2012[1] |
രാഷ്ട്രീയ കക്ഷി | റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) |
പങ്കാളി | കെ.കെ രമ |
കുട്ടികൾ | ഒരു മകൻ (അഭിനന്ദ്) |
റെവല്യൂഷനറി മാർക്സിസ്റ്റ് പാർട്ടി യുടെ സ്ഥാപക നേതാവായിരുന്നു ടി.പി ചന്ദ്രശേഖരൻ[2] (ജനനം: 1960 മരണം:2012 മേയ് 4). എസ്.എഫ്.ഐ., സി.പി.എം. എന്നീ സംഘടനകളിൽ പ്രവർത്തിച്ചിരുന്ന ഇദ്ദേഹവും ചില പ്രവർത്തകരും രാഷ്ട്രീയ വിയോജിപ്പുകളെത്തുടർന്ന് പാർട്ടി വിട്ട് 2009-ൽ റെവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി രൂപീകരിക്കുകയായിരുന്നു.[1] 2012 മേയ് 4-ന് ഇദ്ദേഹം കൊല്ലപ്പെട്ടു.
വ്യക്തിജീവിതം
രമ ഭാര്യയും അഭിനന്ദ് മകനുമാണ്. അമ്മ - പത്മിനി അമ്മ.
ആദ്യകാല ജീവിതം
സി.പി.ഐ. എമ്മിന്റെ വിദ്യാർത്ഥിസംഘടനയായ എസ്.എഫ്.ഐ. (സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ) പ്രവർത്തകനായാണ് ഇദ്ദേഹം രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. എസ്.എഫ്.ഐ.യുടെ ജില്ലാ സെക്രട്ടറി, സംസ്ഥാന ജോയിന്റ് സെക്രട്ടറി, ദേശീയതലത്തിലെ പ്രതിനിധി എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.[അവലംബം ആവശ്യമാണ്] കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ പ്രാദേശികനേതാവായിരുന്ന അദ്ദേഹം 2009-ലാണ് സി.പി.ഐ.എം ൽ നിന്നും പുറത്തുവന്ന് പുതിയ പാർട്ടി രൂപീകരിച്ചത്. 2009-ലെ പൊതു തിരഞ്ഞെടുപ്പിൽ സി.പി.എം. വിമതരുടെ കൂട്ടായ്മയായ ഇടതുപക്ഷ ഏകോപന സമിതിയ്ക്കുവേണ്ടി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച[3] 21833വോട്ടുകൾ അദ്ദേഹം നേടിയ ചന്ദ്രശേഖരൻടെ സാന്നിധ്യം വടകരയിലെ സി.പി.ഐ.എം സ്താനാർത്ഥിയുടെ പരാജയത്തിൽ ഒരു ഘടകമായതായി വിലയിരുത്തപ്പെടുന്നു.[4] 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി ഒഞ്ചിയത്ത് എട്ട് സീറ്റുകൾ നേടുകയും ഒഞ്ചിയം പഞ്ചായത്ത് ഭരണം ഇടതുജനാധിപത്യമുന്നണിക്ക് നഷ്ടമാവുകയും ചെയ്തു.[5] തുടർന്നുനടന്ന 2011ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ആർ.എം.പിക്ക് വലിയതോതിലുള്ള ചലനം ഉണ്ടാക്കാൻ കഴിഞ്ഞില്ല.
കൊലപാതകം
2012 മെയ് 4 -ന് ടി.പി ചന്ദ്രശേഖരൻ കൊല്ലപ്പെട്ടു. വടകരയ്ക്കടുത്തുള്ള വള്ളിക്കാവ് വച്ച് ഒരു സംഘം അക്രമകാരികൾ വെട്ടികൊലപ്പെടുത്തുകയായിരുന്നു. ചന്ദ്രശേഖരന്റെ വധം വലിയതോതിലുള്ള വിവാദങ്ങൾക്ക് കാരണമായി. കൊലപാതകത്തിനു പിന്നിൽ സി.പി.ഐ.എം ആണെന്ന് ആരോപിക്കപ്പെട്ടു.[6][7][8] സി.പി.ഐ.എം ആരോപണങ്ങൾ നിഷേധിക്കുകയും ആരോപണങ്ങൾ രാഷ്ട്രീയഗൂഢാലോചനയാണെന്ന നിലപാടുമാണ് ആദ്യം എടുത്തിരുന്നതെങ്കിലും പിന്നീട് സി.പി.എം. കുന്നുമ്മക്കര ലോക്കൽ കമ്മിറ്റി അംഗമായ കെ.സി. രാമചന്ദ്രനാണ് കൊലയ്ക്കു പിന്നിലെന്നും ഇതിൽ പാർട്ടിക്ക് പങ്കില്ല എന്നുമുള്ള അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു[9].
ഇതും കാണുക
അവലംബങ്ങൾ
- ↑ 1.0 1.1 ടി പി ചന്ദ്രശേഖരൻ - വാർത്തയ്ക്കുമപ്പുറം
- ↑ "സ്മരണ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 745. 2012 ജൂൺ 04. Retrieved 2013 മെയ് 07.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ Battle getting tougher in Vadakara
- ↑ http://keralaassembly.org/lok/sabha/poll_results.php4?year=2009&no=3
- ↑ http://www.thehindu.com/todays-paper/tp-national/tp-kerala/udf-outsmarts-ldf-in-grama-panchayats/article864485.ece
- ↑ "T.P. Chandrasekharan murder case was brought before the law". Retrieved May 21, 2012.
- ↑ "Feud in Kerala CPI(M) intensifies". Retrieved May 21, 2012.
- ↑ "Murder of party rebel comes to haunt CPM". Retrieved May 21, 2012.
- ↑ സി.പി.ഐ. എം നാരോസ് ടി.പി. മർഡർ റ്റു രാമചന്ദ്രൻ, ദി ഹിന്ദു.
Persondata | |
---|---|
NAME | Chandrasekharan, T P |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian politician |
DATE OF BIRTH | 1960 |
PLACE OF BIRTH | Onchiyam, Calicut, India. |
DATE OF DEATH | 2012 |
PLACE OF DEATH | Vallikkad, Vatakara, Calicut |