"ഈസാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2+) (യന്ത്രം ചേർക്കുന്നു: ba:Ғайса пәйғәмбәр
(ചെ.) 39 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q51664 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
വരി 42: വരി 42:
{{ഇസ്ലാമിലെ പ്രവാചകർ}}
{{ഇസ്ലാമിലെ പ്രവാചകർ}}
[[Category:ഇസ്ലാമിലെ പ്രവാചകന്മാർ]]
[[Category:ഇസ്ലാമിലെ പ്രവാചകന്മാർ]]

[[ace:Isa]]
[[ar:عيسى بن مريم]]
[[ba:Ғайса пәйғәмбәр]]
[[bg:Исус в исляма]]
[[ckb:ڕوانگەی ئیسلام بۆ یەسووع]]
[[de:Isa ibn Maryam]]
[[en:Jesus in Islam]]
[[eo:Isa bin Marjam]]
[[es:Isa (Jesús de Nazaret)]]
[[fa:عیسی در اسلام]]
[[fi:Jeesus islaminuskossa]]
[[fr:Îsâ]]
[[he:עיסא]]
[[hr:Isa]]
[[ia:Vista islamic de Jesus]]
[[id:Pandangan Islam tentang Yesus]]
[[is:Isa]]
[[it:Gesù nell'Islam]]
[[ja:イスラームにおけるイーサー]]
[[lv:Jēzus islāmā]]
[[ms:Nabi Isa a.s.]]
[[nl:Isa (profeet)]]
[[no:Isa]]
[[pl:Isa (Jezus)]]
[[pt:Isa (profeta)]]
[[ru:Иса ибн Марйам]]
[[sh:Isa]]
[[so:Nabi Ciise]]
[[sq:Isa bin Marjam]]
[[sr:Иса]]
[[sv:Isa]]
[[sw:Isa]]
[[te:ఇస్లాం క్రైస్తవ మతాల మధ్య సంబంధాలు]]
[[th:อีซา]]
[[tl:Hesus sa Islam]]
[[tr:İslam'da İsa]]
[[uk:Іса ібн Маріам]]
[[zh:爾撒]]
[[zh-min-nan:Isa]]

03:38, 7 ഏപ്രിൽ 2013-നു നിലവിലുണ്ടായിരുന്ന രൂപം

മർയമിന്റെ പുത്രൻ ഈസ
ജനനം7–2 BC/BCE
ഈത്തപ്പഴ മരച്ചുവട്ടിൽ, ബെതലഹേം
മരണം
മരിച്ചതായി മുസ്ലിംകൾ വിശ്വസിക്കുന്നില്ല; ദൈവത്തിലേക്ക്‌ ഉയർത്തപ്പെട്ടതായി വിശ്വാസം.
തൊഴിൽപ്രവാചകൻ,പ്രബോധകൻ
മാതാപിതാക്ക(ൾ)അമ്മ: മർയം, പിതാവില്ലതെയാണ് ഈസ ജനിച്ചത്‌

ഇസ്ലാമിൽ ഈസാ നബി (Arabic: عيسى‎ `Īsā )അഥവാ യേശു ഇസ്രായേൽ സമൂഹത്തിലേയ്ക്ക് അയക്കപ്പെട്ട മഹാനായ പ്രവചകനാകുന്നു.പിതാവില്ലാതെ അത്ഭുതകരമായി ജനിച്ചതിനാൽ അദ്ദേഹത്തെ ഖുർ-ആൻ അദ്ദേഹത്തിന്റെ മാതാവിനോടുചേർത്ത് മറിയമിന്റെ മകൻ ഈസാ എന്നാണു വിളിക്കുന്നത്.അദ്ദേഹത്തിനു നൽകപ്പെട്ട വേദമാണു ഇൻ‍ചീൽ(സുവിശേഷം).ഈസാ നബിയുടെ അദ്ഭുത ജനനത്തിലും അദ്ദേഹത്തിന്റെ അദ്ഭുത പ്രവർത്തികളിലും ഇസ്ലാം മത വിശ്വാസികൾ വിശ്വസിക്കുന്നു.എന്നാൽ യേശുവിന്റെയോ മോശയുടെയോ മുഹമ്മദ് നബിയുടെയോ ദിവ്യത്വത്തിൽ വിശ്വസിക്കുന്നില്ല. ഖുർആൻ യേശുവിനെ ആദിപിതാവായ [ആദമിനോടാണു]] ഉപമിച്ചിരിക്കുന്നത്.യേശു പിതാവില്ലാതെയാണു ജനിച്ചതെങ്കിൽ ആദം മാതാവും പിതാവുമില്ലാതെയാണു സൃഷ്ടിക്കപ്പെട്ടത്.

"അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ (അവൻറെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോൾ അവൻ (ആദം) അതാ ഉണ്ടാകുന്നു." (3.59) "അല്ലാഹു പറഞ്ഞ സന്ദർഭം(ഓർക്കുക) ഹേ ഈസാ, തീർച്ചയായും നിന്നെ ഞാൻ പൂർണ്ണമായി ഏറ്റെടുക്കുകയും, എന്റെ അടൂക്കലേക്ക് നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന് നിന്നെ ഞാൻ ശുദ്ധമാക്കുകയും,നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേല്പിന്റെ നാൾ വരേക്കും സത്യനിഷേധികളേക്കാൾ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണു.പിന്നെ എന്റെ അടുത്തേക്കാണു നിങ്ങ ളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അപ്പോൾ ഞാൻ നിങ്ങൾക്കിടയിൽ തീർപ്പു കൽപ്പിക്കുന്നതാണു." വി.ഖു.(3:55) "(മുഹമ്മദ് നബിയെ) പറയുക: അല്ലാഹുവിലും ഞങ്ങൾക്ക് അവതരിക്കപ്പെട്ടതി(ഖുർആൻ)ലും ഇബ്രാഹീം, ഇസ്മായീൽ,ഇസ് ഹാഖ്, യാഖൂബ് ,യാഖൂബ് സന്തതികൾ എന്നിവർക്ക് അവതരിക്കപ്പെട്ട(ദിവ്യസന്ദേശം)തിലും മൂസാക്കും, ഈസാക്കും, മറ്റു പ്രവാചകന്മാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു.അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല.ഞങ്ങൾ അല്ലാഹുവിനു കീഴ്പ്പെട്ടവരാകുന്നു". (വി.ഖു. 3:84)

ജോർദ്ദാൻ നദി, ഈസാ നബിയും യഹ്യാ(സ്നാപക യോഹന്നാൻ) നബിയും കണ്ടുമുട്ടിയെന്നു വിശ്വസിക്കപ്പെടുന്ന സ്ഥലം.

തിരോധാനം

യേശുവിന്റെ കുരിശുമരണത്തേയും വധത്തേയും ഖുർആൻ നിരാകരിക്കുന്നു.അദ്ദേഹത്തെ അല്ലാഹു തന്നിലേക്കുയർത്തിയെന്നും ജനം യേശുവിന്റെ കാര്യത്തിൽ കുഴപ്പത്തിലകപ്പെട്ടു എന്നും ഖുർആൻ പറയുന്നു.


"അല്ലാഹുവിൻറെ ദൂതനായ, മർയമിൻറെ മകൻ മസീഹ്‌ ഈസായെ ഞങ്ങൾ കൊന്നിരിക്കുന്നു എന്നവർ പറഞ്ഞതിനാലും ( അവർ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തിൽ അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷേ ( യാഥാർത്ഥ്യം ) അവർക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീർച്ചയായും അദ്ദേഹത്തിൻറെ ( ഈസായുടെ ) കാര്യത്തിൽ ഭിന്നിച്ചവർ അതിനെപ്പറ്റി സംശയത്തിൽ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവർക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവർ കൊലപ്പെടുത്തിയിട്ടില്ല."(പരിശുദ്ധ ഖുർആൻ/നിസാഅ് #157)


യേശുവിനെ ഉയർത്തിക്കൊണ്ടുപോകൽ, ഒരു തുർക്കിഷ് പെയിന്റിംഗ്.

അവലംബം

[1] [2]

[3]

  1. "യേശുവും മർയവും ഖുർആനിലും ബൈബിളിലും" (PDF).
  2. Veitschegger, Karl. "Jesus in den anderen Religionen". Retrieved 2008-03-17.
  3. "ഈസാ നബി".

പുറത്തേക്കുള്ള കണ്ണികൾ


ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
"https://ml.wikipedia.org/w/index.php?title=ഈസാ&oldid=1712518" എന്ന താളിൽനിന്ന് ശേഖരിച്ചത്