പ്യോളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Yellow flax
flower and foliage
fruit
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: ലിനേസീ
Subfamily: Linoideae
Genus: പ്യോളി
Species:
R. indica
Binomial name
Reinwardtia indica

ലിനേസി സസ്യകുടുംബത്തിൽപ്പെട്ട ഹിമാലയത്തിൽ കാണപ്പെടുന്ന ഒരു ചെടിയാണ് പ്യോളി (Reinwardtia indica). റെയിൻവാർട്ടിയ ജനുസിലെ ഒരേയൊരു സ്പീഷിസ് ആണ് ഇത്.

വിതരണം[തിരുത്തുക]

ചൈനയിലും ഉത്തരേന്ത്യയിലും ഉള്ള ഹിമാലയത്തിൽ നിന്നാണ് ഈ പുഷ്പം വരുന്നത്. [1]

ഉപയോഗം[തിരുത്തുക]

പൂക്കളിൽ നിന്ന് നിർമ്മിച്ച മഞ്ഞ ചായം വസ്ത്രങ്ങൾക്ക് ചായം പൂശുന്നതിനും പെയിന്റുകൾ നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നു. [2]

സംസ്കാരത്തിൽ[തിരുത്തുക]

ഒട്ടനവധി നാടൻ പാട്ടുകളുടെ വിഷയമാണ് പ്യോളി.

ഗർവാലി, കുമയൂണി നാടോടിക്കഥകൾ അനുസരിച്ച്, വനത്തിൽ താമസിച്ചിരുന്ന ഒരു യുവതിയായിരുന്നു പ്യോളി. മൃഗങ്ങളായിരുന്നുഅവളെ വളർത്തിയത്, അവളുടെ ആദ്യത്തെ മനുഷ്യ സമ്പർക്കം നായാട്ടിനിടെ വഴിതെറ്റിയ ഒരു രാജകുമാരനായിരുന്നു. രാജകുമാരൻ അവളുമായി പ്രണയത്തിലായി. തന്നെ വിവാഹം കഴിക്കാനും തന്റെ കൊട്ടാരത്തിലേക്ക് അവന്റെ കൂടെ ചെല്ലാനും അവൻ അവളെ പ്രേരിപ്പിച്ചു. അവൾ രാജകുമാരനെ സ്നേഹിച്ചെങ്കിലും പ്രകൃതിദത്തമായ അന്തരീക്ഷത്തിന്റെ അഭാവത്തിൽ അവൾ ക്ഷീണിതയാകാൻ തുടങ്ങി. ആർക്കും അവളെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല, ഒടുവിൽ അവളുടെ സസ്യജന്തുജാലങ്ങളുടെ സുഹൃത്തുക്കളുടെ അഭാവത്തിൽ അവൾ മരണമടഞ്ഞു. തന്റെ കൂട്ടുകാരുടെ ഇടയിൽ തന്നെ സംസ്കരിക്കണമെന്നതായിരുന്നു അവളുടെ അവസാനത്തെ ആഗ്രഹം. രാജകുമാരൻ അവളെ ആദ്യമായി കണ്ടുമുട്ടിയ സ്ഥലത്ത് അവളെ സംസ്കരിച്ചു. കുറച്ച് നാളുകൾക്ക് ശേഷം, മനോഹരമായ ഒരു മഞ്ഞ പൂവ് ആ സ്ഥലത്ത് പ്രത്യക്ഷപ്പെട്ടു. സുന്ദരിയായ പ്രകൃതിയെ സ്നേഹിക്കുന്ന അവളുടെ തന്നെ പേരിലാണ് ഈ പുഷ്പം അറിയപ്പെടുന്നത്.

ടാക്സോണമി[തിരുത്തുക]

Reinwardtia indica എന്നതിന്റെ ടാക്സോണമിക് പര്യായങ്ങൾ താഴെ പറയുന്നവയാണ്:

ആർ. ടെട്രാജിന, ആർ. ട്രൈജിന, ലിനം ട്രൈജിനം, [1] ലിനം സിക്കനോബം, ലിനം റിപെൻസ്, കിറ്റെലോചാരിസ് ട്രൈജിന, മാക്രോലിയം ട്രൈജിനം

അവലംബം[തിരുത്തുക]

  1. 1.0 1.1 "Reinwardtia indica Dumort". Retrieved 2009-11-11. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; "Reinwardtia indica Dumort" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു
  2. Lalit Tiwari. "Dyes & Detergents: Traditional Himalayan Technology". History of Indian Science and Technology. Retrieved 2009-10-04.
"https://ml.wikipedia.org/w/index.php?title=പ്യോളി&oldid=3994685" എന്ന താളിൽനിന്ന് ശേഖരിച്ചത്