പെട്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെട്ര
Petra Jordan BW 21.JPG
The Treasury at Petra
Location Ma'an Governorate, Jordan
Coordinates 30°19′43″N 35°26′31″E / 30.32861°N 35.44194°E / 30.32861; 35.44194Coordinates: 30°19′43″N 35°26′31″E / 30.32861°N 35.44194°E / 30.32861; 35.44194
Elevation 810m (2,700 ft)
Built 1200 B.C. [1]
Type Cultural
Criteria i, iii, iv
Designated 1985 (9th session)
Reference no. 326
State Party  Jordan
Region Arab States
പെട്ര is located in Jordan
പെട്ര
Location of പെട്ര in Jordan

ചരിത്ര പരമായി പ്രാധാന്യമുള്ള പുരാതന ജോർദാനിയൻ നഗരമാണ്‌ പെട്ര (ഇംഗ്ലീഷ്: petra). ബി.സി ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ജൊർദാന്റെ ചിഹ്നമായ പെട്ര ഒരു പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്‌. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ജോർദാനിലെ വാദി അറബ മണലാരണ്യത്തിൽ കാലമാപിനികൾക്കു മുൻപിലായാണ് നഗരത്തിന്റെ സ്ഥാനം. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം. മൺമറഞ്ഞുപോയ അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് പെട്ര നഗരം നിലനിൽക്കുന്നത്.

കല്ല് എന്നാണ് പെട്ര എന്ന ഗ്രീക്ക് വാക്കിന്റെ അർഥം. ചരിത്രാതീത കാലത്ത് അറേബ്യ, ഈജിപ്ത്, സിറിയ ദേശങ്ങളിലേക്കുള്ള സിൽക്ക് റൂട്ട് എന്ന വാണിജ്യ ഇടനാഴിയിലെ പ്രധാനപട്ടണമായിരുന്നു പെട്ര.

അവശേഷിപ്പുകൾ[തിരുത്തുക]

ആരാധനാലയങ്ങളും ശവകുടീങ്ങളുമാണ് പെട്രയിലെ പ്രധാന അവശേഷിപ്പുങ്ങൾ. എണ്ണൂറിലധികം ശവകുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഏൺ, കൊറിന്ത്യൻ, സിൽക് എന്നിങ്ങനെ അറിയിപ്പെടുന്ന മൂന്നു മുഖപ്പുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്ത രാജകീയ ശവകുടീരങ്ങൾ നഗരത്തിലായി കാണപ്പെടുന്നു. രാജാവിന്റെമതിൽ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനു ചുറ്റുപാടുമായി കൽഭിത്തിയിലെല്ലാം ചെറിയ പൊത്തുപോലെ സാധാരണക്കാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പെട്ര&oldid=2368528" എന്ന താളിൽനിന്നു ശേഖരിച്ചത്