പുൻടിയസ് ഡോളിച്ചൊപിട്രസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Puntius dolichopterus
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. dolichopterus
Binomial name
Puntius dolichopterus
Plamoottil , 2015

ചെറുതും ആഴംകുറഞ്ഞതുമായ ജലാശയങ്ങളിൽ കാണപ്പെടുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുൻടിയസ് ഡോളിച്ചൊപിട്രസ് (Puntius dolichopterus).[1]. പരൽ വർഗ്ഗം അഥവാ സിപ്രിനിഡെ (Cyprinidae) എന്ന മത്സ്യകുടുംബത്തിലെ അംഗമാണ് ഈ മത്സ്യം.[1] ഭക്ഷ്യയോഗ്യവും അലങ്കാരത്തിനായി വളർത്താവുന്നതുമായ ഈ മത്സ്യത്തെ, 2015-ൽ ആലപ്പുഴ ജില്ലയിലെ കായംകുളംഎന്ന സ്ഥലത്തെ ഒരു കനാലിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. [2] മാവേലിക്കര സ്വദേശിയും ചവറ ബി. ജെ. എം. ഗവൺമെന്റ് കോളേജ് സുവോളജി വിഭാഗം മേധാവിയുമായ പ്രഫ. മാത്യൂസ് പ്ലാമൂട്ടിലാണ് മത്സ്യത്തെ കണ്ടെത്തുകയും പേരിടുകയും ചെയ്തത്. [1] പ്രമുഖ അന്താരാഷ്ട്ര ജേർണലായ ഇന്റർനാഷണൽ ജേണൽ ഫോർ പ്യുവർ ആൻഡ് അപ്ലൈഡ് സുവോളജിയുടെ 2015 ജൂലൈ ലക്കത്തിൽ മത്സ്യത്തിൻറെ കണ്ടുപിടിത്തം സംബന്ധിച്ച വിശദമായ ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. [2]പുതുതായി കണ്ടെത്തുന്ന ജന്തുക്കൾക്കു പേര് നൽകുന്ന 'ഇന്റർനാഷണൽ കമ്മീഷൻ ഓഫ് സുവോളജിക്കൽ നോമൻക്ലേച്ചറിൽ നിന്നും ഈ മത്സ്യത്തിനു സൂബാങ്ക് രജിസ്റ്റർ നമ്പറും ലഭ്യമായിട്ടുണ്ട്. [1]

പേരിനു പിന്നിൽ[തിരുത്തുക]

'പുൻടിയസ് ' എന്നത് ജീനസ് നാമവും 'ഡോളിച്ചോപിട്രസ്' എന്നത് സ്പീഷീസ്നാമവുമാണ്.മത്സ്യത്തെ കണ്ടെത്തിയ പ്രഫ. മാത്യൂസ് പ്ലാമൂട്ടിലാണ് 'ഡോളിച്ചോപിട്രസ്' എന്ന സ്പീഷീസ് നാമം നൽകുവാൻ നിർദ്ദേശിച്ചത്.[1].ഗ്രീക്കുഭാഷയിൽ 'നീളമുള്ള' എന്നർത്ഥമുള്ള 'ഡോളിച്ചോസ്' (Dolichos), 'ചിറകുകൾ' എന്നർത്ഥമുള്ള 'ടെറോൺ'(Pteron) എന്നീ വാക്കുകളിൽ നിന്നുമാണ് 'ഡോളിച്ചോപിട്രസ്' എന്ന വാക്കുണ്ടായത്.[2] അതായത് ഈ വാക്കിന്റെ അർത്ഥം 'നീളമുള്ള ചിറകുകളോടുകൂടിയത്' എന്നതാണ്. [2] ഈ മത്സ്യത്തിനു നീളമുള്ള നെഞ്ചുചിറകുകൾ(Pectorial fins) ഉള്ളതിനാലാണ് ഈ പേര് നൽകിയത്. [2]

സവിശേഷതകൾ[തിരുത്തുക]

 • ഈ മത്സ്യങ്ങൾക്ക് ഇടത്തരം വലിപ്പമാണുള്ളത് (7.3 മുതൽ 8.7 സെ.മീ വരെ നീളം) [2] [3]
 • ഉടലിനു തിളക്കമുള്ള വെള്ളിനിറം. [2] [3]
 • നീളം കൂടിയ തല [2]
 • നീളമുള്ള നെഞ്ചുചിറകുകൾ (Pictorial fins).ഇവയ്ക്ക് പച്ച കലർന്ന മഞ്ഞ നിറമാണ്. [2] [1]
 • പാർശ്വ ശൽക്കങ്ങളുടെയും (Lateral Scales) പിറകിലെ ശൽക്കങ്ങളുടെയും(Dorsal fins) എണ്ണം കുറവാണ്. [2] [3]
 • മുതുകു ചിറകുകൾക്ക് (Dorsal fins) വലിപ്പം കുറവാണ്. [2] ഇവയ്ക്ക് ചുവപ്പു കലർന്ന ഓറഞ്ച് നിറമാണ്. [3]
 • മുതുകുമുള്ള്(Dorsal spine) നീളം കൂടിയതും കട്ടികൂടിയതുമാണ്. [3]
 • മഞ്ഞനിറത്തിലുള്ള വാൽച്ചിറകുകൾക്കു തൊട്ടുമുന്നിലായി 21,22 ശൽക്കങ്ങളിൽ അവ്യക്തമായ ഒരു കറുത്ത പൊട്ടുണ്ട്. [3] [1]
 • പാർശ്വരേഖയുടെ(Lateral line) താഴെയായി മൂന്നു മുതൽ നാലുവരെ എണ്ണം വരകളുണ്ട്. [3].മറ്റു സ്പീഷീസുകൾക്കില്ലാത്ത ഒരു പ്രത്യേകതയാണിത്. [2] [3]
 • നീളംകുറഞ്ഞ മുതുകുചിറകുകളും നീളംകൂടിയ പാർശ്വചിറകുകളും നീണ്ട തലയും മറ്റു പരൽ ഇനങ്ങളിൽനിന്ന് ഇതിനെ വേർതിരിക്കുന്നു.[4]
 • മലിനമായ ജലത്തിൽ നിന്നാണ് മത്സ്യത്തെ കണ്ടെത്തുവാൻ കഴിഞ്ഞത്.അതിനാൽ തന്നെ ഇവയ്ക്ക് മലിനജലത്തെ ഒരു പരിധിവരെ അതിജീവിക്കാനാകും.[5]

കാണപ്പെടുന്ന സ്ഥലങ്ങൾ[തിരുത്തുക]

ചെറിയ ജലാശയങ്ങളിലാണ് ഈ ശുദ്ധജലമത്സ്യത്തെ കാണുവാൻ സാധിക്കുക.[1]ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്നാണ് മത്സ്യത്തെ ആദ്യം തിരിച്ചറിഞ്ഞത്. [3]ഈ മത്സ്യത്തെ മറ്റു സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടില്ല. [5].ഇവയുടെ ആറ് സാമ്പിളുകൾ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിലെ സർക്കാർ സ്ഥാപനമായ സുവോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ സൂക്ഷിച്ചിട്ടുണ്ട്. [5]

പുൻടിയസ് ജനുസ്സിലെ മറ്റു മത്സ്യങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 'പുതിയ ശുദ്ധജല മത്സ്യത്തെ കണ്ടെത്തി', മലയാള മനോരമ, കൊല്ലം, 2015 ജൂലൈ 27, പേജ് 18
 2. 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 2.10 2.11 2.12 2.13 2.14 "'കേരളത്തിൽ നിന്ന് പുതിയ മത്സ്യത്തെ കണ്ടെത്തി', ജൻമഭൂമി,2015 ജൂലൈ 20, ശേഖരിച്ചത്-2015 ഓഗസ്റ്റ് 4". മൂലതാളിൽ നിന്നും 2015-07-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-08-06.
 3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 'New fish species discovered in Kerala', The Hindu, Access Date- 4 August 2015
 4. http://currentaffairs.gktoday.in/fish-species-named-puntius-dolichopterus-discovered-kerala-07201524650.html
 5. 5.0 5.1 5.2 (PDF) Puntius dolichopterus, a new fish species(Cyprinoformes:Cyprinidae) from Kerala, India, ശേഖരിച്ചത്-2015 ഓഗസ്റ്റ് 4

പുറംകണ്ണികൾ[തിരുത്തുക]

ഇന്റർനാഷണൽ ജേർണൽ ഫോർ പ്യുവർ ആൻഡ് അപ്ലൈഡ് സുവോളജിയിലെ മത്സ്യത്തിൻറെ കണ്ടുപിടിത്തം സംബന്ധിച്ച ലേഖനം (PDF) (ഇംഗ്ലീഷ് )