പുഴ ആള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുഴ ആള
Sterna aurantia (Ranganathittu).jpg
In breeding plumage
Scientific classification
Kingdom: Animalia
Phylum: Chordata
Class: Aves
Order: Charadriiformes
Family: Sternidae
Genus: Sterna
Species: S. aurantia
Binomial name
Sterna aurantia
(Gray,JE, 1831)
പ്രായമാവാത്തത്
കുഞ്ഞും

പുഴ ആളയ്ക്ക് Indian river tern ,river ternഎന്നും പേരുകളുണ്ട്. Sterna aurantiaഎന്ന ശാസ്ത്രീയ നാമവും ഉണ്ട്. ഇറാൻ മുതൽ ഇന്ത്യൻ ഉപ ഭൂഖണ്ഡം വ്രേയും പിന്നെ മ്യാൻമാർ വ്രേയും പുഴകളിൽ കാണുന്നു. സ്ഥിര വാസിയാണ്. അപൂർവമായി അഴിമുഖങ്ങളിലും കാണാം.

പ്രജനനം[തിരുത്തുക]

മാർച്ചു മുതൽ മെയ് വരെ പ്രജനനം നടത്തുന്നു. നിലത്താണ് കൂട് ഉണ്ടാക്കുന്നത്. മണലിലൊ കല്ലുകൾക്കിടയിലൊ ഇവ മുട്ടയിടുന്നു. മുട്ടകൾ പച്ച-ചാര നിറമുള്ളതോ അല്ലെങ്കിൽ മങ്ങിയ വെള്ള നിറമുള്ളതോ ആയിരിക്കും. മുട്ടകളിൽ തവിട്ടു നിറാത്തിലുള്ളവരകളും കുത്തുകളും കാണാവുന്നതാണ്.

രൂപ വിവരണം[തിരുത്തുക]

ഇടത്തരം വലിപ്പമുള്ള ആളയാണ്. മുകൾ ഭാഗവും വാലും മങ്ങിയ ചാര നിറമാണ്. വാൽ ഫോർക്ക് പോലുള്ളതല്ല ളിലെ പുറംതൂവലുകൾ നീളമുള്ളതാണ്.ഉച്ചിയും നെറ്റിയും കറുപ്പാണ്. പ്രജനന കാലത്ത് കൂടുതൽ വ്യക്തമാവും. കഴുത്തും അടിവശവും വെളുപ്പാണ്. കൊക്ക് റോസ് കലർന്ന മഞ്ഞ നിറം.കുഞ്നിന് ദേഹത്ത് വരകൾ കാണും. ഒറ്റക്കാണ് കാണുന്നത്. പ്രജനന കാലത്ത് ജ്ഓടി കളായി കാണുന്നു.38-43 സെ.മീ നീളം.കണ്ണിലൂടെ കറുത്ത വരയുണ്ട്. പൂവനും പിടായും ഒരുപോലെ.

ഇവയ്ക്ക് നീന്താനാവില്ല.

ഭക്ഷണം[തിരുത്തുക]

മത്സ്യമാണ് പ്രധാന ഭക്ഷണം. മറ്റു ജല ജീവികളേയും ഭക്ഷിക്കും.

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Sterna aurantia". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുഴ_ആള&oldid=2695313" എന്ന താളിൽനിന്നു ശേഖരിച്ചത്