പി. വിജയദാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പി. വിജയദാസ്
ഏഴാം കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
19851987
മുൻഗാമിവക്കം പുരുഷോത്തമൻ
പിൻഗാമിആനത്തലവട്ടം ആനന്ദൻ
മണ്ഡലംആറ്റിങ്ങൽ
വ്യക്തിഗത വിവരങ്ങൾ
ജനനം(1937-04-29)ഏപ്രിൽ 29, 1937
വെഞ്ഞാറമൂട്
മരണംനവംബർ 11, 2011(2011-11-11) (പ്രായം 74)
തിരുവനന്തപുരം
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിഉർവ്വശി
കുട്ടികൾപ്രദീപ് വിജയദാസ്, സുപ്രിയ ദീപ്തിനാഥ്
വസതിവെഞ്ഞാറമൂട്
As of നവംബർ 11, 2011
ഉറവിടം: നിയമസഭ

ഏഴാം കേരളനിയമസഭയിൽ[1] ആറ്റിങ്ങൽ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി. വിജയദാസ് (29 ഏപ്രിൽ 1937 - 11 നവംബർ 2011). കോൺഗ്രസ്(സെക്കുലർ) പ്രതിനിധിയായാണ് വിജയദാസ് കേരള നിയമസഭയിലേക്കെത്തിയത്. 1937 ഏപ്രിൽ 29ന് ജനിച്ചു. പങ്കജാക്ഷൻ എന്നായിരുന്നു പിതാവിന്റെ പേര്. 1985-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ സരസ്വതി കുഞ്ഞുകൃഷ്ണനെ പരാജയപ്പെടുത്തിയാണ് വിജയദാസ് കേരള നിയമസഭയിലെക്കെത്തിയത്[2].

ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, കെ.പി.സി.സി. നിർവാഹകസമിതിയംഗം എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്[3]. 1982 ആറ്റിങ്ങൽ മണ്ഡലത്തിൽ‍ വക്കം പുരുഷോത്തമനോടും, 1987ൽ ആര്യനാട്‌ മണ്ഡലത്തിൽ ആർ.എസ്‌.പിയിലെ കെ. പങ്കജാക്ഷനോടും വിജയദാസ് പരാജയപ്പെട്ടിരുന്നു[4]. 2011 നവംബർ പതിനൊന്നിന് തിരുവനന്തപുരത്ത് വച്ച് ഇദ്ദേഹം അന്തരിച്ചു[5].

അവലംബം[തിരുത്തുക]

  1. http://niyamasabha.org/codes/mem_1_7.htm
  2. "മുൻ എം.എൽ.എ പി വിജയദാസ് അന്തരിച്ചു". മാതൃഭൂമി. Archived from the original on 2011-11-11. Retrieved 2011-11-11.
  3. "മുൻ എംഎൽഎ അന്തരിച്ചു". മെട്രൊ വാർത്ത.[പ്രവർത്തിക്കാത്ത കണ്ണി]
  4. "മുൻ എം.എൽ.എ പി വിജയദാസ്‌ അന്തരിച്ചു". മംഗളം.
  5. http://www.janmabhumidaily.com/jnb/?p=29403[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പി._വിജയദാസ്&oldid=3636660" എന്ന താളിൽനിന്ന് ശേഖരിച്ചത്