പി.കെ. ഗോപൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ പതിമൂന്നാമത്തെ പ്രസിഡന്റാണ് ഡോ. പി.കെ. ഗോപൻ. സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമാണ്.

ജീവിതരേഖ[തിരുത്തുക]

കാലിക്കറ്റ് സർവകലാശാലയിൽ നിന്നു "സാഹിത്യവും സിനിമയും ദൃശ്യസൗന്ദര്യ രൂപാന്തരീകരണത്തിന്റെ പ്രശ്നങ്ങൾ എം.ടി. വാസുദേവൻനായർ, പി. പത്മരാജൻ, സി.വി. ശ്രീരാമൻ എന്നിവരുടെ രചനകളെ ആസ്പദമാക്കി ഒരു പഠനം' എന്ന വിഷയത്തിൽ നടത്തിയ ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ചു. [1]

വിദ്യാർത്ഥി - യുവജന രാഷ്ട്രീയത്തിലൂടെ പൊതു രംഗത്തെത്തി. സി.​പി.​എം ജി​ല്ല ക​മ്മി​റ്റി അം​ഗം, സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ൽ നി​ർ​വാ​ഹക​സ​മി​തി അം​ഗം, ഗ്ര​ന്ഥാലോ​കം പ​ത്രാ​ധി​പ സ​മി​തി​യം​ഗം, ശാ​സ്താം​കോ​ട്ട തടാ​ക​സം​ര​ക്ഷ​ണ സ​മി​തി ഏ​കോ​പ​ന സ​മി​തി ക​ൺ​വീ​ന​ർ, ദ​ക്ഷി​ണേ​ന്ത്യ​ൻ ക​ൾച​റ​ൽ സെ​ൻറ​ർ അം​ഗ​വു​മാ​ണ്. സി.​പി.​എം ഏ​രി​യ സെ​ക്ര​ട്ടറി, ഡി.​വൈ.​എ​ഫ്.​ഐ ജി​ല്ല പ്ര​സി​ഡ​ൻറ്, പു.​ക.​സ ജി​ല്ല സെ​ക്ര​ട്ട​റി, ലൈ​ബ്ര​റി കൗ​ൺ​സി​ൽ ജി​ല്ല പ്ര​സി​ഡ​ൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.[2]

അമ്പത്തൊന്ന് കമ്പികളുള്ള വീണ, വിവിധ മേഖലയിലെ 25 സ്ത്രീകളെ വിലയിരുത്തുന്ന സ്ത്രീജീവിതം, ശൂരനാട് സമരചരിത്രം, എൻ എസ് ഒരോർമ എന്നീ കൃതികൾ രചിച്ചിട്ടുണ്ട്.

മൈനാഗപ്പള്ളി പഞ്ചായത്ത് മുൻ പ്രസിഡന്റും അധ്യാപികയുമായ ബീനയാണ് ഭാര്യ. ചിരുത മകളും ഒമ്പതാം സൂര്യൻ മകനുമാണ്.

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/latest-news/433021
  2. https://www.madhyamam.com/kerala/local-news/kollam/pk-gopan-district-panchayat-president-1138028
"https://ml.wikipedia.org/w/index.php?title=പി.കെ._ഗോപൻ&oldid=3961859" എന്ന താളിൽനിന്ന് ശേഖരിച്ചത്