പി.കെ. ജയലക്ഷ്മി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പി.കെ.ജയലക്ഷ്മി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.കെ. ജയലക്ഷ്മി
പി. കെ. ജയലക്ഷ്മി.jpg
Constituencyമാനന്തവാടി
Personal details
Born(1980-10-03)ഒക്ടോബർ 3, 1980
വാലാട്, വയനാട് ജില്ല
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)
Residenceപോരൂർ, മാനന്തവാടി, വയനാട് ജില്ല

പതിമൂന്നാം കേരളാ നിയമസഭയിലെ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു പി. കെ ജയലക്ഷ്മി. മാനന്തവാടി മണ്ഡലത്തിൽ നിന്നായിരുന്നു തെരഞ്ഞെടുക്കപ്പെട്ടത്. പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള ആദ്യ മന്ത്രിയും സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ മന്ത്രിയുമായിരുന്നു ജയലക്ഷ്മി.[൧][1]

ജീവിതരേഖ[തിരുത്തുക]

പി.കെ. ജയലക്ഷ്മി.jpg

മാനന്തവാടി കാട്ടിമൂല പാലോട്ട് കുറിച്യത്തറവാട്ടിൽ കുഞ്ഞാമന്റെയും അമ്മിണിയുടെയും ആറു മക്കളിൽ മൂത്തയാളാണ് ജയലക്ഷ്മി. ജയരാജൻ, ജയകുമാർ, ജയദേവി, ജയലളിത, ജയലത എന്നിവരാണ് സഹോദരങ്ങൾ. കാട്ടിമൂല സെന്റ് സെബാസ്റ്റ്യൻ എൽ.പി. സ്‌കൂൾ, പോരൂർ സർവോദയ യു.പി.സ്‌കൂൾ, തലപ്പുഴ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലാണ് പഠനം നടത്തിയത്. മാനന്തവാടി ഗവൺമെന്റ് കോളേജിൽ ബി.എ.യ്ക്ക് പഠിച്ചുകൊണ്ടിരിക്കെ, കോൺഗ്രസ്സിന്റെ വിദ്യാർത്ഥി വിഭാഗമായ കെ.എസ്.യു.-വിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്നത്. 2005-ൽ തവിഞ്ഞാൽ പഞ്ചായത്തിലെ 16-ആം വാർഡിൽ മത്സരിച്ച് വിജയിച്ചു. ദേശീയ തൊഴിലുറപ്പ് പദ്ധതി തന്റെ വാർഡിൽ കാര്യക്ഷമമായി സംഘടിപ്പിച്ചതോടെ ജയലക്ഷ്മി ജനങ്ങളുടെ ഇടയിൽ ശ്രദ്ധേയയായി. തുടർന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തവിഞ്ഞാൽ പഞ്ചായത്തിലെ തന്നെ 15-ആം വാർഡിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സണുമായി. കേരളവർമ പഴശിരാജയുടെ പടയാളികളായിരുന്ന പാലോട്ട് കുറിച്യത്തറവാട്ടുകാരുടെ പിൻമുറക്കാരിയായ ജയലക്ഷ്മി അമ്പെയ്ത്ത് മത്സരങ്ങളിൽ തന്റെ മികവ് തെളിയിച്ചിട്ടുണ്ട്. സംസ്ഥാനതല അമ്പെയ്ത്തുമത്സരത്തിൽ വെള്ളിമെഡലും കിർത്താഡ്സ് സംഘടിപ്പിച്ച തലയ്ക്കൽ ചന്തു സ്മാരക അമ്പെയ്ത്തുമത്സരത്തിൽ സ്വർണമെഡലും അവർ നേടിയിട്ടുണ്ട്.

കുറിപ്പുകൾ[തിരുത്തുക]

^ കേരളസംസ്ഥാന മന്ത്രിസഭയിലെ ആറാമത്തെ വനിതാ മന്ത്രിയാണ് പി.കെ. ജയലക്ഷ്മി. കെ.ആർ. ഗൗരിയമ്മ, എം. കമലം, എം.ടി. പത്മ, സുശീല ഗോപാലൻ, പി.കെ. ശ്രീമതി എന്നിവരാണ് മുൻ വനിതാ മന്ത്രിമാർ.[2]

അവലംബം[തിരുത്തുക]

  1. പി.കെ. ജയലക്ഷ്മി:വയനാടിന്റെ ഭാഗ്യലക്ഷ്മി, മലയാള മനോരമ, 2011 മേയ് 22
  2. വയനാടിന്റെ സ്വന്തം 'ജയ'ലക്ഷ്മി, മാതൃഭൂമി, 2011 മേയ് 22
"https://ml.wikipedia.org/w/index.php?title=പി.കെ._ജയലക്ഷ്മി&oldid=3355871" എന്ന താളിൽനിന്ന് ശേഖരിച്ചത്