കിർത്താഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ട്രെയിനിംഗ് ആന്റ് ഡെവലപ്പ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ്സ് ആന്റ് ഷെഡ്യൂൾഡ് ട്രൈബ്സ് (Kerala Institute for Research Training and Development Studies of Scheduled Castes and Scheduled Tribes) കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ ചേവായൂർ - മലാപ്പറമ്പ് റോഡിൽ (ഗോൾഫ് ലിങ്ക് റോഡ്) ചേവായൂരിൽ നിന്നും ഒരു കി.മീ ദൂരെയായി സ്ഥിതി ചെയ്യുന്നു. ഇത് ഒരു കേരള സർക്കാർ സ്ഥാപനമാണ്. പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമത്തിനായുള്ള ഗവേഷണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുകയാണു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. 1970-ൽ ഒരു ദേശീയ പാറ്റേണിൽ ഒരു ട്രൈബൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്റർ (TR & TC) ആയി സ്ഥാപിതമായ, സ്ഥാപനം പിന്നീട് 1979-ൽ കിർത്താഡ്സ് ആയി പുനഃസംഘടിപ്പിക്കപ്പെടുകയായിരുന്നു.[1] കിർത്താഡ്സ് ഒരു മ്യൂസിയവും ഓപ്പൺ എയർ തീയ്യറ്ററും ഉണ്ട്.

അവലംബം[തിരുത്തുക]

  1. "KIRTADS | History" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-12-04.
"https://ml.wikipedia.org/w/index.php?title=കിർത്താഡ്സ്&oldid=4016779" എന്ന താളിൽനിന്ന് ശേഖരിച്ചത്