Jump to content

പാർക് ചാൻ-വൂക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാർക് ചാൻ-വൂക്
ജനനം (1963-08-23) ഓഗസ്റ്റ് 23, 1963  (60 വയസ്സ്)
മറ്റ് പേരുകൾബാക്രിഡാമേ (박리다매)
തൊഴിൽചലച്ചിത്രസംവിധായകൻ
തിരക്കഥാകൃത്ത്
പ്രൊഡ്യൂസർ
മുൻ ചലച്ചിത്ര ക്രിട്ടിക്
സജീവ കാലം1992 - ഇന്നുവരെ
Korean name
Hangul
Hanja
Revised RomanizationBak Chanuk
McCune–ReischauerPak Ch'anuk

ദക്ഷിന കൊറിയൻ ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തും, നിർമാതാവും, മുൻ നിരൂപകനുമാണ് പാർക് ചാൻ-വൂക് (കൊറിയൻ ഉച്ചാരണം: [pak̚t͡ɕʰanuk̚ ]; ജനനം 1963 ഓഗസ്റ്റ് 23). ദക്ഷിണകൊറിയയിലെ ഏറ്റവും ജനപ്രിയനായ ചലച്ചിത്ര നിർമാതാക്കളിലൊരാളാണ് ഇദ്ദേഹം. ജോയിന്റ് സെക്യൂരിറ്റി ഏരിയ, തേസ്റ്റ്, ദ വെൻജിയൻസ് ട്രിലോജി (2002 -ലെ സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ്, 2003-ലെ ഓൾഡ് ബോയ്, 2005 -ലെ ലേഡി വെൻജിയൻസ് എന്നീ ചിത്രങ്ങൾ) എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങൾ. സുന്ദരമായ ഫ്രെയിമുകൾ കറുത്ത തമാശ, ഞെട്ടിപ്പിക്കുന്ന വിഷയങ്ങൾ എന്നിവയൊക്കെയാണ് പാർക് ചാൻ വൂകിന്റെ ചിത്രങ്ങളുടെ എടുത്തുപറയാവുന്ന പ്രത്യേകതകൾ.

ജീവിതവും ജോലിയും[തിരുത്തുക]

സോളിലാണ് ഇദ്ദേഹം ജനിച്ചുവളർന്നത്.[1] സോഗാങ് സർവ്വകലാശാലയിൽ ഇദ്ദേഹം തത്ത്വശാസ്ത്രം പഠിച്ചു. "സോഗാങ് ഫിലിം കമ്യൂണിറ്റി" എന്ന പേരിൽ ഇദ്ദേഹം ഒരു സിനിമ ക്ലബ് ആരംഭിക്കുകയും സമകാലീന സിനിമയെപ്പറ്റി ധാരാളം ലേഖനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആദ്യകാലത്ത് ഒരു കലാവിമർശകൻ ആകണമെന്നായിരുന്നു ഇദ്ദേഹത്തിന്റെ ആഗ്രഹം. പക്ഷേ വെർട്ടിഗോ എന്ന സിനിമ കണ്ടശേഷം ഇദ്ദേഹം ഒരു ചലച്ചിത്രകാരനാകണം എന്ന് തീരുമാനമെടുത്തു.[2] പഠനം കഴിഞ്ഞശേഷം ഇദ്ദേഹം ജേർണലുകൾക്കുവേണ്ടി ചലച്ചിത്രമേഖലയെപ്പറ്റി ലേഖനങ്ങളെഴുതി. യു യിയോങ്-ജിൻ സംവിധാനം ചെയ്ത ക്കാംഡോങ്, ക്വാക് ജേ-യോങ് സംവിധാനം ചെയ്ത "വാട്ടർകളർ പെയിന്റിംഗ് ഓൺ എ റെയിനി ഡേ" എന്നിവ പോലെയുള്ള ചിത്രങ്ങളിൽ ഇദ്ദേഹം സഹ സംവിധായകനായും പ്രവർത്തിച്ചു.

2000 -ൽ ഇദ്ദേഹം സംവിധാനം ചെയ്ത ജോയിന്റ് സെക്യൂരിറ്റി ഏരിയ കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമയായിരുന്നു.[3] മൂന്ന് ചലച്ചിത്രങ്ങൾ പ്രതികാരം എന്ന വിഷയത്തെപ്പറ്റി സംവിധാനം ചെയ്യാൻ ഇദ്ദേഹം തീരുമാനിച്ചു. തന്റെ ചിത്രങ്ങൾ പ്രതികാരത്തിന്റെ പ്രയോജനമില്ലായ്മയെപ്പറ്റിയും അത് എല്ലാവരുടെയും ജീവിതം നശിപ്പിക്കുന്നതിനെപ്പറ്റിയുമാണ്.[4]

ദ വെൻജിയൻസ് ട്രൈലോജിയുടെ ബ്ലൂ റേ ബോക്സ്.

2004 മേയ് മാസത്തിൽ ദ ഹോളിവുഡ് റിപ്പോർട്ടർ എന്ന മാഗസിന് നൽകിയ അഭിമുഖത്തിൽ സോഫോക്ലിസ്, ഷേക്സ്പിയർ, കാഫ്ക, ദോസ്തിയോവ്സ്കി, ബാൽസാക്, കർട്ട് വോന്നെഗട്ട് എന്നിവരാണ് തന്റെ ജോലിയിൽ ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ളത് എന്ന് അദ്ദേഹം വെളിപ്പെടുത്തി.[2]

വെൻജിയൻസ് ട്രിലോജി എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ മൂന്ന് ചിത്രങ്ങൾ സിമ്പതി ഫോർ മിസ്റ്റർ വെൻജിയൻസ്, 2003-ലെ ഓൾഡ് ബോയ്, 2005 -ലെ ലേഡി വെൻജിയൻസ് എന്നിവയാണ്. ഇവ ഒരു ട്രിലോജിയായി പുറത്തിറക്കണമെന്നല്ല ആദ്യം വിചാരിച്ചിരുന്നത്.[5] വളരെ അധികമായി അക്രമം ഇദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും കൊറിയയിൽ വളരെ ജനപ്രിയനാണ് ഇദ്ദേഹം.[6]

ക്വെന്റിൻ ടറാന്റിനോ പാർക്കിന്റെ ചിത്രങ്ങളുടെ വലിയ ഫാനാണ്. 2004-ലെ കാൻ ചലച്ചിത്രോത്സവത്തിന്റെ ജഡ്ജ് എന്ന നിലയ്ക്ക് ഇദ്ദേഹം പാർക്കിന്റെ ഓൾഡ്ബോയ് എന്ന ചിത്രത്തിന് പാം ഡിഓർ നൽകണമെന്ന് വാദിച്ചുവെങ്കിലും മൈക്കൽ മൂറിന്റെ ഫാറൺഹീറ്റ് 9/11 എന്ന ചിത്രത്തിനാണ് ഒടുവിൽ അത് ലഭിച്ചത്.[7] ഓൾഡ്ബോയ് എന്ന ചിത്രത്തിന് ഗ്രാന്റ് പ്രീ എന്ന രണ്ടാമത്തെ വലിയ പുരസ്കാരം ലഭിച്ചു. 1992-നു ശേഷം നിർമ്മിക്കപ്പെട്ട ചലച്ചിത്രങ്ങളിൽ ഏറ്റവും മികച്ച ഇരുപതെണ്ണത്തിൽ ഒന്നാണ് ജോയിന്റ് സെക്യൂരിറ്റി ഏരിയ എന്നാണ് ടറാന്റിനോയുടെ അഭിപ്രായം

2011-ൽ പാർക്ക് സംവിധാനം ചെയ്ത ഫാന്റസി-ഭീകര ചിത്രം പരാന്മജാങ് (നൈറ്റ് ഫിഷിംഗ്) മുഴുവൻ ഷൂട്ട് ചെയ്തത് ഒരു ഐഫോണിലാണ്.[8] 2013-ൽ പാർക്ക് തന്റെ ആദ്യത്തെ ഇംഗ്ലീഷ് ചലച്ചിത്രമായ സ്റ്റോക്കർ സംവിധാനം ചെയ്തു.[9]

2014 സെപ്റ്റംബറിൽ പാർക്ക് സാറാ വാട്ടേഴ്സിന്റെ ഫിങ്കർസ്മിത്ത് എന്ന നോവൽ ചലച്ചിത്രമാക്കും എന്ന് പ്രസ്താവനയുണ്ടായി.[10][11] ദ ഹാൻഡ്മെയ്ഡൻ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. 2016 കാൻ ചലച്ചിത്രോത്സവത്തിൽ ഈ ചിത്രത്തിന് നല്ല അഭിപ്രായമാണ് ലഭിച്ചത്.[12]

2014 ഒക്റ്റോബറിൽ പാർക് ഒരു സയൻസ് ഫിക്ഷൻ ചലച്ചിത്രം സംവിധാനം ചെയ്യുമെന്ന് പ്രസ്താവനയുണ്ടായി.[13]

ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം ക്രെഡിറ്റ്
സംവിധായകൻ തിരക്കഥ നിർമാതാവ്
1992 ദ മൂൺ ഈസ്.... ദ സൺസ് ഡ്രീം അതെ അതെ അല്ല
1997 ട്രയോ അതെ അതെ അല്ല
2000 അനാർക്കിസ്റ്റ്സ് അല്ല അതെ അല്ല
ജോയിന്റ് സെക്യൂരിറ്റി ഏരിയ അതെ അതെ അല്ല
2001 ദ ഹ്യൂമനിസ്റ്റ് അല്ല അതെ അല്ല
2002 സിംപതി ഫോർ മിസ്റ്റർ വെൻജിയൻസ് അതെ അതെ അല്ല
എ ബിസയർ ലവ് ട്രയാങ്കിൾ അല്ല അതെ അല്ല
2003 ഓൾഡ് ബോയ് അതെ അതെ അല്ല
2005 ലേഡി വെൻജിയൻസ് അതെ അതെ അല്ല
ബോയ് ഗോസ് റ്റു ഹെവൻ അല്ല അതെ അല്ല
2006 ഐ.ആം എ സൈബോർഗ്, ബട്ട് ദാറ്റ് ഈസ് ഓക്കെ അതെ അതെ അതെ
2008 ക്രഷ് ആൻഡ് ബ്ലഷ് അല്ല അതെ അതെ
2009 തേസ്റ്റ് അതെ അതെ അതെ
2013 സ്റ്റോക്കർ അതെ അല്ല അല്ല
സ്നോപിയേഴ്സർ അല്ല അല്ല അതെ
2016 ദ ഹാൻഡ്‌മേയ്ഡൺ അതെ അതെ അതെ
സെക്കൻഡ് ബോൺ അതെ അല്ല അല്ല


ഗ്രന്ഥസൂചിക[തിരുത്തുക]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Chan-wook, Park. (2005-12-10). Park's Montage (essay). 마음 산책. "Introduction about the author, and the prologue". ISBN 89-89351-81-2.
 2. 2.0 2.1 "Dialogue: Park Chan-wook". May 14, 2004. Archived from the original on 2007-09-30. Retrieved 2007-07-14.
 3. "Yellow Sea Rising: The Resurrection of South Korean Cinema". Archived from the original on 2010-06-09. Retrieved 2009-08-30. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
 4. McConkey, Rachael. "Contemporary South Korean Auteurs". www.traumafilm.com. Retrieved 2008-05-07. {{cite web}}: External link in |publisher= (help)
 5. "Palisades Tartan unleashes the 8-Disc VENGEANCE TRILOGY Box". Archived from the original on 2009-10-15. Retrieved 2016-11-29. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)
 6. (Wiki-internal link) Korean cinema box office
 7. "The New Cult Canon: Oldboy". October 1, 2008. Retrieved 2009-08-28.
 8. "'Oldboy' director shoots new horror film on iPhone 4". CNN. January 11, 2011. Retrieved 2011-01-11.
 9. Kay, Jeremy (September 1, 2011). "Shooting begins on Stoker for Scott Free, Searchlight, Indian Paintbrush". Screen Daily. Retrieved September 2, 2011.
 10. Director Park Chan-wook Sets Ha Jung-woo as Star of Sexy "Fingersmith", Variety, http://variety.com/2014/film/news/park-chan-wook-to-shoot-sexy-crime-story-fingersmith-1201296579/
 11. "FIRST LOOK AT PARK CHAN-WOOK'S FINGERSMITH ADAPTATION THE HANDMAID". JoBlo. Retrieved November 3, 2015.
 12. Ah-ga-ssi, Awards, IMDb, http://www.imdb.com/title/tt4016934/awards?ref_=tt_awd
 13. Park Chan-wook Signs On For Body-Swapping Sci-Fi Thriller, Screen Crush, http://screencrush.com/park-chan-wook-signs-on-for-body-swapping-sci-fi-thriller/
 14. http://book.naver.com/bookdb/book_detail.nhn?bid=1990820 (in Korean)
 15. http://book.daum.net/detail/book.do?bookid=KOR9788989351818 Archived 2011-10-06 at the Wayback Machine. (in Korean)
 16. http://book.naver.com/bookdb/book_detail.nhn?bid=1990821 (in Korean)
 17. http://book.daum.net/detail/book.do?bookid=KOR9788989351825 Archived 2011-10-06 at the Wayback Machine. (in Korean)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പാർക്_ചാൻ-വൂക്&oldid=4084243" എന്ന താളിൽനിന്ന് ശേഖരിച്ചത്