പാറൊ അന്താരാഷ്ട്ര വിമാനത്താവളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പാറൊ അന്താരാഷ്ട്ര വിമാനത്താവളം
སྤ་རོ་གནམ་ཐང༌།
Paro Airport.jpg
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർസിവിൽ ഏവിയേഷൻ ഡിപ്പാർട്ട്മെന്റ്
Servesതിംഫു, പാറൊ ജില്ല
സ്ഥലംപാറൊ ജില്ല
Hub for
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം2,235 m / 7,332 ft
Map
PBH is located in Bhutan
PBH
PBH
Location within Bhutan
Runways
Direction Length Surface
m ft
15/33 1,964 6,445 Asphalt

ഭൂട്ടാൻ രാജ്യത്തെ ഏക അന്താരാഷ്ട്ര വിമാനത്താവളമാണ് പാറൊ അന്താരാഷ്ട്ര വിമാനത്താവളം (Dzongkha: སྤ་རོ་གནམ་ཐང༌ paro kanam thang) (IATA: PBHICAO: VQPR) ഭൂട്ടാനിലെ നാല് വിമാനത്താവളങ്ങളിൽ ഒന്നാണിത്. പാറൊ നഗരത്തിൽ നിന്ന് 6 കിലോമീറ്റർ ദൂരെയായി പാറൊ ചൂ എന്ന നദിയുടെ തീരത്തായാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. 5500 മീറ്റർ ഉയരമുള്ള കുന്നുകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിൽ വിമാനമിറക്കുന്നത് വളരെ വിദഗ്ദ്ധരായ വൈമാനികർക്കേ സാധിക്കുകയുള്ളൂ.[2] വളരെക്കുറച്ച് പൈലറ്റുമാർക്കേ ഇതിനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളൂ.[3][4]

പകൽ സമയത്ത് നേരിട്ട് കാഴ്ചയുള്ള സാഹചര്യങ്ങളിൽ മാത്രമേ പാറൊ വിമാനത്താവളത്തിൽ വിമാനമിറക്കാൻ അനുവദിക്കുന്നുള്ളൂ.[5] 2011 വരെ ഭൂട്ടാനിലെ ഏക വിമാനത്താവളം ഇതായിരുന്നു.[6] റോഡുവഴി ഈ വിമാനത്താവളം തിംഫുവിൽ നിന്ന് 54 കിലോമീറ്റർ ദൂരെയാണ്.

ചരിത്രം[തിരുത്തുക]

2011 വിമാനത്താവലത്തിന്റെ അകം
ഡ്രൂക് എയറിന്റെ എയർബസ് എ319-115 എയർപോർട്ട് ടെർമിനലിൽ പാർക്ക് ചെയ്തിരിക്കുന്നു. 2006.

1968-ൽ ഇന്ത്യൻ ബോർഡർ റോഡ്സ് ഓർഗനൈസേഷൻ പാറോ താഴ്വരയിൽ വിമാനമിറങ്ങുവാനുള്ള ഒരു സ്ട്രിപ് നിർമിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകൾ ഭൂട്ടാൻ ഗവണ്മെന്റിനുവേണ്ടി ഉപയോഗിക്കുവാനായിരുന്ന് ഈ എയർ സ്ട്രിപ് ആദ്യം ഉപയോഗിച്ചിരുന്നത്. ഭൂട്ടാന്റെ ആദ്യത്തെ വിമാനക്കമ്പനിയായ ഡ്രൂക് എയർ 1981 ഏപ്രിൽ 5-ന് ആരംഭിച്ചു.

വളരെ 'ആഴമുള്ള' ഒരു താഴ്വരയിൽ സമുദ്രനിരപ്പിൽ നിന്ന് 7332 അടി ഉയരത്തിലാണ് ഈ വിമാനത്താവലം സ്ഥിതി ചെയ്യുന്നത്. ചുറ്റും 18000 അടി വരെ ഉയരമുള്ള പർവ്വതങ്ങളാണുള്ളത്.[7] വിമാനത്താവളത്തിന്റെ റൺവേയ്ക്ക് 3900 അടി നീളമാണുള്ളത്.[8] പാറൊ വിമാനത്താവളത്തിൽ നിന്ന് പറത്താനാവുന്ന വിമാനങ്ങൾ പരിമിതമാണ്. ഇന്ധനം നിറയ്ക്കാതെ കൽക്കട്ടയിലേയ്ക്കും തിരിച്ചും പറക്കാൻ സാധിക്കുന്നതും പെട്ടെന്ന് ഉയരാൻ സാധിക്കുന്നതും 18–20 സീറ്റ് ഉള്ളതുമായതും ചെറിയ റൺവേയിൽ നിന്ന് പറന്നുയരാനും ഇറങ്ങാനും സാധിക്കുന്നതുമായ വിമാനമായിരുന്നു 1978-80 കാലഘട്ടത്തിൽ ആവശ്യമായിരുന്നത്. പാറൊയിൽ ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളും കുറവായിരുന്നു. മൂന്ന് തരം വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾക്ക് തിരഞ്ഞെടുത്തുവെങ്കിലും ഇവയൊന്നും അനുയോജ്യമായിരുന്നില്ല.[8]

1981-ൽ ഇന്ത്യൻ ഗവണ്മെന്റ് ഭാരം കുറഞ്ഞ വിമാനങ്ങൾക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മിറ്റിയുടെ പഠനം അടിസ്ഥാനമാക്കി ഭൂട്ടാൻ ഗവണ്മെന്റ് ഒരു ഡോർണിയർ 228-200 വിമാനം വാങ്ങുവാൻ തീരുമാനിച്ചു. രണ്ടാമതൊരു വിമാനം കൂടി 1983-ൽ വാങ്ങുവാനുള്ള സാദ്ധ്യത നിലനിർത്തുന്നതായിരുന്നു കരാർ. ആദ്യ 18-സീറ്റ് ഡോർണിയർ 228-200 പാറൊ വിമാനത്താവളത്തിൽ 1983 ജനുവരി 14-ന് ഇറങ്ങി. പാറോ സോങ്ങിലെ ലാമയായിരുന്നു വിമാനമിറങ്ങേണ്ട സമയവും ആൾക്കാരുടെ എണ്ണവും വിമാനം പാർക്ക് ചെയ്യേണ്ട ദിശയും മറ്റും തീരുമാനിച്ചത്![8]

ഡ്രൂക് എയർ 1983 മുതൽ കൽക്കട്ടയിലേയ്ക്കും പിറ്റേദിവസം തിരികെയും വിമാന സർവ്വീസ് ആരംഭിച്ചു. റൺവേയും രണ്ട് മുറികളുള്ള ഒരു കെട്ടിടവുമാണ് അന്ന് ഇവിടെയുണ്ടായിരുന്നത്.[9] സിവിൽ ഏവിയേഷൻ വകുപ്പ് 1986 ജനുവരിയിൽ പ്രവർത്തനമാരംഭിക്കുന്നതിന് മുൻപ് വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഡ്രൂക് എയറിനായിരുന്നു.[10]

1990-ൽ റൺവേയുടെ നീളം 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾക്ക് ഇറങ്ങാനായി ബലവത്താക്കുകയും ചെയ്തു.[11] വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു. ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു.[12]

1988 നവംബർ 21-ന് ഡ്രൂക് എയറിന്റെ ആദ്യ ജെറ്റ് (ബിഎഇ 146-100 പാറൊ വിമാനത്താവളത്തിലെത്തി. 2003-ൽ ആദ്യ എയർബസ് എ319-100 ഇവിടെയെത്തി.[13]

2010 ഓഗസ്റ്റ് മുതൽ ബുദ്ധ എയർ പാറോയിലേയ്ക്ക് ചാർട്ടർ ചെയ്ത വിമാനങ്ങൾ അയയ്ക്കാൻ ആരംഭിച്ചു.[14] ഭൂട്ടാനിലെ ആദ്യ സ്വകാര്യ വിമാനക്കമ്പനിയായ ടാഷി എയർ 2011 ഡിസംബറിൽ സർവ്വീസ് ആരംഭിച്ചു.[15]

അവലംബം[തിരുത്തുക]

 1. "Paro – Vqpr". World Aero Data. ശേഖരിച്ചത് 29 December 2012.
 2. Cruz, Magaly; Wilson,James; Nelson, Buzz (July 2003). "737-700 Technical Demonstration Flights in Bhutan" (PDF). Aero Magazine (3): 1, 2. ശേഖരിച്ചത് 12 February 2011.CS1 maint: multiple names: authors list (link)
 3. Farhad Heydari (October 2009). "The World's Scariest Runways". Travel & Leisure. ശേഖരിച്ചത് 12 February 2011.
 4. "The Himalayan airport so dangerous only eight pilots are qualified to land there - Daily Mail Online". Mail Online. ശേഖരിച്ചത് 12 December 2014.
 5. "Paro Bhutan". Air Transport Intelligence. Reed Business Information. 2011. ശേഖരിച്ചത് 12 February 2011.
 6. [1]
 7. Airbus (8 February 2005). The A319 excels in operations from high-altitude airports. Press release. ശേഖരിച്ച തീയതി: 15 June 2014.
 8. 8.0 8.1 8.2 Christ, Rolf F. (June 1983). "Bhutan puts its flag on the world's air map". ICAO Journal. Montreal, Canada: International Civil Aviation Organization. 38 (6): 11–13. ശേഖരിച്ചത് 15 June 2014. |archive-url= is malformed: flag (help)
 9. Chattopadhyay, Suhrid Sankar (9 May 2008). "Aiming high". Frontline. Chennai, India: The Hindu Group. 25 (9): 122. ISSN 0970-1710. മൂലതാളിൽ നിന്നും 15 June 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 June 2014.
 10. "Department of Civil Aviation". Ministry of Information and Communication (Bhutan). മൂലതാളിൽ നിന്നും 6 July 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 25 April 2010.
 11. Brunet, Sandra (2001). "Tourism Development in Bhutan: Tensions between Tradition and Modernity" (PDF). Journal of Sustainable Tourism. 9 (3): 243. doi:10.1080/09669580108667401. ശേഖരിച്ചത് 25 April 2010. Unknown parameter |coauthors= ignored (|author= suggested) (help)
 12. Zimba, Dasho Yeshey (1996). "Bhutan Towards Modernization". എന്നതിൽ Ramakant and Misra, Ramesh Chandra (ed.). Bhutan: Society and Polity (2nd ed.). Indus Publishing. p. 144. ISBN 81-7387-044-6. ശേഖരിച്ചത് 30 July 2008. Unknown parameter |chapterurl= ignored (help)
 13. "Drukair's first Airbus lands in Paro". Paro: Kuensel. 20 October 2004. മൂലതാളിൽ നിന്നും 10 June 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 April 2010.
 14. Buddha Air in service Bhutan Broadcasting Service, 24 August 2010.
 15. "Tashi Group - TASHI AIR LAUNCHED ON 4TH DEC. 2011". tashigroup.bt. ശേഖരിച്ചത് 12 December 2014.