പരിപ്പ് മഹാദേവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരിപ്പ് മഹാദേവക്ഷേത്രം
പരിപ്പ് ക്ഷേത്രഗോപുരം
പരിപ്പ് ക്ഷേത്രഗോപുരം
പരിപ്പ് മഹാദേവക്ഷേത്രം is located in Kerala
പരിപ്പ് മഹാദേവക്ഷേത്രം
പരിപ്പ് മഹാദേവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:9°40′25″N 76°33′36″E / 9.67361°N 76.56000°E / 9.67361; 76.56000
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കോട്ടയം
പ്രദേശം:അയ്മനം
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::പരമശിവൻ
പ്രധാന ഉത്സവങ്ങൾ:ഉത്സവം, ശിവരാത്രി
History
ക്ഷേത്രഭരണസമിതി:തിരുവിതാംകൂർ ദേവസ്വം ബോർഡ്
നൽപ്പരപ്പിൽ (പരിപ്പ്) മഹാദേവക്ഷേത്രം

കോട്ടയം ജില്ലയിൽ അയ്മനം ഗ്രാമത്തിലാണ് പരിപ്പ് മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. രണ്ടു ബലിക്കൽപ്പുരകളും രണ്ടു തിടപ്പള്ളികളും ഉള്ള ശിവക്ഷേത്രമാണിത്. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്നു വിശ്വസിക്കുന്ന നൂറ്റെട്ടു ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. ശിവാലയ സോത്രത്തിൽ ഈ മഹാക്ഷേത്രത്തെ നൽപ്പരപ്പിൽ എന്നാണ് പ്രതിപാദിച്ചിരിക്കുന്നത്.[1]

ഐതിഹ്യം[തിരുത്തുക]

ഇടപ്പള്ളി രാജാവ് ക്രി. വർഷം 825-ൽ പണിതീർത്താണ് ഇവിടുത്തെ ശിവക്ഷേത്രം. അതുപോലെതന്നെ തെക്കുംകൂർ രാജ്യത്തെ ഇടപ്രഭുക്കന്മാരുടെ കിടമത്സരങ്ങൾക്ക് വേദിയായ ശിവക്ഷേത്രമാണ് പരിപ്പ് മഹാദേവക്ഷേത്രം. ഇടപ്പള്ളി രാജാവിന്റെ മഠത്തിൽ കൊട്ടാരം ഇവിടെ അടുത്തായിരുന്നു, അതിനാൽ രാജാവിനെ ഇവിടുത്തുകാർ മഠത്തിൽ രാജാവ് എന്നു വിളിച്ചിരുന്നു. പരിപ്പിലെ ഇടത്തിൽ രാജാവ് എന്ന ഇടപ്രഭുവിന് ഇടപ്പള്ളി രാജാവുമായി നല്ല ബന്ധമായിരുന്നില്ല. തന്മൂലംതന്നെ ഇവർ ഒരുമിച്ച് ക്ഷേത്രദർശനം നടത്താറില്ലായിരുന്നു. ഇനി അഥവാ അങ്ങനെ വരുകയാണങ്കിൽ അത് ഒഴിവാക്കാൻ അവർ രണ്ടു ബലിക്കൽ പുരകൾ ഇവിടെ പണിതീർത്തു. അതുപോലെതന്നെ പൂജാ നൈവേദ്യമുണ്ടാക്കാനായി രണ്ടു തിടപ്പള്ളികളും അതിനായി പണിതീർത്തിരുന്നു.

സ്ഥലനാമ ഐതിഹ്യം[തിരുത്തുക]

പരിപ്പ് എന്ന പേർ "ഭരിപ്പിൽ" (ഭരണം) നിന്നാണ് വന്നത് എന്നു കരുതുന്നു. തെക്കുംകൂറിന്റെ ഭരണസിരാകേന്ദ്രങ്ങളിൽ ഒന്നായിരുന്നു പരിപ്പ്. അതിനാൽ അങ്ങനെയാവാൻ സാധ്യതയേറെ.

വിശേഷങ്ങൾ[തിരുത്തുക]

ഉത്സവം[തിരുത്തുക]

ക്ഷേത്രത്തിലെ ആണ്ടുത്സവം മീനമാസം തിരുവാതിര ആറാട്ട് വരത്തക്ക രീതിയിൽ കൊടിയേറി എട്ടു ദിവസങ്ങൾ ആഘോഷിക്കുന്നു.

  • തിരുവാതിര
  • പ്രദോഷം
കിഴക്കേ അമ്പലവട്ടം

ക്ഷേത്ര ഭരണം[തിരുത്തുക]

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ക്ഷേത്ര ഭരണം നടക്കുന്നത്.

ക്ഷേത്ര പൂജകൾ[തിരുത്തുക]

നിത്യേന മൂന്നു പൂജകൾ ഇവിടെ പതിവുണ്ട്.

  • ഉഷപൂജ
  • ഉച്ച പൂജ
  • അത്താഴ പൂജ

ക്ഷേത്ര തന്ത്രം[തിരുത്തുക]

ഭദ്രകാളി മറ്റപ്പള്ളി നമ്പൂതിരിയിൽ നിക്ഷിപ്തമാണ് ഇവിടുത്തെ ക്ഷേത്ര തന്ത്രം.

ഉപദേവന്മാർ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ“