സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി, നിലയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നിലയ്ക്കൽ പള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
നിലയ്ക്കൽ സെന്റ് തോമസ് എക്യുമെനിക്കൽ പള്ളിയുടെ മുൻഭാഗ ദൃശ്യം

കേരളത്തിലെ വിവിധ എപ്പിസ്കോപ്പൽ സഭാ വിഭാഗങ്ങളുടെ മേൽനോട്ടത്തിൽ പരിപാലിക്കപ്പെടുന്ന ഒരു എക്യുമെനിക്കൽ ദേവാലയമാണ് സെന്റ് തോമസ് എക്യുമെനിക്കൽ പള്ളി. ലോകത്തിലെ ആദ്യത്തെ എക്യുമെനിക്കൽ ദേവാലയമാണിത്. 1984 ഏപ്രിൽ 8ന് ആണ് ഈ ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. വനപ്രദേശമായ നിലയ്ക്കലിലാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയുടെ കിഴക്കൻ മേഖലയിൽ ശബരിമലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് നിലയ്ക്കൽ. യേശുവിന്റെ ശിഷ്യനായ തോമാശ്ലീഹ ഈ സ്ഥലത്ത് എത്തിയിരുന്നതായി ക്രൈസ്തവർ വിശ്വസിക്കുന്നു. എന്നാൽ ഇതിന് ആധികാരികമായ തെളിവൊന്നും ലഭ്യമല്ല.