Jump to content

നമൻഗാൻ

Coordinates: 41°00′04″N 71°40′06″E / 41.00111°N 71.66833°E / 41.00111; 71.66833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നമൻഗാൻ

Namangan/Наманган
City
Skyline of നമൻഗാൻ
നമൻഗാൻ is located in Uzbekistan
നമൻഗാൻ
നമൻഗാൻ
Location in Uzbekistan
Coordinates: 41°00′04″N 71°40′06″E / 41.00111°N 71.66833°E / 41.00111; 71.66833
Country Uzbekistan
RegionNamangan Region
Established1610
വിസ്തീർണ്ണം
 • ആകെ145 ച.കി.മീ.(56 ച മൈ)
ഉയരം
450 മീ(1,480 അടി)
ജനസംഖ്യ
 (2014)
 • ആകെ475,700
 • ജനസാന്ദ്രത3,300/ച.കി.മീ.(8,500/ച മൈ)
Postal code
160100[1]
ഏരിയ കോഡ്+998 6922[1]
വെബ്സൈറ്റ്www.namangan.uz

നമൻഗാൻ കിഴക്കൻ ഉസ്ബക്കിസ്ഥാനിലെ ഒരു നഗരമാണ്. ഇത് നമൻഗാൻ മേഖലയുടെ ഭരണ, സാമ്പത്തിക, സാംസ്കാരിക കേന്ദ്രമാണ്. കിർഗിസ്ഥാൻ അതിർത്തിയിൽ നിന്ന് 30 കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ ഫെർഗാന താഴ്‍വരയുടെ വടക്കേ അറ്റത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. നമൻഗാൻ എയർപോർട്ടാണ് ഈ നഗരത്തിനു സേവനം നൽകുന്നത്.

ചരിത്രം

[തിരുത്തുക]

പ്രാദേശിക ഉപ്പു ഖനികളിൽനിന്നാണ് നഗരത്തിന് ഈ പേരു ലഭിച്ചത്, പേർഷ്യൻ نمککان (നമാക് കാൻ) - "ഒരു ഉപ്പുഖനി").[2] ബാബർ ചക്രവർത്തി തന്റെ ഓർമക്കുറിപ്പുകളായ ബാബർനാമയിൽ ഈ ഗ്രാമം സൂചിപ്പിച്ചിട്ടുണ്ട്.[3] 1643 ലെ നിയമപരമായ രേഖകളിൽ നമൻഗാൻ നഗരത്തെക്കുറിച്ചു പരാമർശിക്കുന്നതായി എ ബ്രീഫ് ഹിസ്റ്ററി ഓഫ് ദ ഖാനേറ്റ് ഓഫ് കൊക്കാന്റ് (Russian: Краткая история Кокандского ханства) (Kazan, 1886) എന്ന തന്റെ പുസ്തകത്തിൽ റഷ്യൻ നരവംശശാസ്ത്രനായിരുന്ന വ്ലാഡിമിർ പെട്രോവിച്ച് നളിവ്കിൻ കുറിച്ചിരിക്കുന്നു.[4]

രാഷ്ട്രീയമായി, നമൻഗാൻ, കറഖാനിഡ് സംസ്ഥാനത്തിലെ ഉയ്ഖുർ സാമ്രാജ്യത്തിന്റെ ഭാഗമായിത്തീരുകയും പതിനഞ്ചാം നൂറ്റാണ്ടിൽ കുടിയേറ്റ കേന്ദ്രമായി അറിയപ്പെടുകയും ചെയ്തിരുന്നു. ഒരു ഭൂകമ്പത്താൽ തകർന്നു തരിപ്പണമായ പ്രാചീന നഗരമായിരുന്ന അഖ്സിക്കാറ്റിലെ താമസക്കാർ 1610 ൽ അക്കാലത്തെ നമൻഗാൻ ഗ്രാമത്തിലേക്ക് കുടിയേറിയിരുന്നു.[5] നമൻഗാൻ പിന്നീട് ഒരു നഗരമായിത്തീർന്നു.[6] 1867 ൽ റഷ്യൻ അധിനിവേശത്തിനു തൊട്ടുമുമ്പായി ഈ നഗരം പതിനെട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലം മുതൽ കൊക്കാന്റിലെ ഖാനേറ്റിന്റെ ഭാഗമായിരുന്നു.[7][8]

ഭൂമിശാസ്ത്രം

[തിരുത്തുക]

സമുദ്രനിരപ്പിൽ നിന്ന് 450 മീറ്റർ (1,480 അടി) ഉയരത്തിലാണ് നമൻഗാൻ നഗരം സ്ഥിതി ചെയ്യുന്നത്.[9] കാരാ ദാരിയ, നരിൻ നദികൾ നഗരത്തിന്റെ തെക്കേ അറ്റത്തുവച്ച് ഒന്നുചേർന്ന് സിർ ദരിയ നദി രൂപംകൊള്ളുന്നു. റോഡ് മാർഗ്ഗം നമൻഗാൻ, താഷ്കെന്റിന് 290 കിലോമീറ്റർ (180 മൈൽ) കിഴക്കായും ആൻദിജാനിന് 68.5 കിലോമീറ്റർ (42.6 മൈൽ) പടിഞ്ഞാറായും ചസ്റ്റിന് 40.4 കിലോമീറ്റർ (25.1 മൈൽ) കിഴക്കുമായിട്ടാണ് സ്ഥിതിചെയ്യുന്നത്.

കാലാവസ്ഥ

[തിരുത്തുക]

തണുപ്പുള്ള ശൈത്യവും ചൂടുള്ള വേനൽക്കാലവുമുള്ള ഒരു കടുത്ത കോണ്ടിനെന്റൽ കാലാവസ്ഥയാണ് നമൻഗാനിൽ അനുഭവപ്പെടാറുള്ളത്.

Namangan പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 4
(39)
6
(43)
12
(54)
20
(68)
25
(77)
31
(88)
33
(91)
32
(90)
26
(79)
20
(68)
13
(55)
7
(45)
19.1
(66.4)
ശരാശരി താഴ്ന്ന °C (°F) −4
(25)
−2
(28)
3
(37)
9
(48)
13
(55)
19
(66)
21
(70)
19
(66)
14
(57)
8
(46)
3
(37)
−1
(30)
8.5
(47.1)
മഴ/മഞ്ഞ് mm (inches) 29.9
(1.177)
6.5
(0.256)
11.7
(0.461)
9.2
(0.362)
106.1
(4.177)
7.4
(0.291)
2.9
(0.114)
4
(0.16)
5
(0.2)
8.7
(0.343)
8.3
(0.327)
13.4
(0.528)
213.1
(8.396)
ഉറവിടം: [10]

ജനസംഖ്യ

[തിരുത്തുക]

നമൻഗാൻ ജനസംഖ്യാടിസ്ഥാനത്തിൽ ഉസ്ബക്കിസ്ഥാനിലെ മൂന്നാമത്തെ വലിയ നഗരമാണ്.[11] 2014 ലെ കണക്കുകൾപ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 475,700 ആയിരുന്നു.[12] ഉസ്ബെക്കുകളും താജിക്കുകളുമാണ് നഗരത്തിലെ ഏറ്റവും വലിയ വംശീയ വിഭാഗങ്ങൾ.

സമ്പദ്‌വ്യവസ്ഥ

[തിരുത്തുക]

പതിനേഴാം നൂറ്റാണ്ടുമുതൽ ഫിർഗാന താഴ്വരയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന കരകൌശല, വ്യാപാര കേന്ദ്രമായിരുന്നു നമൻഗാൻ. 1867 ൽ റഷ്യക്കാർ പിടിച്ചെടുത്തതിനു ശേഷം രാജ്യത്ത് പലയിടത്തും ചെയ്തതുപോലെ പരുത്തി ഉൽപ്പാദനം, ഭക്ഷ്യ സംസ്ക്കരണം എന്നിവ ഈ പ്രദേശത്തെ പ്രധാന സാമ്പത്തിക പ്രവർത്തനങ്ങളായി മാറി.[13] സോവിയറ്റ് കാലഘട്ടത്തിൽ നിരവധി വലിയ ഫാക്ടറികൾ നഗരത്തിൽ നിർമ്മിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത്, 1926-1927 നെ അപേക്ഷിച്ച് നമൻഗാനിലെ വ്യവസായിക ഉൽപാദനം അഞ്ചു മടങ്ങായി വർദ്ധിച്ചിരുന്നു.[14] യുദ്ധത്തിനുശേഷം ലഘു, ഘന വ്യവസായങ്ങളുടെ തോത് ഗണ്യമായി വർധിച്ചു. നിലവിൽ നമൻഗാൻ ഒരു ലഘു വ്യവസായ ഒരു കേന്ദ്രമാണ്, പ്രത്യേകിച്ച് ഭക്ഷ്യവിഭവങ്ങൾ അടിസ്ഥാനമാക്കിയുള്ളത്. 36 കൂട്ടുകമ്പനികളും 400 ലധിക ചെറുകിട, ഇടത്തരം സംരംഭങ്ങളും നഗരത്തിലുണ്ട്.[15]

വിദ്യാഭ്യാസം

[തിരുത്തുക]

നമൻഗാൻ നഗരത്തിൽ നമൻഗാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, നമൻഗാൻ എഞ്ചിനീയറിംഗ് പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, നമൻഗാൻ എഞ്ചിനീയറിംഗ് ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിങ്ങനെ മൂന്നു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ നമൻഗാൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയാണ് ഏറ്റവും വലുതും, പ്രാചീനവും മൂന്നു സ്ഥാപനങ്ങളിലെ ഏറ്റവും മികച്ച പദവിയുള്ളതും. ഇതുകൂടാതെ നഗരത്തിൽ പത്ത് കോളേജുകൾ, രണ്ട് തൊഴിലധിഷ്ഠിത സ്കൂളുകൾ, നാല് അക്കാഡമിക് വിദ്യാലയങ്ങൾ (നമാൻഗൻ എഞ്ചിനീയറിങ് പെഡഗോഗിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കീഴിലുള്ള ഡസ്റ്റ്ലിക് അക്കാദമിക് ലൈസിയമാണ് ഇതിൽ മികച്ചത്), 51 പൊതുവിദ്യാഭ്യാസ സ്കൂളുകൾ എന്നിവയും ഇവിടെ നിലനിൽക്കുന്നു.[16]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Namangan". SPR (in റഷ്യൻ). Archived from the original on 2017-08-21. Retrieved 12 March 2014.
  2. Lovell-Hoare, Sophie; Lovell-Hoare, Max (8 July 2013). Uzbekistan. Bradt Travel Guides. p. 111. ISBN 978-1-84162-461-7.
  3. Moʻminov, Ibrohim, ed. (1976). "Namangan". Oʻzbek sovet ensiklopediyasi (in Uzbek). Vol. 7. Toshkent. pp. 527–528.{{cite encyclopedia}}: CS1 maint: location missing publisher (link) CS1 maint: unrecognized language (link)
  4. Moʻminov, Ibrohim, ed. (1976). "Namangan". Oʻzbek sovet ensiklopediyasi (in Uzbek). Vol. 7. Toshkent. pp. 527–528.{{cite encyclopedia}}: CS1 maint: location missing publisher (link) CS1 maint: unrecognized language (link)
  5. "Namangan". Ensiklopedik lugʻat (in Uzbek). Vol. 1. Toshkent: Oʻzbek sovet ensiklopediyasi. 1988. p. 554. 5-89890-002-0.{{cite encyclopedia}}: CS1 maint: unrecognized language (link)
  6. "Namangan". Ensiklopedik lugʻat (in Uzbek). Vol. 1. Toshkent: Oʻzbek sovet ensiklopediyasi. 1988. p. 554. 5-89890-002-0.{{cite encyclopedia}}: CS1 maint: unrecognized language (link)
  7. Pierce, Richard A. (1960). Russian Central Asia, 1867-1917: A Study in Colonial Rule. University of California Press. p. 227.
  8. Encyclopædia Britannica: A New Survey of Universal Knowledge. Encyclopædia Britannica. 1964. p. 470.
  9. Haydarov, Murodulla (2000–2005). "Namangan". Oʻzbekiston milliy ensiklopediyasi (in Uzbek). Toshkent: Oʻzbekiston milliy ensiklopediyasi.{{cite encyclopedia}}: CS1 maint: unrecognized language (link)
  10. "Average high/low temperature for Namangan, Uzbekistan". World Weather Online. Retrieved 22 January 2015.
  11. "Namangan City" (in റഷ്യൻ). Goroda.uz. Archived from the original on 2015-01-20. Retrieved 24 January 2015.
  12. "Namangan City" (in റഷ്യൻ). Goroda.uz. Archived from the original on 2015-01-20. Retrieved 24 January 2015.
  13. BISNIS bulletin. Business Information Service for the Newly Independent States (BISNIS), U.S. Dept. of Commerce, International Trade Administration. 1992. p. 12.
  14. Moʻminov, Ibrohim, ed. (1976). "Namangan". Oʻzbek sovet ensiklopediyasi (in Uzbek). Vol. 7. Toshkent. pp. 527–528.{{cite encyclopedia}}: CS1 maint: location missing publisher (link) CS1 maint: unrecognized language (link)
  15. Haydarov, Murodulla (2000–2005). "Namangan". Oʻzbekiston milliy ensiklopediyasi (in Uzbek). Toshkent: Oʻzbekiston milliy ensiklopediyasi.{{cite encyclopedia}}: CS1 maint: unrecognized language (link)
  16. Haydarov, Murodulla (2000–2005). "Namangan". Oʻzbekiston milliy ensiklopediyasi (in Uzbek). Toshkent: Oʻzbekiston milliy ensiklopediyasi.{{cite encyclopedia}}: CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=നമൻഗാൻ&oldid=3787352" എന്ന താളിൽനിന്ന് ശേഖരിച്ചത്