ബാബർനാമ
മുഗൾ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ബാബറുടെ (1483–1530)സ്മരണകൾ പുസ്കരൂപത്തിലാക്കിയതാണ് ബാബർനാമ (Bāburnāma (Chagatai/പേർഷ്യൻ: بابر نامہ;´"Letters of Babur"; alternatively known as Tuzk-e Babri). ബാബറിന്റെ പുസ്തകം എന്നാണ് ബാബർനാമ എന്ന പേരിനർത്ഥം.
ആത്മകഥാപരമായ ഈ സൃഷ്ടി ചഗതായ് തുർക്കി ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. മുഗൾ സാമ്രാജ്യത്തിന്റെ മൂന്നാമത്തെ ചക്രവർത്തിയായ അക്‌ബറിന്റ ഭരണകാലത്ത് ഈ കൃതി പൂർണ്ണമായും പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയിരുന്നു. AH 998 (1589–90)കാലത്ത് മുഗൾ രാജസദസ്സിലെ അംഗമായ അബ്ദുൽ റഹിം ഖാൻ ആണ് ബാബർനാമ പേർഷ്യൻ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിത്, വാഖിഅത്ത്-ഇ-ബാബുരി എന്നായിരുന്നു ആ പരിഭാഷയുടെ പേര്.[1]
പൊതു അവലോകനം[തിരുത്തുക]
വിദ്യാസമ്പന്നനായ ബാബറിന്റെ ഓർമക്കുറിപ്പിൽ പ്രകൃതി, സമൂഹം, രാഷ്ട്രീയം, ധനതത്വശാസ്ത്രം എന്നിവയിലുള്ള തന്റെ നിരീക്ഷണങ്ങൾ കൃത്യമായി പ്രതിഫലിപ്പിക്കുന്നുണ്ട്. പുസ്തകത്തിൽ തന്റെ ജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങൾക്കു പുറമെ താൻ ജീവിക്കുന്ന സ്ഥലത്തെ ചരിത്രവും ഭൂമിശാസ്ത്രവും അവിത്തെ സസ്യവർഗ്ഗങ്ങളും, ജന്തുവർഗ്ഗങ്ങളും താനുമായി ബന്ധമുള്ള ആളുകളുടേയും വിഷദ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാബർനാമ കൈയെഴുത്തുപ്രതിയിലെ ചിത്രങ്ങൾ[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ "Biography of Abdur Rahim Khankhana". ശേഖരിച്ചത് 2006-10-28.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- The Babur-nama in English (Memoirs of Babur) (1922) Volume 1 by Annette Susannah Beveridge on the Internet Archive
- The Babur-nama in English (Memoirs of Babur) (1922) Volume 2 by Annette Susannah Beveridge on the Internet Archive
- The Baburnama: Memoirs of Babur, Prince and Emperor, Zahir-ud-din Mohammad Babur, Translated, edited and annotated by Wheeler M. Thackston. 2002 Modern Library Palang-faack Edition, New York. ISBN 0-375-76137-3
- Babur Nama: Journal of Emperor Babur, Zahir Uddin Muhammad Babur, Translated from Chagatai Turkic by Annette Susannah Beveridge, Abridged, edited and introduced by Dilip Hiro. (ISBN ) ISBN 978-0-14-400149-1; (ISBN ) ISBN 0-14-400149-7. – online version
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- Baburnama, at Washington University
- The Babur-nama in English (Memoirs of Babur) at Internet Archive