Jump to content

നതുന റീജൻസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നതുന

Kabupaten Kepulauan Natuna
Natuna Islands Regency
Other transcription(s)
 • Jawiكڤولاوان ناتونا
പതാക നതുന
Flag
ഔദ്യോഗിക ചിഹ്നം നതുന
Coat of arms
Motto(s): 
മലയ്: Laut Sakti Rantau Bertuah
(Sacred Ocean, Fortune Land)
Map
നതുന is located in Riau Islands
നതുന
നതുന
Location in Province of Riau Islands, Sumatra, and Indonesia
നതുന is located in Sumatra
നതുന
നതുന
നതുന (Sumatra)
നതുന is located in Indonesia
നതുന
നതുന
നതുന (Indonesia)
നതുന is located in South China Sea
നതുന
നതുന
നതുന (South China Sea)
Coordinates: 4°N 108°E / 4°N 108°E / 4; 108
CountryIndonesia
RegionSumatra
Province Riau Islands
Discovery by I-Tsing671 A.D.[1]
Condominium of Johor Sultanate and Pattani Kingdom1597[1]
Afdeeling van Pulau Tudjuh1913
Regency established12 October 1999[2]
Incorporation of Tambelan Archipelago into Bintan Regency18 December 2003[3][4]
Creation of Anambas Islands Regency31 July 2008[5]
Administrative division12 districts[6]
77 villages
ഭരണസമ്പ്രദായം
 • ഭരണസമിതിRegency's Government of Natuna Islands
 • Regent (Bupati)Wan Siswandi Wan Abdulatif[7]
 • Vice Regent (Wakil Bupati)Rodhial Huda (Hanura)
 • CouncilRegency Council of Natuna
 • Member of Provincial Parliament
List of MPPs
വിസ്തീർണ്ണം
 • Total2,64,198.37 ച.കി.മീ.(1,02,007.56 ച മൈ)
 • ഭൂമി2,001.30 ച.കി.മീ.(772.71 ച മൈ)
 • ജലം2,62,197.07 ച.കി.മീ.(1,01,234.85 ച മൈ)  99.24%
ജനസംഖ്യ
 (2020 Census[8])
 • Total81,495
 • ജനസാന്ദ്രത41/ച.കി.മീ.(110/ച മൈ)
സമയമേഖലUTC+07:00 (Western Indonesia Time/W.I.B)
Postcodes
Area code(+62) 773
Registration platesBP 1234 N×[9]
HDI (2020)Increase 0.7275 High[10]
വെബ്സൈറ്റ്natunakab.go.id

നതുന റീജൻസി ഇന്തോനേഷ്യയിലെ റിയാവു ദ്വീപസമൂഹ പ്രവിശ്യയുടെ വടക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് റീജൻസിയാണ്. കുറഞ്ഞത് 154 ദ്വീപുകളെങ്കിലും അടങ്ങിയിരിക്കുന്ന ഇതിൽ 127 എണ്ണം ജനവാസമില്ലാത്തതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 264,198.37 ചതുരശ്ര കിലോമീറ്റർ[6] വിസ്തൃതിയുള്ള ഈ ദ്വീപസമൂഹത്തിൽ പുലാവു ലൗട്ട് ദ്വീപ് ജില്ല, ബുംഗുറാൻ/ഗ്രേറ്റർ നതുന ദ്വീപ്, പുലാവു ടിഗ ദ്വീപ് ജില്ല, മിഡായി ദ്വീപ് ജില്ല, സുബി ദ്വീപ് ജില്ല, സെരാസൻ ദ്വീപ് ജില്ല എന്നിവയും ഉൾപ്പെടുന്നു.

81,495 നിവാസികളുള്ള (2020 സെൻസസ്)[8] റീജൻസിയിലെ ജനസംഖ്യയിൽ ഭൂരിഭാഗവും മലായൻ വംശജരും 11 ശതമാനം ജാവനീസ് കുടിയേറ്റക്കാർ, ചൈനീസ്, മിനാങ്, ബട്ടക്, ബഞ്ചാർ ജനത, ദയാക് ജനത, ബുഗിനീസ് ജനത, സുന്ദനീസ് ജനത എന്നിവരും കൂടാതെ ബാലി, സുലവേസി, ഇന്തോനേഷ്യയിലുടനീളമുള്ള മറ്റ് പ്രവിശ്യകൾ എന്നിവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരുടെ ചെറിയ ശതമാനവും ഉൾപ്പെടുന്നു.[11] അതിന്റെ 80 ശതമാനം അല്ലെങ്കിൽ 65,196 വരുന്ന മലായ് നിവാസികളിൽ അനേകംപേർ 1597 മുതലുള്ള സമ്പർക്കത്തിന്റെ ഫലമായി തെരെങ്കാനുവൻ, ജോഹോറിയൻ, പട്ടാനിയൻ വംശജരിൽ നിന്നുള്ളവരാണ്. അനന്തരഫലമായി റിയാവു ദ്വീപുകളുടെ പ്രവിശ്യയിലുടനീളം ഇന്തോനേഷ്യൻ ഭാഷയ്‌ക്ക് പുറമെ തെരെംഗാനുവൻ മലായ് ഔദ്യോഗിക ഭാഷയായും മലായ് ഭാഷ സമ്പർക്ക ഭാഷയായും ഉപയോഗിക്കുന്നു.[12]

ഭൂമിശാസ്ത്രം

[തിരുത്തുക]

പടിഞ്ഞാറ് പെനിൻസുലാർ മലേഷ്യയ്ക്കും കിഴക്ക് ബോർണിയോയ്ക്കും ഇടയിൽ നതുന കടലിൽ[13][14] സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യയിലെ 272 ദ്വീപുകളടങ്ങിയ ഒരു ദ്വീപസമൂഹമാണ് നതുന ദ്വീപുകൾ. കലിമന്താൻ/ബോർണിയോയുടെ വടക്കുപടിഞ്ഞാറൻ അറ്റത്തുള്ള തൻജംഗ് ആപിയിൽ നിന്ന് ഏകദേശം 300 കിലോമീറ്റർ ദൂരത്തേക്ക് NNW ദിശയിൽ അവ വ്യാപിച്ചുകിടക്കുന്നു. നതുന കടൽ ദക്ഷിണ ചൈനാ കടലിന്റെ ഒരു ഭാഗമാണ്. വടക്കൻ ദ്വീപസമൂഹത്തിൽ ഒരു വലിയ ദ്വീപ് (പുലൗ ലൗട്ട്), രണ്ട് ചെറിയ ദ്വീപുകൾ, നതുന ബെസാർ ദ്വീപിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ NNW ദിശയിൽ സ്ഥിതിചെയ്യുന്ന നിരവധി ചെറുദ്വീപുകളും പാറക്കൂട്ടങ്ങളും ഉൾപ്പെടുന്നു. ഏകദേശം 11 കിലോമീറ്റർ നീളവും തെക്ക് ഭാഗത്തേക്ക് 5 കിലോമീറ്റർ വീതിയുമുള്ള പുലാവു ലൗട്ട് പൊതുവെ കുന്നുകളുള്ളതും വടക്കേ അറ്റത്ത് 273 മീറ്റർ വരെ ഉയരവുമുള്ളതാണ്. നതുന ബെസാർ അല്ലെങ്കിൽ ബുംഗുറൻ ദ്വീപ് ഉൾപ്പെടുന്ന മധ്യഭാഗത്തെ ദ്വീപസമൂഹത്തിൽ അതിലെ ഭൂരിഭാഗം പ്രദേശങ്ങളും ജനസംഖ്യയും ഉൾക്കൊള്ളുന്നതോടൊപ്പം ചെറിയ തീരത്തുനിന്നകലെയുള്ള ദ്വീപുകളും പാറക്കൂട്ടങ്ങളും ഉൾപ്പെടുന്നു. നതുന ബെസാറിന്റെ തെക്കുപടിഞ്ഞാറൻ തീരത്തോട് ചേർന്ന് കിടക്കുന്ന മിതമായ ഉയരമുള്ള മരങ്ങളുള്ള ദ്വീപുകളുടെ ഒരു കൂട്ടമാണ് ബോഡാസ് ദ്വീപുകൾ (കെപുലാവാൻ ബോഡാസ്).

തെക്കൻ ദ്വീപസമൂഹം (കെപുലാവാൻ നതുന സെലാറ്റൻ) പ്രാഥമികമായി കലിമന്താൻ തീരത്ത് നിന്ന് എപി പാസേജ് വഴി വേർതിരിക്കപ്പെടുന്ന രണ്ട് കൂട്ടം ദ്വീപുകളാണ്. ഇതിൽ സുബി ദ്വീപുകൾ (കെപുലാവാൻ സുബി) പ്രധാന ദ്വീപുകളായ സുബി ബെസാർ, സുബി കെസിൽ, ബകൗ, പഞ്ചാങ്, സെരായ എന്നിവ ഉൾപ്പടുന്നതും നതുന ബെസാറിന് തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്നതുമാണ്. ദ്വീപുകളിൽ ഏറ്റവും വലുതായ സെരാസൻ ദ്വീപ് (പുലാവ് സെരാസൻ) കൂടുതൽ തെക്കുകിഴക്കായി കിടക്കുന്നതും കലിമന്താന് അടുത്തുള്ളതുമാണ്. 1,035 മീറ്റർ (3,396 അടി) ഉയരമുള്ള റാനായ് പർവതമാണ് ഈ ദ്വീപുകളിലെ ഏറ്റവും ഉയരം കൂടിയ സ്ഥലം.

പ്രകൃതി വിഭവങ്ങൾ

[തിരുത്തുക]

പ്രകൃതിവാതകത്തിന്റെ വലിയ ശേഖരമുള്ള (1.3 ബില്യൺ m3) നതുന സിംഗപ്പൂർ പോലെയുള്ള അയൽരാജ്യങ്ങളിലേക്ക് പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 Mursitama, Tirta Nugraha; Yi, Ying; Abbas, Bahtiar Saleh (2021-04-05). Natuna: Selayang Pandang Wisata Bahari, Budaya, dan Kuliner. Yogyakarta, D.I.Y.: Andi. pp. 7–10. ISBN 9786230103322. Retrieved 2021-07-20.
  2. Diana (2020-10-12). "Official Ceremony of 21st years of Regency of Natuna Islands' Anniversary on 2020". Regency of Natuna (in ഇന്തോനേഷ്യൻ). Government of Regency of Natuna Islands. Retrieved 2021-07-18.
  3. "History of Regency of Bintan". Regency of Bintan (in ഇന്തോനേഷ്യൻ). Government of Bintan Regency. 2021. Retrieved 2021-07-20.
  4. "UU No. 31 Tahun 2003 tentang Pembentukan Kabupaten Lingga di Provinsi Kepulauan Riau [JDIH BPK RI]".
  5. Setiawan, Budiana (2020). "Nationalism: The Case of People in Natuna" (pdf). Jurnal Masyarakat & Budaya (in ഇന്തോനേഷ്യൻ). 22 (1): 44–45. Retrieved 2021-07-20.
  6. 6.0 6.1 6.2 "SKPT NATUNA". Ministry of Marine Affairs and Fisheries (in ഇന്തോനേഷ്യൻ). Sentra Kelautan dan Perikanan Terpadu. Archived from the original on 2021-07-15. Retrieved 2021-07-15.
  7. "Home Page". Natuna Regency. Government of Natuna Islands. 2021. Retrieved 2021-07-17.
  8. 8.0 8.1 "September 2020 Total of Population Result According to Districts and Gender". Statistics Indonesia (in ഇന്തോനേഷ്യൻ). Natuna Islands Regency Census Department. 2021-07-06. Retrieved 2021-07-15.
  9. "Ini Plat Nomor Kendaaraan Kepulauan Riau Dan Daftar Kode Belakangnya". Auto Bild (in ഇന്തോനേഷ്യൻ). Auto Bild Indonesia. 2020-09-10. Retrieved 2021-07-17.
  10. "Human Development Index". Statistics Indonesia (in ഇന്തോനേഷ്യൻ). Natuna Islands Regency Census Department. 2021-05-11. Retrieved 2021-07-18.
  11. Arman, Dedi; Swastiwi, Anastasia Wiwik (November 2018). Natuna: Potret Masyarakat dan Budayanya (PDF) (in ഇന്തോനേഷ്യൻ). Tanjungpinang: Balai Pelestarian Nilai Budaya Kepulauan Riau in Ministry of Education and Culture. Retrieved 2021-07-15.
  12. Mohd Rusli, Mohd Hazmi; Talaat, Izatul Asma (2016-02-15). "The Natuna Islands: 'Malaysian in geography', Indonesian in sovereignty". Astro Awani (in English). Retrieved 2021-07-15.{{cite news}}: CS1 maint: unrecognized language (link)
  13. "Natuna Islands: Indonesia says no 'overlapping' South China Sea claims with China". ABC News.
  14. "South China Sea: Indonesia renames part of maritime economic zone in defiance of Beijing". ABC News.
"https://ml.wikipedia.org/w/index.php?title=നതുന_റീജൻസി&oldid=3984624" എന്ന താളിൽനിന്ന് ശേഖരിച്ചത്