പട്ടാനി സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pattani Kingdom എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
The Sultanate of Patani Darussalam

كراجأن ڤتاني
Kerajaan Patani
The Sultanate of Patani
1516–1902
Map of the Sultanate of Patani
Map of the Sultanate of Patani
തലസ്ഥാനംPatani
പൊതുവായ ഭാഷകൾPatani Malay
മതം
Sunni Islam
ഗവൺമെൻ്റ്Monarchy
ചരിത്ര യുഗംMiddle Ages
• സ്ഥാപിതം
1516
• Conquest by Siam in 1785, later followed by annexation
1902
ശേഷം
Rattanakosin Kingdom
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Thailand  Malaysia

പട്ടാനി (പാട്ടാനി) അല്ലെങ്കിൽ സുൽത്താനേറ്റ് ഓഫ് പട്ടാനി ചരിത്രപരമായി പട്ടാനി മേഖലയിലെ ഒരു മലയ് സുൽത്താനേറ്റ് ആയിരുന്നു. ആധുനിക തായ് പ്രവിശ്യകളായ പട്ടാണി, യാലാ, നാരതിവാട്ട്, എന്നിവ കൂടാതെ ആധുനിക മലേഷ്യയുടെ വടക്കുഭാഗത്തെ ഭൂരിഭാഗവും കൊണ്ട് പട്ടാനി സാമ്രാജ്യം വിസ്തൃതമായിരുന്നു. 6-7 നൂറ്റാണ്ടിലെ ഹിന്ദു സംസ്ഥാനം ആയ പാൻ പാൻ ആയിരിക്കാം അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ടിരിക്കാം.[1]

ആദ്യകാല ചരിത്രം[തിരുത്തുക]

കൂടുതൽ വിവരങ്ങൾ: പാൻ പാൻ (സാമ്രാജ്യം )

ക്രി.വ. 2-ആം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ ഈ പ്രദേശത്ത് സ്ഥാപിതമായ ഒരു ഹിന്ദു-ബുദ്ധമത രാജ്യമായിരുന്നു ലങ്കസുകാ [2]ചൈനീസ് സഞ്ചാരികളുടെ പല വിവരണങ്ങളിലും ഇത് കാണാം. അതിൽ ഏറ്റവും പ്രസിദ്ധമായത് ബുദ്ധമത തീർത്ഥാടകനായ ഐ-ചിംഗ് ആയിരുന്നു. കപ്പലുകൾ തായ്‌ലാന്റ് ഉൾക്കടലിൽ നിന്ന് വരുന്നതോ എത്തിച്ചേരുന്നതോ ആയ ഒരു സ്ഥലമായി ഈ രാജ്യം ചൈന, ഇന്ത്യ, തുടങ്ങിയ പ്രാദേശിക വ്യാപാരികളുമായി വ്യാപാരം നടത്തി. ആറാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും ലങ്കസുകാ അതിന്റെ ഏറ്റവും വലിയ സാമ്പത്തിക വിജയം കൈവരിച്ച് പിന്നീടുള്ള ഒരു പ്രധാന വ്യാപാരകേന്ദ്രമായി മാറി. 11-ാം നൂറ്റാണ്ടിലെ ചോള ആക്രമണത്തിലൂടെ ലങ്കസുകാ വ്യാപാരികൾ സന്ദർശിക്കുന്ന ഒരു പ്രധാന തുറമുഖമായിരുന്നില്ല എന്നാണ് രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. എന്നിരുന്നാലും, ഏറ്റവും കൗതുകത്തോടെ ഇന്നു കാണിക്കുന്നത് വ്യാപാരം കുറേക്കൂടി കുറഞ്ഞുതുടങ്ങിയത്, അതിന്റെ തുറമുഖത്തിൽ നിശ്ശേഷം എക്കൽമണ്ണടിഞ്ഞതു കൊണ്ടായിരിക്കാം, കാരണം ഏറ്റവും വലിയ ലങ്കസുകാ അവശിഷ്ടങ്ങൾ കടലിൽ നിന്ന് ഏകദേശം 15 കിലോമീറ്ററാണ് കാണപ്പെടുന്നത്.[3] [4]

പട്ടാനി പാലെമ്പാങ് ആസ്ഥാനമായ നാവിക കോൺഫെഡറേഷൻ ഭാഗമായ ശ്രീവിജയ എന്ന ഹിന്ദു-ബുദ്ധമത സാമ്രാജ്യത്തിന്റെ ഭാഗമായിത്തീർന്നു. ദക്ഷിണ ചൈനാ കടലിൽ വ്യാപാരം നടത്തിയിരുന്ന ശ്രീവിജയ, മലാക കടലിടുക്കുവഴി എല്ലാ യാത്രകളിലും കൃത്യമായി ചുങ്കം നല്കിയിരുന്നു. മലയൻ സംസ്കാരത്തിൽ ഖെമർ സാമ്രാജ്യത്തിലും പുരാതനനഗരമായ നഖോൺ പഥോമിനും ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. പതിമൂന്നാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടത്തിൽ ഇസ്ലാമിക സാമ്രാജ്യമായ പട്ടാനി സ്ഥാപിതമായതായി കരുതുന്നു. നാടോടിക്കഥകളിൽ സുൽത്താൻ ഇസ്മായിൽ ഷാ ആശ്ചര്യസൂചകമായി ഇതിന് "പന്തായി ഇനി!" എന്നു പേരിട്ടു. "(Pantai ini) ("പട്ടാ നി!" എന്ന് ഉച്ചരിച്ചത്, പ്രാദേശിക മലയ് ഭാഷയിൽ ഇത് ബീച്ച് എന്നാണർത്ഥം) [5] എന്നിരുന്നാലും, പാൻ പാൻ എന്ന് ചൈനക്കാർക്ക് അറിയാവുന്ന അതേ രാജ്യമാണ് ഇത് എന്ന് ചിലർ കരുതുന്നു.

പതിനാലാം നൂറ്റാണ്ടിൽ പട്ടാനി സാമ്രാജ്യം സ്ഥാപിതമായി എന്നാണ് ഒരു ബദൽ സിദ്ധാന്തം പറയുന്നത്. ഒരു ഉചിതമായ സെറ്റിൽമെന്റ് കണ്ടെത്തുന്നതിന് തീരപ്രദേശത്ത് സർവ്വെ നടത്തുന്നതിനായി ഒരു രാജാവ് അയച്ച വ്യക്തിയായ പാക് താനി (താനിന്റെ പിതാവ്), എന്ന ഒരു മത്സ്യത്തൊഴിലാളിയെക്കുറിച്ച് പ്രാദേശിക കഥകൾ പറയുന്നു. അദ്ദേഹം വിജയകരമായ ഒരു മത്സ്യബന്ധനകേന്ദ്രം സ്ഥാപിച്ചപ്പോൾ മറ്റ് ആളുകളും അദ്ദേഹത്തോടൊപ്പം ചേരാൻ തീരുമാനിച്ചു. തുടർന്ന് പെട്ടെന്ന് തന്നെ നഗരം മുഴുവനും ഒരു സമ്പന്നമായ വാണിജ്യ കേന്ദ്രമായി വളർന്നു. പതിനേഴാം നൂറ്റാണ്ടിലെ ഹിക്കായത്ത് പാട്ടാനി ക്രോണിക്കിൾ എഴുത്തുകാർ ഈ കഥ അസത്യമാണെന്ന് അവകാശവാദമുന്നയിക്കുകയും സുൽത്താനാൽ രാജ്യം സ്ഥാപിച്ചതാണെന്ന അവകാശവാദത്തെ പിന്തുണക്കുകയും ചെയ്യുന്നു. [6]

1584 മുതൽ സാമ്രാജ്യത്തിന്റെ തുടർച്ചയായ നാലു രാജ്ഞികളുടെ ഭരണകാലത്ത് പാട്ടാനി രാജവംശത്തിന്റെ സുവർണ്ണ കാലം എന്നറിയപ്പെടുന്നു. രത്വു ഹിജുവ (ദ ഗ്രീൻ ക്വീൻ), രത്വു ബിരു (ദ ബ്ലൂ ക്വീൻ), രത്വു ഉൻഗു (ദ പർപ്പിൾ ക്യൂൻ), രത്വു കുനിങ് (ദ യെല്ലോ ക്വീൻ) എന്നിങ്ങനെയവർ അറിയപ്പെട്ടു.[7]

ഇതും കാണുക[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

  • Ibrahim Syukri. History of the Malay Kingdom of Patani. ISBN 0-89680-123-3.
  • Thailand: Country Studies by the Library of Congress, Federal Research Division http://lcweb2.loc.gov/frd/cs/thtoc.html
  • Maryam Salim. (2005). The Kedah Laws. Dewan Bahasa and Pustaka. ISBN 983-62-8210-6
  • "พงศาวดารเมืองปัตตานี" ประชุมพงศาวดาร ภาคที่ 3 Archived 2009-06-16 at the Wayback Machine., พระนคร : หอพระสมุดวชิรญาณ, 2471 (พิมพ์ในงานศพ หลวงชินาธิกรณ์อนุมัติ 31 มีนาคม 2470) – Historical account of Patani made by a Thai official.

അവലംബം[തിരുത്തുക]

  1. Hall, D.G.E. (1981). A History of South-East Asia, Fourth Edition. Hong Kong: Macmillan Education Ltd. p. 38. ISBN 0-333-24163-0.
  2. Geoff Wade (30 April 2013). Patrick Jory, ed. Ghosts of the Past in Southern Thailand: Essays on the History and Histiography of Patani. NUS Press. pp. 60–61. ISBN 978-9971696351.
  3. Geoff Wade (30 April 2013). Patrick Jory, ed. Ghosts of the Past in Southern Thailand: Essays on the History and Histiography of Patani. NUS Press. pp. 62–63. ISBN 978-9971696351.
  4. Michel Jacq-Hergoualc'h. The Malay Peninsula: Crossroads of the Maritime Silk-Road (100 BC-1300 AD). Victoria Hobson (translator). Brill. pp. 166–175. ISBN 9789004119734.
  5. History of the Malay Kingdom of Patani, Ibrahim Syukri, ISBN 0-89680-123-3
  6. David K. Wyatt, "A Thai Version of Newbold’s 'Hikayat Patani'." Journal of the Malaysian Branch of the Royal Asiatic Society 40, no. 2 (1967): 16-37.
  7. Teeuw, A. & D. K. Wyatt. Hikayat Patani: The Story of Patani. Bibliotheca Indonesica, 5. The Hague: Martinus Nijhoff, 1970.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടാനി_സാമ്രാജ്യം&oldid=3990416" എന്ന താളിൽനിന്ന് ശേഖരിച്ചത്