ധൃതരാഷ്ട്രപ്പച്ച
ധൃതരാഷ്ട്രർ പച്ച | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
സാമ്രാജ്യം: | |
(unranked): | |
(unranked): | |
(unranked): | |
നിര: | |
കുടുംബം: | |
Tribe: | |
ജനുസ്സ്: | |
വർഗ്ഗം: | M. micrantha
|
ശാസ്ത്രീയ നാമം | |
Makania micrantha |
ആസ്റ്റ്രേസീ എന്ന കുടുംബത്തിൽപ്പെട്ട ഒരു ചെടിയാണു് ധൃതരാഷ്ട്രർ പച്ച അമേരിക്കൻ വള്ളി, കൈപ്പുവള്ളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട് [1]. ഇതിന്റെ ശാസ്ത്രീയ നാമം Mikania micrantha എന്നാണ്. ജൊഹാൻ ക്രിസ്റ്റ്യൻ മൈക്കൻ എന്ന ചെക്ക് സസ്യശാസ്ത്രജ്ഞന്റെ ബഹുമാനാർത്ഥമാണ് മൈക്കേനിയ എന്ന പേര് ഈ സസ്യത്തിന് നൽകിയത്. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ വളരെ വേഗം പടർന്നുപിടിക്കുന്ന ഈ സസ്യത്തിന്റെ സ്വദേശം മധ്യ അമേരിക്കയും തെക്കേ അമേരിക്കയും ആണ്.
പ്രത്യേകതകൾ[തിരുത്തുക]
24 മണിക്കൂർ കൊണ്ട് 8 മുതൽ 10 സെന്റീമീറ്റർ വരെ വളരാൻ കഴിവുള്ള ഈ സസ്യം മറ്റ് സസ്യജാലങ്ങൾക്ക് മീതേ വളരെ വേഗമാണ് പടർന്ന് പന്തലിക്കുന്നത്. കേരളത്തിൽ ജൈവാധിനിവേശം നടത്തുന്ന ചെടികളിലൊന്നാണിത്. നേപ്പാളിലെ ചിറ്റ്വാൻ നാഷണൽ പാർക്കിന്റെ 20% ത്തോളം പടർന്നു പിടിക്കാൻ ഈ സസ്യത്തിന് കഴിഞ്ഞു. പടർന്നു കയറുന്ന വള്ളിച്ചെടിയായ ഇതിന്റെ മണ്ണിൽ തൊടുന്ന തണ്ടിൽ നിന്നും വേരുകൾ മുളയ്ക്കുന്നു. കേരളത്തിലെ പട്ടണങ്ങളിലുൾപ്പടെ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന മിക്ക സ്ഥലങ്ങളിലും ഈ ചെടി ഒരു കളയായി പടർന്ന് കഴിഞ്ഞിരിക്കുന്നു. തേയില, ഇഞ്ചി, മഞ്ഞൾ തുടങ്ങി അധികം ഉയരം വയ്ക്കാത്ത ചെടികൾ മുതൽ വാഴ കൃഷി വരെ ഇതിന്റെ ഭീഷണിയിലാണ്. നിയന്ത്രിക്കാതിരുന്നാൽ തെങ്ങിൽ വരെ പടർന്നുകയറാൻ ഈ സസ്യത്തിന് കഴിയുന്നു.
പ്രത്യുൽപ്പാദനവും വിതരണവും[തിരുത്തുക]
വിത്തുകളിൽ നിന്നാണ് ലൈഗികപ്രജനനം നടക്കുന്നത്. തണ്ടിൽ നിന്നും മുളയ്ക്കുന്ന വേരുകൾ വഴിയും കൂടുതൽ സസ്യങ്ങൾക്ക് ജന്മമേകാൻ ഇതിന് കഴിയുന്നു. ഒരു ചെടിക്ക് തന്നെ കുറച്ച് മാസങ്ങൾകൊണ്ട് 25 ചതുരശ്രമീറ്റർ വരെ പടർന്നു കയറാൻ കഴിയുന്നുണ്ട്. 40000 ത്തിലധികം വിത്തുകളെ ഒരു വർഷം കൊണ്ട് ഉത്പാദിപ്പിക്കാനുള്ള ശേഷിയും ഈ ചെടിക്കുണ്ട്. കാറ്റിലൂടെയും മനുഷ്യരുടെ വസ്ത്രങ്ങളിലൂടെയും വിത്ത് വിതരണം നടക്കുന്നു. നവംബർ-ഡിസംബർ മാസങ്ങളിലാണ് ഈ സസ്യം പുഷ്പിക്കുന്നത്.
നിയന്ത്രണം[തിരുത്തുക]
ഗ്ലൈഫോസേറ്റ് glyphosate (@2.5 l/ha), diuron (@ 1 kg/ha) തുടങ്ങിയ രാസവസ്തുക്കൾ ഉപയോഗിച്ച് ഇതിന്റെ വ്യാപനം ഒരു പരിധി വരെ തടയാവുന്നതാണ്. അധികം വ്യാപനം നടന്നിട്ടില്ലെങ്കിൽ പറിച്ചുകളഞ്ഞ ശേഷം കത്തിച്ച് കളയാവുന്നതും ആണ്.
ചിത്രങ്ങൾ[തിരുത്തുക]
നാട്ടുകോമാളി ധൃതരാഷ്ട്രപ്പച്ചയ്ക്ക് മുകളിൽ
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
- http://www.fs.fed.us/global/topic/invasives/feb2007.pdf
- http://www.issg.org/database/species/ecology.asp?si=42
- http://www.doacs.state.fl.us/pi/enpp/botany/images/mikania-pest-fact-sheet-APFISN.pdf