ദ ഡാവിഞ്ചി കോഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ദ ഡാവിഞ്ചി കോഡ്
DaVinciCode.jpg
ആദ്യ അമേരിക്കൻ എഡിഷന്റെ കവർ
Author ഡാൻ ബ്രൌൺ
Country  അമേരിക്കൻ ഐക്യനാടുകൾ
 യുണൈറ്റഡ് കിങ്ഡം
Genre Mystery, ഡിറ്റക്ടീവ് ഫിക്ഷൻ, conspiracy fiction, thriller
Publisher

Doubleday Group (United States)
Transworld Publishers, UK

Bantam Books (United Kingdom)
Pages 454 (U.S. hardback)
489 (U.S. paperback)
359 (UK hardback)
583 (UK paperback)
ISBN [[Special:BookSources/81-264-1226-7[1]|81-264-1226-7[1]]]
OCLC 50920659
813/.54 21
LC Class PS3552.R685434 D3 2003
Preceded by Angels & Demons
Followed by The Lost Symbol

2003-ൽ പുറത്തിറങ്ങിയ ഇംഗ്ലീഷ് നോവൽ ആണ് ദ ഡാവിഞ്ചി കോഡ്. ഡാൻ ബ്രൌൺ എഴുതിയ ഈ നോവൽ കുറഞ്ഞ കാലം കൊണ്ട് ലോകമെമ്പാടും ധാരാളം വായനക്കാരെ നേടി. ക്രിസ്തീയസഭകളിൽ നിന്നും വലിയ എതിർപ്പ് നേരിടേണ്ടി വന്ന ഈ ത്രില്ലർ നാല്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുണ്ടായി. ഈ നോവലിനെ അടിസ്ഥാനമാക്കി സോണിയുടെ കൊളംബിയ പിക്ച്ചേഴ്സ് 2006 -ൽ ഇതേ പേരിൽ ഒരു ചലച്ചിത്രം പുറത്തിറക്കിയിരുന്നു. റോൺ ഹോവാർഡ്‌ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചത് ടോം ഹാങ്ക്സ് ആയിരുന്നു.

പ്രമേയം[തിരുത്തുക]

പാരീസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന ഒരു കൊലപാതകത്തിന്റെ രഹസ്യം ചുരുൾ നിവർത്താൻ ശ്രമിക്കുന്ന റോബർട്ട് ലാങ്ഡൺ എന്ന ചിഹ്നശാസ്ത്രജ്ഞനാണ് നായകൻ. ഇതിനിടെ കൊല്ലപ്പെട്ട ഴാക് സൊനീയറുടെ ചെറുമകളായ സോഫി നെവെ ലാങ്ഡണോടൊപ്പം കൂടുന്നു. ഡാവിഞ്ചിയുടെ വിട്രൂവിയൻ മനുഷ്യന്റെ ആകൃതിയിൽ കിടക്കുന്ന മൃതശരീരത്തിൽ നിന്നും തുടങ്ങുന്ന അന്വേഷണം നായകനേയും നായികയേയും കൊണ്ടെത്തിക്കുന്നത് ക്രിസ്തുവിന്റെ കാലത്തോളം ചെന്നെത്തുന്ന ഒരു രഹസ്യത്തിലേക്കാണ്. യേശു ക്രിസ്തുവും മഗ്ദലനമറിയവും വിവാഹിതരായിരുന്നുവെന്നും അവരുടെ സന്തതിപരമ്പരകൾ ഇന്നും ജീവിച്ചിരിക്കുന്നുവെന്നും നോവലിലൂടെ ബ്രൗൺ പറയുന്നു. ഡാവിഞ്ചിയും ഐസക് ന്യൂട്ടണും ഉൾപ്പെടുന്ന മഹാന്മാർ പ്രയറിയുടെ മഹാഗുരുക്കന്മാരായിരുന്നുവെന്നും നോവൽ പറയുന്നു.

യഥാർത്ഥ സംഘടനയായ സിയോനിലെ പ്രയറിയും കത്തോലിക്കാസഭാ വിഭാഗമായ ഓപുസ് ദേയിയും നോവലിന്റെ ഇതിവൃത്തത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഈ നോവലിലെ കലാസൃഷ്ടികൾ, വാസ്തുവിദ്യ, രേഖകൾ, രഹസ്യാചാരങ്ങൾ എന്നിവ ഏതാണ്ട് കൃത്യമാണ്.

കഥാപാത്രങ്ങൾ[തിരുത്തുക]

 • റോബർട്ട് ലാങ്ഡൺ
 • ഴാക് സൊനീയർ
 • സോഫി നെവെ
 • ബേസു ഫാഷെ
 • സൈലാസ്
 • മാനുഅൽ അരിങ്‌ഗരോസ
 • സിസ്റ്റർ സാന്ദ്രിൻ
 • ആന്ദ്രെ വെർനെ
 • ലീ ടീബിങ്ങ്
 • റെമി ലെഗാലുഡെ
 • ജെറോം കോളെ
 • മേരി ഷോവെൽ
 • പമേല ഗെറ്റം

മറ്റ് വിവരങ്ങൾ[തിരുത്തുക]

 • മലയാളത്തിൽ ഈ നോവൽ ഇതേപേരിൽ ഡി. സി. ബുക്ക്സ് പുറത്തിറക്കിയിട്ടുണ്ട്.[2]

അവലംബം[തിരുത്തുക]

 1. ഡാൻ ബ്രൗൺ, ജോമി തോമസ്, ആർ ഗോപീകൃഷ്ണൻ, വിവർത്തനം (2006). ഡാ വിഞ്ചി കോഡ് (ഒന്നാം ed.). കോട്ടയം: ഡി.സി. ബുക്ക്സ്. p. 431. ISBN 8126412267. 
 2. ഡാൻ, ബ്രൗൺ (2006). ഡാവിഞ്ചി കോഡ്. ഡി. സി. ബുക്സ്. p. 431. ISBN 8126412267. 

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ദ_ഡാവിഞ്ചി_കോഡ്&oldid=2481600" എന്ന താളിൽനിന്നു ശേഖരിച്ചത്