Jump to content

ഓപുസ് ദേയി

Coordinates: 41°55′18.4″N 12°29′2.6″E / 41.921778°N 12.484056°E / 41.921778; 12.484056
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓപുസ് ദേയി
വിശുദ്ധ കുരിശിന്റെയും ഓപുസ് ദേയിയുടെയും സീൽ: "ലോകത്തെ പുണരുന്ന കുരിശ്"
രൂപീകരണംഒക്ടോബർ 2, 1928; 96 വർഷങ്ങൾക്ക് മുമ്പ് (1928-10-02)
തരംപേഴ്സണൽ പ്രിലേച്ചർ
ലക്ഷ്യംവിശുദ്ധിയിലേയ്ക്കുള്ള വിളി ലോകമാസകലം എത്തിക്കുക
ആസ്ഥാനംവിയേൽ ബ്രൂണോ ബുവോസി, 73, 00197 റോം, ഇറ്റലി
അക്ഷരേഖാംശങ്ങൾ41°55′18.4″N 12°29′2.6″E / 41.921778°N 12.484056°E / 41.921778; 12.484056
പ്രവർത്തിക്കുന്ന പ്രദേശങ്ങൾലോകമാസകലം
അംഗത്വം
c. 90 000[1]
ബിഷപ്പ് ഹാവിയർ എകെവാറിയ
Main organ
ജനറൽ കൗൺസിൽ
സെൻട്രൽ അഡ്വൈസറി
മാതൃസംഘടനകത്തോലിക് ചർച്ച്
വെബ്സൈറ്റ്www.opusdei.org

റോമൻ കത്തോലിക്കാ സഭയുടെ ഒരു സ്ഥാപനമാണ് ഓപുസ് ദേയി. ദി പ്രിലേച്ചർ ഓഫ് ദി ഹോളി ക്രോസ് ആൻഡ് ഓപുസ് ദേയി (ലത്തീൻ: Praelatura Sanctae Crucis et Operis Dei) എന്നായിരുന്നു ഇതിന്റെ മുൻപത്തെ പേര്. എല്ലാവർക്കും വിശുദ്ധിയിലേയ്ക്കെത്താനുള്ള ക്ഷണമുണ്ടെന്നും സാധാരണ ജീവിതമാണ് വിശുദ്ധിയിലേയ്ക്കുള്ള ഒരു വഴി എന്നുമാണ് ഓപുസ് ദേയി പഠിപ്പിക്കുന്നത്.[2][3] അംഗങ്ങളിൽ ഭൂരിപക്ഷവും സാധാരണക്കാരാണ്. സെക്യുലാർ പാതിരിമാരെ ഒരു ബിഷപ്പിന്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുക്കുകയും മാർപ്പാപ്പ നിയമിക്കുകയുമാണ് ചെയ്യുന്നത്.[4] ദൈവികപ്രവൃത്തി എന്നാണ് ലാറ്റിബ് ഭാഷയിൽ ഓപുസ് ദേയി എന്ന വാക്കിനർത്ഥം.[5][6]

1928-ൽ സ്പെയിനിൽ കത്തോലിക്കാ പാതിരിയായ വിശുദ്ധ ഹോസെമരിയ എസ്ക്രിവാ ആ‌ണ് ഓപുസ് ദേയി ആരംഭിച്ചത്. 1950-ൽ പോപ്പ് പയസ് പന്ത്രണ്ടാമനാണ് ഈ സംഘടനയ്ക്ക് അന്തിമ അംഗീകാരം നൽകിയത്.[7] 1982-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഇതിനെ ഒരു വ്യക്തിഗത പ്രിലേച്ചർ ആക്കി മാറ്റി. ഭൂമിശാസ്ത്രപരമായ രൂപതാവിഭജനത്തിനപ്പുറം ഓപുസ് ദേയി അംഗങ്ങളുടെ മേൽ അധികാരമുണ്ടായിരിക്കുക ഓപുസ് ദേയി ബിഷപ്പുമാർക്കായിരിക്കും (അവർ എവിടെയായിരുന്നാലും) എന്നാണ് ഈ തീരുമാനത്തിന്റെ അർത്ഥം.[7]

2010-ൽ ഈ സഭയിൽ 90,260 അംഗങ്ങളുണ്ടായിരുന്നു. ഇതിൽ 88,245 പേർ അൽമായരും 2,015 പേർ പാതിരിമാരുമായിരുന്നു.[1] ഇതുകൂടാതെ ഓപുസ് ദേയിയുടെ പ്രീസ്റ്റ്‌ലി സൊസൈറ്റി ഓഫ് ഹോളി ക്രോസിലെ രൂപതാപാതിരിമാർ 2005-ൽ രണ്ടായിരത്തോളമുണ്ടായിരുന്നു.[8] 90-ലധികം രാജ്യങ്ങളിൽ ഓപുസ് ദേയിക്ക് അംഗങ്ങളുണ്ട്. ഉദ്ദേശം 70% അംഗങ്ങൾ സ്വന്തം വീടുകളിലാണ് താമസിക്കുന്നത്. ഇവർക്ക് സ്വകാര്യ ജോലികളുമുണ്ട്.[9][10] ബാക്കി 30% പേർ ദാമ്പത്യജീവിതം ഉപേക്ഷിച്ചവരാണ്. ഇതിൽ ഭൂരിപക്ഷവും ഓപുസ് ദേയി കേന്ദ്രങ്ങളിലാണ് താമസിക്കുന്നത്. ദൈനംദിന ജീവിതത്തിൽ കത്തോലിക്കാ ആത്മീയത പാലിക്കേണ്ടതുസംബന്ധിച്ച് ഓപുസ് ദേയി പരിശീലനപരിപാടികൾ നടത്താറുണ്ട്. സാമൂഹ്യ സേവനം, വ്യക്തിപരമായ സഹായങ്ങൾ എന്നിവ കൂടാതെ ഓപുസ് ദേയി സർവ്വകലാശാലകൾ, സ്കൂളുകൾ, പ്രസിദ്ധീകരണശാലകൾ, സാങ്കേതിക, കാർഷിക വിദ്യാഭ്യാസകേന്ദ്രങ്ങൾ എന്നിവ നടത്തുന്നുണ്ട്.

കത്തോലിക്കാ സഭയ്ക്കുള്ളിലെ ഏറ്റവും വിവാദകേന്ദ്രമായ പ്രസ്ഥാനമാണ് ഓപുസ് ദേയി എന്ന് അഭിപ്രായമുണ്ടായിട്ടുണ്ട്.[8] എതിരാളികൾ കെട്ടിച്ചമച്ചതാണ് ഓപുസ് ദേയിക്കെതിരായ മിക്ക ആരോപണ‌ങ്ങളും എന്ന് ഇതെപ്പറ്റി അന്വേഷിച്ച പല പത്രപ്രവർത്തകരും അഭിപ്രായപ്പെട്ടിട്ടുണ്ട്.[8][11][12][13][14] ഓപുസ് ദേയിയോടുള്ള എതിർപ്പ് വൈരുദ്ധ്യത്തിന്റെ ദൃഷ്ടാന്തമായി പറയപ്പെടുന്നു.[13][15] പല പോപ്പുകളും മറ്റ് കത്തോലിക്കാ നേതാക്കളും ഈ പ്രസ്ഥാനം കത്തോലിക്കാ വിശ്വാസങ്ങളോട് കാണിക്കുന്ന കൂറിനെയും ജോലിയുടെ മൂല്യം സംബന്ധിച്ച പുരോഗമനാത്മകമായ പാഠങ്ങളെയും മറ്റും ശ്ലാഖിച്ചിട്ടുണ്ട്.[16][17] 2002-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഓപുസ് ദേയി സ്ഥാപകനായ എസ്ക്രിവായെ വിശുദ്ധനായി പ്രഖ്യാപിക്കുകയുണ്ടായി. "സാധാരണ ജീവിതത്തിന്റെ വിശുദ്ധൻ" എന്നാണ് മാർപ്പാപ്പ ഇദ്ദേഹത്തെ വിശേഷിപ്പിച്ചത്.[18]

രഹസ്യസ്വഭാവം,[19] വിവാദാത്മകമായ രീതിയിൽ ആളെച്ചേർക്കുന്ന മാർഗ്ഗങ്ങൾ, കൃത്യമായും നിർബന്ധമായും പാലിക്കേണ്ട ചട്ടങ്ങൾ, കുലീനത്വം, സ്ത്രീകളോടുള്ള നിഷേധനിലപാട്, ഫ്രാങ്കോയുടെ ഭരണകൂടം പോലെ വലതുപക്ഷ നിലപാടുക‌ളുള്ളതോ ദുർഭരണം നടത്തുന്നതോ ആയ ഭരണകൂടങ്ങളെ പിന്തുണയ്ക്കുകയോ അവയുടെ ഭാഗമാവുകയോ ചെയ്യുക എന്നിവയൊക്കെയാണ് ഓപുസ് ദേയിയ്ക്ക് എതിരേ ഉന്നയിക്കപ്പെടുന്ന വിമർശനങ്ങൾ.[20] ഓപുസ് ദേയിയുടെ ചില അംഗങ്ങൾ സ്വയം പീഠനവും നടത്താറുണ്ടെന്നതും കത്തോലിക്കാ സഭയ്ക്കുള്ളിൽ തന്നെ ഓപുസ് ദേയി സ്വയം ഭരണവും കൂടുതൽ സ്വാധീനവും തേടുന്നു എന്നതും വിമർശനത്തിന് കാരണമായിട്ടുണ്ട്.[21]

അടുത്തകാലത്തായി ദി ഡാവിഞ്ചി കോഡ് എന്ന നോവലും ഇതിന്റെ 2006-ലെ ചലച്ചിത്ര രൂപവും ഓപുസ് ദേയി എന്ന സംഘടനയ്ക്ക് വലിയതോതിൽ ശ്രദ്ധ ലഭിക്കാൻ കാരണമായിട്ടുണ്ട്. ഇവ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വസ്തുതാപരമല്ലെന്നും കത്തോലിക്കാസഭയ്ക്കെതിരാണെന്നും (മറിച്ചും) അഭിപ്രായമുണ്ടായിട്ടുണ്ട്.[22][23][24][25]

അടിക്കുറിപ്പുകൾ

[തിരുത്തുക]
  1. 1.0 1.1 "Prelature of Opus Dei". Catholic Hierarhcy. Retrieved 2010-08-02.
  2. Pope John Paul II. "Ut Sit". Archived from the original on 2019-06-15. Retrieved 2006-11-27.
  3. "Address of John Paul II in Praise of St. Josemaría, Founder of Opus Dei". Retrieved 2007-06-08.
  4. Upon whom does the prelate of Opus Dei depend? Who appoints him? Opus Dei website.
  5. "Decoding secret world of Opus Dei". BBC News. 2005-09-16. Retrieved 2006-11-27.
  6. Bill Tammeus (2005-10-19). "Bishop confirms connection to group". Kansas City Star. {{cite news}}: |access-date= requires |url= (help)
  7. 7.0 7.1 Peter Berglar (1994). "Opus Dei: Life and Works of its Founder". EWTN. Scepter. Archived from the original on 2016-03-03. Retrieved 2008-03-29.
  8. 8.0 8.1 8.2 John Allen (2005). Opus Dei: An Objective Look Behind the Myths and Reality of the Most Controversial Force in the Catholic Church. Doubleday Religion. ISBN 0-385-51449-2.
  9. "Opus Dei". BBC Religion and Ethics. Retrieved 2006-11-27.
  10. Terry Mattingly. "'Da Vinci Code' mania opened up Opus Dei". Alburquerque Tribune. Retrieved 2007-04-02.
  11. Maggy Whitehouse (2006). Opus Dei: The Truth Behind the Myth. Hermes House. ISBN 0-681-35584-0.
  12. Noam Friedlander (2005-10-08). "What Is Opus Dei? Tales of God, Blood, Money and Faith". The Times. London. Archived from the original on 2011-08-05. Retrieved 2008-02-10.
  13. 13.0 13.1 Messori, Vittorio (1997). Opus Dei, Leadership and Vision in Today's Catholic Church. Regnery Publishing. ISBN 0-89526-450-1.
  14. Patrice de Plunkett. "Entretien avec l'auteur de L'Opus Dei – Enquête sur le " monstre "". Zenit News Agency. Archived from the original on 2007-09-30. Retrieved 2007-06-20.
  15. "You can trust them to sell you a car". The Daily Telegraph. London. 2005-10-23. Archived from the original on 2007-03-25. Retrieved 2006-11-27.
  16. "Papal statements on Opus Dei". Opus Dei Official Site. Retrieved 2006-11-27.
  17. Quotes on Opus Dei from U.S. Bishops, Opus Dei website
  18. "St. Josemaría Escriva de Balaguer". Catholic Online. Retrieved 2006-11-27.
  19. David Van Biema (April 19, 2006). "The Ways of Opus Dei". Time. Archived from the original on 2013-08-23. Retrieved 2007-03-24.
  20. Alberto Moncada PhD (2006). "Opus Dei Over Time". Archived from the original on 2008-01-30. Retrieved 2007-11-24.
  21. Michael Walsh (2004). Opus Dei: An Investigation into the Powerful Secretive Society within the Catholic Church. Harper San Francisco. ISBN 0-06-075068-5.
  22. Carl Olson and Sandra Miesel (2004). The Da Vinci Hoax: Exposing the Errors in The Da Vinci Code. Ignatius Press. ISBN 978-1-58617-034-9.
  23. Miller, Laura (2004-02-22). "THE LAST WORD; The Da Vinci Con – New York Times". Query.nytimes.com. Retrieved 2009-02-03.
  24. Neuhaus, Richard John (June/July 2006). "The Public Square". =firstthings.com. {{cite web}}: Check date values in: |date= (help)CS1 maint: extra punctuation (link)
  25. Richard Abanes (2004). The Truth Behind the Da Vinci Code: A Challenging Response to the Bestselling Novel. Harvest House Publishers. ISBN 0-7369-1439-0.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ഓപുസ് ദേയി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

ഓപുസ് ദേയി ഔദ്യോഗിക സൈറ്റുകൾ

[തിരുത്തുക]

ഓപുസ് ദേയിയെ അനുകൂലിക്കുന്ന സൈറ്റുകൾ

[തിരുത്തുക]

ഓപുസ് ദേയിയ്ക്ക് എതിരായ സൈറ്റുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഓപുസ്_ദേയി&oldid=4117872" എന്ന താളിൽനിന്ന് ശേഖരിച്ചത്