ദ് ഷാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദ് ഷാർഡ്
The Shard
ദ് ഷാർഡ്, 2013-ൽ
Map
അടിസ്ഥാന വിവരങ്ങൾ
നിലവിലെ സ്ഥിതിപൂർത്തിയായി
സ്ഥാനം32 ലണ്ടൻ ബ്രിഡ്ജ് സ്ട്രീറ്റ്, സൗത്വാർക്
ലണ്ടൻ, ഇംഗ്ലന്റ്
നിർമ്മാണം ആരംഭിച്ച ദിവസംമാർച്ച്2009
പദ്ധതി അവസാനിച്ച ദിവസംജൂലായ് 2012 (opened February 2013)
ചിലവ്~£435 million (contract cost only)[1]
Height
Antenna spire306 മീ (1,004 അടി)[2]
മേൽക്കൂര304.1 മീ (998 അടി)
സാങ്കേതിക വിവരങ്ങൾ
നിലകൾ87 (including plant floors)
72 (habitable)
തറ വിസ്തീർണ്ണം110,000 m2 (1,200,000 sq ft)
Lifts/elevators44[3]
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിറെൻസ്സോ പിയാനോ
Developerസെല്ലാർ പ്രോപ്പർട്ടി ഗ്രൂപ്പ്
Structural engineerഇസി ഹാരിസ്സ് (പ്രോജക്റ്റ് മാനേജർ), WSP ഗ്രൂപ്പ് (സ്ട്രക്ചറൽ എഞ്ചിനീയേർസ്), റോബേർട് ബേർഡ് ഗ്രൂപ്പ് (concrete temporary works), Ischebeck Titan on most floors 40+ (concrete support)
Services engineerഅറുപ്
പ്രധാന കരാറുകാരൻമേസ്
References
[2][4]

ലണ്ടൻ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു അംബരചുംബിയാണ് ദ് ഷാർഡ്(ഇംഗ്ലീഷ്: The Shard). ലണ്ടൻ ബ്രിഡ്ജ് ടവർ എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ഈ കെട്ടിടം ഷാർഡ് ഓഫ് ഗ്ലാസ്, ഷാർഡ് ലണ്ടൻ എന്നീ പേരുകളിലും അറിയപ്പെടുന്നു. 2009 മാർച്ചിൽ നിർമ്മാണം ആരംഭിച്ച ഈ കെട്ടിടം 2012 ജൂലൈ 5-ന് ഉദ്ഘാടനം ചെയ്തു. 2013 ഫെബ്രുവരി 7നാണ് ഇത് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

72 നിലകളും 3006 മീറ്റർ ഉയരമുള്ള ഇത് യൂറോപ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാണ്. ഇറ്റാലിയൻ വാസ്തുശില്പി റെൻസോ പിയാനോയാണ് ഇതിന്റെ രൂപകല്പന നിർവ്വഹിച്ചിരിക്കുന്നത്.

ഊർജ്ജക്ഷമത എന്ന ഒരാശയം മുന്നിൽകണ്ടുകൊണ്ടാണ് ദ് ഷാർഡ് നിർമിച്ചിരിക്കുന്നത്. പ്രകൃതിവാതകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു സംയുക്ത താപ-ഊർജ്ജ പ്ലാന്റും ഈ കെട്ടിടത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെ ഇന്ധനത്തിൽനിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കുന്നു

209മീറ്റർ ഉയരമുള്ള, ഫ്രാങ്ക്ഫർട്ടിലെ കൊമ്മേർസ് ബാങ്ക് ടവറിനെ പിന്തള്ളിയാണ് ദ് ഷാർഡ് 2011 ഡിസംബറിൽ യൂറോപ്പ്യൻ യൂണിയനിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി മുന്നിലെത്തിയത്. 2012 മാർച് 30-ഓടെ നിർമ്മാണം പൂർത്തിയായതോടുകൂടി ഏറ്റവും ഉയരമുള്ള യൂറോപ്പിലെ കെട്ടിടമായി ഷാർഡ്. എങ്കിലും 2012 നവംബറിൽ പണിപൂർത്തിയാകിയ മെർക്കുറി സിറ്റി ടവറിന് ഷാർഡിനേക്കാൾ ഉയരമുണ്ടായിരുന്നു. 2017-ഓടെ നിർമ്മാണം പൂർത്തിയാകും എന്ന് പ്രതീക്ഷിക്കുന്ന പാരീസിലെ ഹെർമിറ്റേജ് പ്ലാസ്സാ ബിൾഡിങ്ങ്ന് ഷാർഡിനേക്കാൾ കൂടുതൽ ഉയരം ഉണ്ടാകും

ചിത്രശാല[തിരുത്തുക]

ലണ്ടൻ നഗരവും നഗരത്തിലെ ഏറ്റവും ഉയരം കൂടിയ ഷാർഡ് മന്ദിരവും, 2013 ജൂലായിൽ ലണ്ടനിലെ ഫോറസ്റ്റ് ഹില്ലിൽനിന്നും എടുത്ത ഒരു ചിത്രം

അവലംബം[തിരുത്തുക]

  1. "The Shard, London: Cost of Europe's Tallest Building". TheRichest.org. 15 July 2012. മൂലതാളിൽ നിന്നും 2013-06-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 15 November 2012.
  2. 2.0 2.1 "The Shard – The Skyscraper Center". Council on Tall Buildings and Urban Habitat. ശേഖരിച്ചത് 26 April 2013.
  3. The Shard: The Official Guidebook. Thames & Hudson (2013). p.22. ISBN: 9780500342848.
  4. ദ് ഷാർഡ് at Emporis. Retrieved 27 November 2012.
"https://ml.wikipedia.org/w/index.php?title=ദ്_ഷാർഡ്&oldid=3978611" എന്ന താളിൽനിന്ന് ശേഖരിച്ചത്