ഇന്ത്യയിലെ ദേശീയജലപാതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ദേശീയ ജലപാത എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ദേശീയ ജലപാത 3 - തൃക്കുന്നപ്പുഴ ലോക്ക്

നദികൾ, കനാലുകൾ, കായലുകൾ തുടങ്ങിയവ ഉൾപ്പെടെ 14500 കിലോമീറ്റർ ഉൾനാടൻ ജലഗതാഗതമാർഗങ്ങൾ ഇന്ത്യയിലുണ്ട്. ഉൾനാടൻ ജലഗതാഗതത്തിലൂടെ ഏതാണ്ട് 4.4 കോടി ടൺ ചരക്ക് ഇന്ത്യയിൽ നീക്കുന്നുണ്ടെന്നാണ് കണക്ക്. ഏറ്റവും ചെലവുകുറഞ്ഞതും, ഇന്ധനക്ഷമവും പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതുമായ ഗതാഗതമാർഗ്ഗമാണ് ഇത്. ഉൾനാടൻ ജലഗതാഗതത്തിന്റെ മേൽനോട്ടം വഹിക്കുന്നത് 1986 ഒക്ടോബർ 27ന് നിലവിൽ വന്ന ഇൻലാൻഡ് വാട്ടർ അതോറിറ്റി ഓഫ് ഇന്ത്യയാണ്.

ചരിത്രം[തിരുത്തുക]

1986 ഒക്ടോബർ 27ന് ഉൾനാടൻ ജലഗതാഗതം നിയന്ത്രിക്കുന്നതിനായി ഇന്ത്യാഗവൺമെന്റിനു കീഴിൽ സ്ഥാപിതമായതാണ് ഇൻലാൻഡ് വാട്ടർവെയ്സ് അതോരിറ്റീ ഓഫ് ഇന്ത്യ(IWAI: Inland Waterways Authority of India). ഷിപ്പിങ്ങ് മന്ത്രാലയത്തിൽനിന്നും റോഡ് ഗതാഗതമന്ത്രാലയത്തിൽ നിന്നും ഹൈവേകളിൽ നിന്നും അനുവദിച്ചു കിട്ടുന്ന തുക ഉപയോഗിച്ച് ദേശീയ ജലപാതകൾ വികസിപ്പിക്കുക എന്നതാണ് IWAIയുടെ ദൗത്യം. മുഖ്യകാര്യാലയം ഉത്തർപ്രദേശിലെ നോയിഡയിലാണ് സ്ഥിതി ചെയ്യുന്നത്. മേഖലാ കാര്യാലയങ്ങൾ കൊൽക്കത്തയിലും ഗുവാഹത്തിയിലും പാറ്റ്നയിലും കൊച്ചിയിലും സ്ഥിതി ചെയ്യുന്നു. നിലവിൽ അലഹാബാദ്, വാരണസി, ഭഗൽപൂർ, ഫറാക്ക, കൊല്ലം എന്നിവടങ്ങളിൽ സബ്ബ്-ഓഫീസുകൾ ഉണ്ട്.

ഇതുവരെയായി 6 ദേശീയ ജലപാതകളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അവ താഴെ പറയുന്നവയാണ്.

ദേശീയ ജലപാത 1(NW-1)[തിരുത്തുക]

ഗംഗ, ഭഗീരഥി, ഹൂഗ്ലി നദികളിലൂടെ ഉത്തർപ്രദേശിലെ അലഹാബാദിനേയും പശ്ചിമബംഗാളിലെ ഹാൾഡിയയേയും ദേശീയ ജലപാത-1 ബന്ധിപ്പിക്കുന്നു. 1986 ഒക്ടോബറിലാണ് ഒരു ദേശീയജലപാതയായി ഈ ജലഗതാഗതമാർഗ്ഗത്തെ ഉയർത്തിയത്. ഇന്ത്യയിലെ ആദ്യത്തെ ദേശീയ ജലപാതയാണ് അലഹാബാദ്-ഹാൾഡിയ. ഉദ്ദേശം 1620 കിലോമീറ്റർ നീളം ഈ ജലപാതയ്ക്കുണ്ട്.

ദേശീയ ജലപാത 2(NW-2)[തിരുത്തുക]

ബ്രഹ്മപുത്ര നദിയിൽ അസമിലെ സാദിയ-ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ അതിർത്തിക്കടുത്തുള്ള ദുബ്രി എന്നീ സ്ഥലങ്ങളെ ദേശീയ ജലപാത-2 ബന്ധിപ്പിക്കുന്നു. 891 കിലോമീറ്ററാണ് ഇതിന്റെ നീളം. 1988 സെപ്റ്റംബർ ഒന്നിനാണ് ഈ ജലപാതയെ ദേശീയ ജലപാഥയായി ഉയർത്തിയത്.

ദേശീയ ജലപാത 3(NW-3)[തിരുത്തുക]

പ്രധാന ലേഖനം: ദേശീയജലപാത 3 (ഇന്ത്യ)
ദേശീയ ജലപാത 3

1993 ഫെബ്രുവരിയിലാണ് ദേശീയ ജലപാത 3 പ്രഖ്യാപിക്കപ്പെട്ടത്. ഈ ജലപാത കേരളത്തിലാണ് വെസ്റ്റ്കോസ്റ്റ് കനാലിന്റെ കൊല്ലം-കോട്ടപ്പുറം പാതയും ചമ്പക്കര-ഉദ്യോഗമണ്ഡൽ കനാലുകളും ഉൾപ്പെടെ 205 കിലോമീറ്ററാണ് ഇതിന്റെ നീളം. ആലുവ, വൈക്കം, കായംകുളം, കോട്ടപ്പുറം, മാറാട്, ചേർത്തല, തൃക്കുന്നപുഴ, കൊല്ലം, ആലപ്പുഴ എന്നീ സ്ഥലങ്ങൾ കനാലുവഴി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു.

ദേശീയ ജലപാത 4(NW-4)[തിരുത്തുക]

2008 ഒക്ടോബറിലാണ് ദേശീയജലപാത 4 പ്രഖ്യാപിക്കപ്പെട്ടത്. ഗോദാവരി, കൃഷ്ണ നദികളിലൂടെ ആന്ധ്രയിലെ കാക്കിനട-പുതുച്ചേരി എന്നീ സ്ഥലങ്ങളെയാണ് ദേശീയ ജലപാത-4 ബന്ധിപ്പിക്കുന്നത്. ഉദ്ദേശം 1095 കിലോമീറ്റർ നീളമുണ്ട് ഈ ദേശീയപാതയ്ക്ക്.

ദേശീയ ജലപാത 5(NW-5)[തിരുത്തുക]

ബ്രാഹ്മണിനദി-മഹാനദി ഡെൽറ്റകളെ ബന്ധിപ്പിക്ക്യുന്ന ഈസ്റ്റ് കോസ്റ്റ് കനാലിലൂടെയുള്ള 623 കിലോമീറ്റർ താൽച്ചർ മുതൽ ദംമ്രവരെ. നീളമുള്ള സഞ്ചാരമാർഗ്ഗത്തെയാണ് 2008 നവംബറിൽ ദേശീയ ജലപാത-5 ആക്കി ഉയർത്തിയത്.

ദേശീയ ജലപാത 6(NW-6)[തിരുത്തുക]

ദേശീയ ജലപാത-6 ബാരക്ക് നദിയിൽ ലഖിപ്പൂർ-ഭംഗ എന്നീ സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 121 കിലോമീറ്റർ നീണ്ടുകിടക്കുന്നു.