Jump to content

ദേശങ്ക മാക്സിമോവിച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദേശങ്ക മാക്സിമോവിച്ച്
മാക്സിമോവിച്ച് 1975ൽ
മാക്സിമോവിച്ച് 1975ൽ
ജനനം16 മെയ് 1898
റബ്രോവിക്ക, വാൽജെവോ, കിംഗ്ഡം ഓഫ് സെർബിയa
മരണം11 ഫെബ്രുവരി 1993(1993-02-11) (പ്രായം 94)
ബൽഗ്രേഡ്, FR യുഗോസ്ലാവിയ
തൊഴിൽകവി, എഴുത്തുകാരി, വിവർത്തക
ദേശീയതസെർബിയൻ
പഠിച്ച വിദ്യാലയംUniversity of Belgrade
University of Paris
Period1920–1993
പങ്കാളിസെർഗേജ് സ്ലാസ്റ്റിക്കോവ് (1933–1970)

ദേശങ്ക മാക്സിമോവിച്ച് (Serbian Cyrillic: Десанка Максимовић 16 മേയ് 1898 - 11 ഫെബ്രുവരി 1993) ഒരു സെർബിയൻ സ്വദേശിയായ കവയിത്രിയും എഴുത്തുകാരിയും വിവർത്തകയുമായിരുന്നു. ബെൽഗ്രേഡ് സർവകലാശാലയിലെ വിദ്യാഭ്യാസകാലത്ത് 1920 ൽ മിസാവോ എന്ന സാഹിത്യ ജേണലിലാണ് അവരുടെ ആദ്യ കൃതികൾ പ്രസിദ്ധീകരിക്കപ്പെട്ടത്. ഏതാനും വർഷങ്ങൾക്കുള്ളിൽ, ബെൽഗ്രേഡിൽ അക്കാലത്ത് ഏറ്റവും സ്വാധീനമുള്ള സാഹിത്യ പ്രസിദ്ധീകരണമായ സെർബിയൻ ലിറ്റററി ഹെറാൾഡിൽ അവരുടെ കവിതകൾ പ്രത്യക്ഷപ്പെട്ടു. 1925 -ൽ മാക്സിമോവിച്ച് പാരീസ് സർവകലാശാലയിൽ ഒരു വർഷത്തെ പഠനത്തിനായി ഫ്രഞ്ച് സർക്കാരിൻറെ ഒരു സ്കോളർഷിപ്പ് നേടി. തിരിച്ചെത്തിയപ്പോൾ, ബെൽഗ്രേഡിലെ എലൈറ്റ് ഫസ്റ്റ് ഹൈസ്കൂൾ ഫോർ ഗേൾസിൽ പ്രൊഫസർ പദവിയിൽ നിയമിതയാകുകയും, രണ്ടാം ലോകമഹായുദ്ധം വരെ അവർ തുടർച്ചയായി ഈ പദവി വഹിക്കുകയും ചെയ്തു.

1933 -ൽ മാക്സിമോവിച്ച് ഒരു റഷ്യൻ കുടിയേറ്റ സാഹിത്യകാരനായ സെർഗേജ് സ്ലാസ്റ്റിക്കോവിനെ വിവാഹം കഴിച്ചു. 1941-ൽ നാസി ജർമ്മനി അവരെ ഹൈസ്കൂളിലെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനുശേഷം, ദാരിദ്ര്യാവസ്ഥയിലേക്ക് നീങ്ങിയ അവർ, മൂന്ന് വർഷത്തെ ജർമ്മൻ അധിനിവേശത്തെ അതിജീവിക്കാൻ പലതരം ജോലികൾ ചെയ്യാൻ നിർബന്ധിതയായി. ഈ കാലയളവിൽ ബാലസാഹിത്യം മാത്രം പ്രസിദ്ധീകരിക്കാൻ അനുമതിയുണ്ടായിരുന്ന അവരുടെ ദേശസ്നേഹ കവിതകളുടെ രഹസ്യമായി സമാഹരിക്കപ്പെട്ട ഒരു ശേഖരം യുദ്ധം കഴിയുന്നതുവരെ പ്രസിദ്ധീകരിക്കപ്പെട്ടില്ല. ക്രഗുജെവാക് കൂട്ടക്കൊലയോടനുബന്ധിച്ച് വെർമാച്റ്റ് സ്കൂൾ കുട്ടികളെ കൊന്നതിനെക്കുറിച്ചുള്ള ക്രാവാ ബാജ്ക (എ ബ്ലഡി ടെയിൽ) എന്ന കൃതിയും ഇതിൽ ഉൾപ്പെടുന്നു. യുദ്ധാനന്തര അനുസ്മരണ ചടങ്ങുകളിൽ ഇത് വ്യാപകമായി പാരായണം ചെയ്യപ്പെടുകയും ഏറ്റവും അറിയപ്പെടുന്ന സെർബിയൻ ഭാഷാ കവിതകളിലൊന്നായി മാറുകയും ചെയ്തു.

അവരുടെ 60-ാം ജന്മദിനം ആഘോഷിക്കുന്നതിനായി, 1958 -ൽ മാക്സിമോവിച്ച് വിവിധ ബഹുമതികളുടെയും അവാർഡുകളുടെയും ഒരു നിരയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1964 -ൽ, അവരുടെ ഏറ്റവും പ്രശംസനീയമായ ഒരു കൃതിയായ, ട്രാസിം പൊമിലോവാൻജെ (ഞാൻ ക്ലെമൻസി അന്വേഷിക്കുന്നു) എന്ന പേരിൽ പ്രതിബിംബാത്മക കവിതകളുടെ ഒരു വാല്യം പ്രസിദ്ധീകരിക്കപ്പെട്ടു. കൃതിയുടെ ടിറ്റോ ഗവൺമെന്റിനെക്കുറിച്ചുള്ള ഒളിഞ്ഞുള്ള വിമർശനം അതിനെ പ്രത്യേകിച്ചും ജനപ്രിയമാക്കി. അടുത്ത വർഷം, അവർ സെർബിയൻ അക്കാദമി ഓഫ് സയൻസസ് ആന്റ് ആർട്സിലെ പൂർണ്ണ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1970 -ൽ ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള മാക്സിമോവിച്ചിന്റെ കവിതകൾ മനുഷ്യമരണാവസ്ഥ വിഷയമാക്കിയുള്ളതായിരുന്നു. മാക്സിമോവിച്ച് 1970 കളിലും 1980 കളിലും ധാരാളം യാത്രകൾ നടത്തുകയും അവരുടെ വിദേശ സന്ദർശനങ്ങളിൽ ചിലത് നിരവധി കൃതികൾക്ക് പ്രചോദനമായിത്തീരുകയും ചെയ്തു. 1980 കളുടെ തുടക്കത്തിൽ സർക്കാർ സെൻസർഷിപ്പിനെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ട അവർ, 1993 ൽ മരണംവരെ ഈ വിഷയത്തിൽ സജീവമായിരുന്നു.

യുഗോസ്ലാവ് സാഹിത്യവൃത്തങ്ങളിലും പൊതുജനങ്ങൾക്കിടയിലും വ്യാപകമായ അംഗീകാരം നേടിയ ആദ്യ സെർബിയൻ കവയിത്രിയാണ് മാക്സിമോവിച്ച്. മറ്റ് സെർബിയൻ സ്ത്രീകൾക്ക് ഒരു മാതൃകയായി അവൾ പ്രവർത്തിച്ചതായി ഒരു സാഹിത്യ പണ്ഡിതൻ കുറിക്കുന്നു.

ജീവിതരേഖ

[തിരുത്തുക]
മാക്സിമോവിച്ച് ബാല്യകാലത്തിന്റെ ഭൂരിഭാഗവും ബ്രാൻകോവിനയിൽ ചെലവഴിച്ചു.

1898 മേയ് 16 -ന് വാൽജെവോയ്ക്കടുത്തുള്ള റബ്രോവിക്ക ഗ്രാമത്തിലാണ് ദേശങ്ക മാക്സിമോവിച്ച് ജനിച്ചത്. മാതാപിതാക്കളുടെ ഏഴ് മക്കളിൽ ഏറ്റവും മൂത്തയാളായിരുന്നു അവർ. പിതാവ് മിഹൈലോ ഒരു സ്കൂൾ അദ്ധ്യാപകനും മാതാവ് ദ്രഗിഞ്ജ (മുമ്പ്, പെട്രോവിച്ച്) ഒരു വീട്ടമ്മയുമായിരുന്നു. മാക്സിമോവിച്ചിന്റെ പൂർവ്വികർ പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഹെർസഗോവിനയിൽ നിന്ന് സെർബിയയിലേക്ക് കുടിയേറിവരായിരുന്നു. അവളുടെ മാതൃപിതാമഹൻ ഒരു കിഴക്കൻ ഓർത്തഡോക്സ് പുരോഹിതനായിരുന്നു. മാക്സിമോവിച്ച് ജനിച്ച് രണ്ട് മാസത്തിനുള്ളിൽ, പിതാവിന് അടുത്തുള്ള ബ്രാങ്കോവിന ഗ്രാമത്തിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിനാൽ കുടുംബത്തിന് താമസം മാറ്റേണ്ടി വന്നു. മാക്സിമോവിച്ച് തന്റെ ബാല്യകാലത്തിന്റെ ഭൂരിഭാഗവും ബ്രാൻകോവിനയിൽ ചെലവഴിച്ചു. ചെറുപ്രായത്തിൽ തന്നെ പിതവാവി‍ന്റെ വായനശാലയിൽ മണിക്കൂറുകൾ ചെലവഴിച്ചുകൊണ്ട് അവൾ വായനയിൽ താൽപര്യം കാണിച്ചു. അവർക്ക് 10 വയസ്സുള്ളപ്പോൾ, കുടുംബം വാൽജെവോയിലേക്ക് മാറി. ഒന്നാം ലോകമഹായുദ്ധത്തിൽ മാക്സിമോവിച്ചിന്റെ കുടുംബം തകർച്ചയെ നേരിട്ടു. 1915 -ൽ, റോയൽ സെർബിയൻ ആർമിയിൽ സേവനമനുഷ്ഠിക്കുന്ന സമയത്ത് അവർക്ക് പിതാവിനെ ടൈഫസ് മൂലം നഷ്ടപ്പെട്ടു. പിതാവിന്റെ മരണം കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. മാതാവിനെയും സഹോദരങ്ങളെയും പരിപാലിക്കാൻ, മാക്സിമോവിച്ച് ഹൈസ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതനായി. ഒഴിവുസമയങ്ങളിൽ അവൾ ഫ്രഞ്ച് പഠിച്ചു. യുദ്ധാനന്തരം അവൾ വീണ്ടും വിദ്യാലയത്തിൽ ചേരുകയും 1919 ൽ സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1929 -ൽ യുഗോസ്ലാവ് സാഹിത്യകാരന്മാരുടെ യോഗത്തിൽ മാക്സിമോവിച്ച് (മുൻനിരയിൽ, മധ്യഭാഗം)

ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം, മാക്സിമോവിച്ച് പുതുതായി രൂപംകൊണ്ട കിംഗ്ഡം ഓഫ് സെർബ്സ്, ക്രോട്സ് ആൻറ് സ്ലോവെൻസ് രാജ്യത്തിൻറെ തലസ്ഥാനമായ ബെൽഗ്രേഡിലേക്ക് താമസം മാറി. ബെൽഗ്രേഡ് സർവകലാശാലയിൽ ചേർന്ന അവർ കലാ ചരിത്രത്തിലും താരതമ്യ സാഹിത്യത്തിലും കോഴ്സുകൾ എടുത്തു. ഈ സമയമായപ്പോഴേക്കും മാക്സിമോവിച്ച് വർഷങ്ങളോളം ചെറുകാവ്യങ്ങൾ രചിച്ചിരുന്നു. അവർ തൻറെ ചില കവിതകൾ മുൻ പ്രൊഫസർമാരിൽ ഒരാൾക്ക് നൽകുകയും, അവ അദ്ദേഹം സെർബിയയിലെ പ്രമുഖ കലാ സാഹിത്യ പ്രസിദ്ധീകരണങ്ങളിലൊന്നായ മിസാവോ (ചിന്ത) യുടെ ചീഫ് എഡിറ്റർ വെളിമിർ മസുകയ്ക്ക് നൽകുകയും ചെയ്തു.

1920 -നും 1921 -നും ഇടയിൽ മിസാവോയിലാണ് മാക്സിമോവിച്ചിന്റെ കവിത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അവരുടെ ഒരു കവിത ജേണലിലെ ഏറ്റവും മികച്ചതായി വായനക്കാർ തിരഞ്ഞെടുത്തപ്പോൾ, നിരവധി സാഹിത്യ അവാർഡുകളിൽ ആദ്യത്തേത് അവരെ തേടിയെത്തി. ഏതാനും വർഷങ്ങൾക്കുള്ളിൽ, അക്കാലത്ത് ബെൽഗ്രേഡിന്റെ ഏറ്റവും സ്വാധീനമുള്ളതും ബഹുമാനിക്കപ്പെടുന്നതുമായ സാഹിത്യ ജേണലായിരുന്ന Srpski književni glasnik (സെർബിയൻ ലിറ്റററി ഹെറാൾഡ്) അവരുടെ കവിതകൾ അച്ചടിക്കാൻ തുടങ്ങിയതോടൊപ്പം, അവരുടെ നിരവധി കൃതികൾ യുഗോസ്ലാവ് ഗാനങ്ങളുടെ ഒരു സമാഹാരത്തിൽ പ്രത്യക്ഷപ്പെട്ടു. 1924 -ൽ മാക്സിമോവിച്ച് പെസ്മെ (കവിതകൾ) എന്ന പേരിൽ തന്റെ ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. കവിതാ സമാഹാരത്തിന് മികച്ച അവലോകനങ്ങൾ ലഭിച്ചു. ഈ സമയത്ത് ബെൽഗ്രേഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടിയ മാക്സിമോവിച്ച് പാരീസ് സർവകലാശാലയിൽ ഒരു വർഷത്തെ പഠനത്തിനായി ഫ്രഞ്ച് സർക്കാരിൽ നിന്ന് ഫെലോഷിപ്പ് നേടി. 1925 -ൽ അവൾ ബെൽഗ്രേഡിലേക്ക് തിരിച്ചെത്തിയപ്പോൾ, അവരുടെ സാഹിത്യ നേട്ടങ്ങളുടെ പേരിൽ സർക്കാരിൽ നിന്ന് ഒരു സെയിൻറ് സാവ മെഡൽ നേടുകയും നഗരത്തിലെ എലൈറ്റ് ഫസ്റ്റ് ഹൈസ്കൂൾ ഫോർ ഗേൾസിൽ പ്രൊഫസറായി നിയമിക്കപ്പെടുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1920 -കളുടെ അവസാനത്തോടെ, വംശീയ സംഘർഷങ്ങളാൽ സെർബ്, ക്രൊട്ട്സ് ആൻറ് സ്ലൊവേൻ സാമ്രാജ്യം തകർച്ചയെ നേരിട്ടു. 1929 -ൽ, അലക്സാണ്ടർ രാജാവ് വർദ്ധിച്ചുവരുന്ന ദേശീയതാപരമായ നീരസം ലഘൂകരിക്കുന്നതിനായി രാജ്യത്തെ യുഗോസ്ലാവിയ എന്ന് പുനർനാമകരണം ചെയ്യാൻ തീരുമാനിച്ചു. അധികം താമസിയാതെ, രാജ്യത്തിന്റെ രാഷ്ട്രീയ തർക്കങ്ങൾ സാഹിത്യ ലോകത്തേയ്ക്കും വ്യാപിച്ചു. യുഗോസ്ലാവ് സാഹിത്യം സ്വീകരിക്കേണ്ടതായ രാഷ്ട്രീയവും കലാപരവുമായ ദിശയോട് യുഗോസ്ലാവ് എഴുത്തുകാർക്ക് യോജിക്കാൻ കഴിഞ്ഞില്ല. പഴയ സാഹിത്യകാരന്മാർ നിലവിലുള്ള സാഹിത്യ മാനദണ്ഡങ്ങളോടൊപ്പം സഞ്ചരിക്കാൻ പാലിക്കാൻ താൽപ്പര്യപ്പെട്ടപ്പോൾ ചെറുപ്പക്കാർ ആധുനിക ജീവിതത്തെ വൈരുദ്ധ്യങ്ങൾ വിശദീകരിക്കാനും മനുഷ്യന്റെ ഉപബോധമനസ്സ് പര്യവേക്ഷണം ചെയ്യാനുമുള്ള ഒരു മാർഗമായ ആധുനികതയെ പ്രോത്സാഹിപ്പിച്ചു. പരമ്പരാഗത സാഹിത്യ രൂപങ്ങളിൽ നിന്നും പാരമ്പര്യങ്ങളിൽ നിന്നും വ്യതിചലിക്കാനുള്ള മാക്സിമോവിച്ചിന്റെ ഉറച്ച വിസമ്മതം യുഗോസ്ലാവ് സാഹിത്യ സ്ഥാപനത്തിലെ അവരുടെ പല സഹപ്രവർത്തകരിൽ നിന്നും കടുത്ത വിമർശനത്തിന് ഇടയാക്കി. "എന്റെ കവിതയെക്കുറിച്ചോ എന്നെ സംബന്ധിച്ചോ ഉള്ള തുളച്ചു കയറുന്ന തമാശകളോ വിമർശനാത്മകമായ പരാമർശങ്ങളോ എനിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ എനിക്ക് ഇപ്പോൾ ഉള്ളത്ര സുഹൃത്തുക്കൾ ഉണ്ടാകില്ലായിരുന്നു" എന്നാണ് അവർ പിന്നീട് കുറിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മഹാമാന്ദ്യകാലത്ത് യുഗോസ്ലാവിയ കടുത്ത സാമ്പത്തിക സാഹചര്യങ്ങളിലൂട കടന്നുപോകുകയും രാജ്യത്തിന്റെ രാഷ്ട്രീയ പശ്ചാത്തലം കൂടുതൽ മോശമായിത്തീരുകയുംചെയ്തു. ഈ സമയത്ത്, മാക്സിമോവിച്ച് തൻറെ രചനാപാടവം കവിതയിലേയ്ക്ക് കേന്ദ്രീകരിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) മിസാവോയുടെ പ്രസാധകനായ സ്മിൽജ സാകോവിച്ചിന്റെ ഭവനത്തിൽ സഹ എഴുത്തുകാർക്ക് മുമ്പാകെയാണ് അവരുടെ പല കവിതകളും ആദ്യമായി വായിക്കപ്പെട്ടത്. 1933-ൽ മാക്സിമോവിച്ച് റഷ്യൻ വംശജനായ സെർഗേജ് സ്ലാസ്റ്റിക്കോവിനെ വിവാഹം കഴിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ജർമ്മൻ നേതൃത്വത്തിലുള്ള അച്ചുതണ്ട് ശക്തികളുടെ കടന്നുകയറ്റത്തിനും തുടർന്നുള്ള യൂഗോസ്ലാവിയയുടെ അധിനിവേശത്തിനും ശേഷം, തൊഴിൽ അധികാരികളുടെ നിർദ്ദേശമനുസരിച്ച് ഫസ്റ്റ് ഹൈസ്കൂൾ ഫോർ ഗേൾസിലെ അദ്ധ്യാപകവൃത്തിയിൽനിന്ന് മാക്സിമോവിച്ച് നിർബന്ധിതമായി വിരമിച്ചു. ദരിദ്രയായ അവർ സ്വകാര്യ വിദ്യാഭ്യാസം നൽകിയും കുട്ടികളുടെ വസ്ത്രങ്ങൾ തുന്നിയും ചന്തയിൽ പാവകളെ വിറ്റും ഉപജീവനത്തിന് ശ്രമിച്ചു. തന്റെ അപ്പാർട്ട്മെന്റിനെ തണുപ്പിൽനിന്ന് സംരക്ഷിക്കാന് മാക്സിമോവിക്ക് വിറക് ശേഖരിക്കാൻ ബെൽഗ്രേഡ് നഗരത്തിൽ നിന്നകലെയുള്ള അവാല പർവതത്തിലേക്ക് കാൽനടയായി സഞ്ചരിക്കേണ്ടിവന്നു. ഈ സമയത്ത് അവർ രഹസ്യമായി ദേശഭക്തി ഗാനങ്ങള് എഴുതിയിരുന്നെങ്കിലും കുട്ടികളുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ മാത്രമാണ് അനുമതി ലഭിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

പിൽക്കാല ജീവിതം

[തിരുത്തുക]
1992 ഒക്ടോബറിൽ ഇവോ ആൻഡ്രിക്കിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ഒരു ചടങ്ങിൽ മാക്സിമോവിച്ച് പങ്കെടുക്കുന്നു.

യുദ്ധാനന്തരം, ജോസിപ് ബ്രോസ് ടിറ്റോയുടെ നേതൃത്വത്തിൽ യൂഗോസ്ലാവിയ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രമായി മാറി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ഫസ്റ്റ് ഹൈസ്കൂൾ ഫോർ ഗേൾസിൽ പ്രൊഫസറായി മാക്സിമോവിച്ച് പുനഃപ്രവേശനം നേടി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1946 -ൽ അവർ പെസ്നിക് ഐ സവികാജ് (കവിയും അവന്റെ ജന്മദേശവും) എന്ന പേരിൽ ഒരു യുദ്ധ കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു. 1941 ഒക്ടോബറിലെ ക്രാഗുജെവാക് കൂട്ടക്കൊലയിൽ കൊല്ലപ്പെട്ട കുട്ടികൾക്കായുള്ള ക്വാവ ബജ്ക (എ ബ്ലഡി ഫെയറി ടെയിൽ) എന്ന പേരിലുള്ള അവളുടെ അറിയപ്പെടുന്ന ഏറ്റവും പ്രശസ്തമായ കവിതകളിലൊന്നും ഈ ശേഖരത്തിലുൾപ്പെട്ടിരുന്നു. ഒരു കമ്മ്യൂണിസ്റ്റ് അനുബാവിയല്ലാതിരുന്നിട്ടും അവരുടെ കൃതികൾക്ക് യൂഗോസ്ലാവ് സർക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

1964-ൽ, മാക്സിമോവിച്ച് സെർബിയൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ദുഗാൻ ദി മൈറ്റിയുടെ 14-ആം നൂറ്റാണ്ടിലെ ഭരണത്തെ വിവരിക്കുന്ന ട്രാസിം പോമിലോവാൻജെ (ഞാൻ ക്ലെമെൻസി അന്വേഷിക്കുന്നു) എന്ന പേരിൽ പ്രതീകാത്മക കവിതകളുടെ ഒരു വാല്യം പ്രസിദ്ധീകരിച്ചു. ഈ ശേഖരത്തിന് നല്ല സ്വീകാര്യത ലഭിക്കുകയും വേഗത്തിൽ ഒരു ബെസ്റ്റ് സെല്ലറായി മാറുകയും ചെയ്തു. ഈ കൃതിയിലെ ടിറ്റോയ്‌ക്കെതിരായ വിമർശനത്തിൻറെ ഉളിയമ്പുകൾ, പ്രത്യകിച്ച് യൂഗോസ്ലാവ് സർക്കാരിൽ അനിയന്ത്രിതമായി വർദ്ധിച്ച അഴിമതിയിൽ നിരാശരായവരിൽ ജനപ്രിയമാക്കി. തുടർന്നുള്ള വർഷങ്ങളിൽ കൂടുതൽ ബഹുമതികൾക്ക് മാക്സിമോവിച്ച് അർഹയായി. 1965 -ൽ, അവരുടെ സഹപ്രവർത്തകർ അവരെ SANU- ൽ ഒരു പൂർണ്ണ അംഗമാക്കാൻ വോട്ടു ചെയ്തു. ഈ സമയം, മാക്സിമോവിച്ച് യുഗോസ്ലാവിയയിൽ മാത്രമല്ല, വിദേശത്തും അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്യുന്ന സാഹിത്യകാരിയായി മാറുകയും അവരുടെ കൃതികൾ ഡസൻ കണക്കിന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായി. അവരുടെ കൃതികളുടെ പരിഭാഷകരിൽ റഷ്യൻ കവയിത്രി അന്ന അഖ്മതോവയും ഉണ്ടായിരുന്നു. 1967 -ൽ സോവിയറ്റ് യൂണിയന്റെ സുപ്രീം സോവിയറ്റ് മാക്സിമോവിക്ക് ഒരു മെഡൽ നൽകി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

പൈതൃകം

[തിരുത്തുക]
വാൽജെവോയിലെ പ്രതിമ.

"മാക്സിമോവിച്ച് ... അവരുടെ ഗാനരചനയിലൂടെ ഒരു യുഗം മുഴുവൻ അടയാളപ്പെടുത്തി," എന്നാണ് സാഹിത്യ പണ്ഡിതനായ ഐഡ വിദാൻ എഴുതിയത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) യൂഗോസ്ലാവ് സാഹിത്യ രംഗത്ത് പ്രധാനമായും പുരുഷ സഹപ്രവർത്തകരിൽ നിന്നും വ്യാപകമായ സ്വീകാര്യത നേടിയ ആദ്യ സെർബിയൻ കവയിത്രിയും പൊതുജനങ്ങളിൽ ഗണ്യമായ അനുയായികളെ സൃഷ്ടിച്ച ആദ്യത്തെ സെർബിയൻ വനിതാ കവയിത്രിയുമാണ് അവർ.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദേശങ്ക_മാക്സിമോവിച്ച്&oldid=4079937" എന്ന താളിൽനിന്ന് ശേഖരിച്ചത്