ദി ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്സ്
Grand Trunk Express | |||||
---|---|---|---|---|---|
പൊതുവിവരങ്ങൾ | |||||
തരം | Superfast Express | ||||
ആദ്യമായി ഓടിയത് | 01 January 1929 | ||||
നിലവിൽ നിയന്ത്രിക്കുന്നത് | Southern Railway | ||||
യാത്രയുടെ വിവരങ്ങൾ | |||||
യാത്ര ആരംഭിക്കുന്ന സ്റ്റേഷൻ | TAMBARAM | ||||
നിർത്തുന്ന സ്റ്റേഷനുകളുടെ എണ്ണം | 37 (T.No.12615) / 36 (T.No. 12616) | ||||
യാത്ര അവസാനിക്കുന്ന സ്റ്റേഷൻ | New Delhi | ||||
സഞ്ചരിക്കുന്ന ദൂരം | 2,181 km (1,355 mi) | ||||
ശരാശരി യാത്രാ ദൈർഘ്യം | 35 hours 5 minutes | ||||
സർവ്വീസ് നടത്തുന്ന രീതി | Daily | ||||
ട്രെയിൻ നമ്പർ | 12615 / 12616 | ||||
സൗകര്യങ്ങൾ | |||||
ലഭ്യമായ ക്ലാസ്സുകൾ | AC First, AC Two Tier, AC Three Tier, Sleeper Class, Unreserved | ||||
സീറ്റ് ക്രമീകരിക്കുന്നതിനുള്ള സൗകര്യം | Yes | ||||
ഉറങ്ങാനുള്ള സൗകര്യം | Yes | ||||
ഭക്ഷണ സൗകര്യം | Yes | ||||
സ്ഥല നിരീക്ഷണ സൗകര്യം | Large and Small windows | ||||
യാത്രാസാധനങ്ങൾ സൂക്ഷിക്കുന്നതിനുള്ള സൗകര്യം | Luggage-cum-Brake Van | ||||
സാങ്കേതികം | |||||
റോളിംഗ് സ്റ്റോക്ക് | LHB RAKE & WAP 7 | ||||
ട്രാക്ക് ഗ്വേജ് | 1,676 mm (5 ft 6 in) | ||||
ഇലക്ട്രിഫിക്കേഷൻ | 8090 MEGAWATTS | ||||
വേഗത | 61.78 km/h (38.39 mph) average with halts | ||||
|
ട്രെയിൻ നമ്പർ 12615/12616 ദി ഗ്രാൻഡ് ട്രങ്ക് എക്സ്പ്രസ്സ് (പൊതുവേ അറിയപ്പെടുന്നത് ജിടി എക്സ്പ്രസ്സ്) ന്യൂഡൽഹി റെയിൽവേ സ്റ്റേഷനും ചെന്നൈ സെൻട്രലിനും ഇടയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ദിവസേനയുള്ള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ് ട്രെയിനാണ്. ഇന്ത്യൻ റെയിൽവേയുടെ ചരിത്രപരമായതും പഴക്കം ചെന്നതുമായ സർവീസ് ആണു ഇത്.
ചരിത്രം
[തിരുത്തുക]അന്നത്തെ മദ്രാസ് (ഇപ്പോൾ ചെന്നൈ) ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന മദ്രാസ് ആൻഡ് സതേൺ മഹ്രട്ട റെയിൽവേ 1929-ൽ, അന്നു ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗവും നോർത്ത് വെസ്റ്റ് അതിർത്തിയുടെ തലസ്ഥാനവും ആയിരുന്ന പെഷവാറിനും (ഇപ്പോൾ പാകിസ്താനിൽ) മംഗലാപുരത്തിനും (മദ്രാസ് ദേശത്തിൻറെ ഭാഗം) ഇടയിൽ, സേവനം നടത്താൻ വേണ്ടി ആരംഭിച്ചതാണ്.[1] ഈ ചരിത്രപരമായ ട്രെയിൻ മദ്രാസ് (ഇപ്പോൾ ചെന്നൈ) വഴിയും ന്യൂഡൽഹി വഴിയും കടന്നുപോയിരുന്നു. പിന്നീട് ട്രെയിനിൻറെ സഞ്ചാര ദൂരം കുറച്ച് ലാഹോർ (ഇപ്പോൾ പാകിസ്താനിൽ) മുതൽ കോയമ്പത്തൂരിനടുത്ത് മേട്ടുപാളയം വരെ ആക്കി മാറ്റി. ഇതുവഴി ഊട്ടിയും കോണൂരും കൂടി ബന്ധിപ്പിച്ചു, അങ്ങനെ ജിടി എക്സ്പ്രസ്സ് ഒരുപക്ഷേ അന്നു രാജ്യത്ത് പ്രവർത്തിച്ചിരുന്ന ഏറ്റവും ദീർഘദൂര ട്രെയിൻ ആയി.[2]
പെഷവാർ മുതൽ മംഗലാപുരം വരെയുള്ള യാത്രയ്ക്ക് 104 മണിക്കൂർ ദൈർഘ്യം ഉണ്ടായിരുന്നു, പിന്നീട് ലക്ഷ്യസ്ഥാനങ്ങൾ പുനർനിർണ്ണയിച്ചു ഇന്നുള്ളപോലെ ഇന്ത്യൻ തലസ്ഥാനമായ ന്യൂഡൽഹി മുതൽ തമിഴ്നാട് സംസ്ഥാനത്തിൻറെ തലസ്ഥാനമായ ചെന്നൈ വരെ ദിവസേന പ്രവർത്തിക്കുന്നു. ഈ ട്രെയിൻ 2186 കിലോമീറ്റർ (1358 മൈൽ) ദൂരം കൃത്യം 35 മണിക്കൂർ 35 മിനിറ്റുകൾകൊണ്ട് പൂർത്തിയാക്കുന്നു, 38 സ്റ്റോപ്പുകളും. ഇപ്പോഴും ഇന്ത്യയിലെ നീളം കൂടിയ ട്രെയിൻ റൂട്ടുകളിൽ ഒന്നാണ് ജിടി എക്സ്പ്രസ്സ്.
സമയക്രമപട്ടിക
[തിരുത്തുക]ജിസി എക്സ്പ്രസ്സ് ട്രെയിൻ തമിഴ്നാട്, ആന്ധ്രാ പ്രദേശ്, തെലുങ്കാന, മഹാരാഷ്ട്ര, മധ്യ പ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി എന്നീ സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്നു. ഇന്ത്യൻ റെയിൽവേയുടെ നമ്പറുകൾ അനുസരിച്ചു ജിടി എക്സ്പ്രസ്സ് ട്രെയിനിനു 12615/12616 നൽകിയിരിക്കുന്നു, ചെന്നൈയിൽനിന്നും ആരംഭിച്ചു ന്യൂഡൽഹി വരെയുള്ള ട്രെയിനിനു 12615 എന്ന നമ്പറും, ന്യൂഡൽഹിയിൽ നിന്നും ആരംഭിച്ചു ചെന്നൈ വരെയുള്ള ട്രെയിനിനു 12616 എന്ന നമ്പറുമാണ്.[3]
ട്രെയിൻ നമ്പർ 12615 ചെന്നൈ സെൻട്രലിൽനിന്നും 19:15 റെയിൽവേ സമയത്ത് പുറപ്പെട്ടു അവസാന സ്റ്റോപ്പായ ന്യൂഡൽഹിയിൽ മൂന്നാമത്തെ ദിവസം 06:30 റെയിൽവേ സമയത്ത് എത്തിച്ചേരുന്നു. ട്രെയിൻ നമ്പർ 12616 ന്യൂഡൽഹിയിൽനിന്നും 18:15 റെയിൽവേ സമയത്ത് പുറപ്പെട്ടു അവസാന സ്റ്റോപ്പായ ചെന്നൈയിൽ മൂന്നാമത്തെ ദിവസം 06:15 റെയിൽവേ സമയത്ത് എത്തിച്ചേരുന്നു. [4]
ട്രെയിൻ നമ്പർ 12615-നു ചെന്നൈ സെൻട്രൽ (എംഎഎസ്) കഴിഞ്ഞാൽ ഗുഡൂർ ജംങ്‌ഷൻ (ഗിഡിആർ), നെല്ലൂർ (എന്എൽആർ), ഓങ്കോൽ (ഒജിഎൽ), ചിരാല (സിഎൽഎക്സ്), ബാപട്ല (ബിപിപി), തെനാലി ജംങ്‌ഷൻ (ടിഇഎൽ), വിജയവാഡ ജംങ്‌ഷൻ (ബിസെഡ്എ), ഖമ്മം (കെഎംടി), വാറങ്കൽ (ഡബിൾയുഎൽ), രാംഗുണ്ടം (ആർഡിഎം), മഞ്ചെരാൽ (എംസിഐ), സിർപുർ കാഗസ്നഗർ (എസ്കെസെഡ്ആർ), ബൽഹാർഷ (ബിപിക്യു), ചന്ദ്രപുർ (സിഡി), ഹിങ്ങന്ഘട്ട് (എച്ജിടി), സേവാഗ്രാം (എസ്ഇജിഎം), നാഗ്പൂർ (എൻജിപി), നര്ഖേർ (എൻആർകെആർ), പന്ധുര്ന (പിഎആർ), അംല ജംങ്‌ഷൻ (എഎംഎൽഎ), ബേതുൽ (ബിസെഡ്.യു), ഘോരടോങ്ക്രി (ജിഡിവൈഎ), ഇട്ടര്സി ജംങ്‌ഷൻ (ഇടി), ഹോഷങ്ങാബാദ് (എച്ബിഡി), ഹബീബ്ഗന്ജ് (എച്ബിജെ), ഭോപാൽ ജംങ്‌ഷൻ (ബിപിഎൽ), വിദിഷ (ബിഎച്എസ്), ഗന്ജ് ബസോദ (ബിഎക്യു), ബിന ജംങ്‌ഷൻ (ബിഐഎൻഎ), ഝാൻസി ജംങ്‌ഷൻ (ജെഎച്എസ്), ഗ്വാളിയോർ (ജിഡബിൾ.യുഎൽ), മോരേന (എംആർഎ), ധൌല്പുർ (ഡിഎച്ഒ), ആഗ്ര കാന്റ്റ് (എജിസി), രാജാ കി മണ്ടി (ആർകെഎം), മധുര ജംങ്‌ഷൻ (എംടിജെ), ഫരീദാബാദ് (എഫ്ടിബി), നിസാമുദ്ദീൻ (എൻസെഡ്എം), ന്യൂഡൽഹി (എൻഡിഎൽഎസ്) എന്നിവയാണ് സ്റ്റോപ്പുകൾ.[4]
ട്രെയിൻ നമ്പർ 12616-നു ന്യൂഡൽഹി (എൻഡിഎൽഎസ്) കഴിഞ്ഞാൽ മധുര ജംങ്‌ഷൻ (എംടിജെ), രാജാ കി മണ്ടി (ആർകെഎം), ആഗ്ര കാന്റ്റ് (എജിസി), ധൌല്പുർ (ഡിഎച്ഒ), മോരേന (എംആർഎ), ഗ്വാളിയോർ (ജിഡബിൾ.യുഎൽ), ഝാൻസി ജംങ്‌ഷൻ (ജെഎച്എസ്), ബിന ജംങ്‌ഷൻ (ബിഐഎൻഎ), ഗന്ജ് ബസോദ (ബിഎക്യു), വിദിഷ (ബിഎച്എസ്), ഭോപാൽ ജംങ്‌ഷൻ (ബിപിഎൽ), ഹബീബ്ഗന്ജ് (എച്ബിജെ), ഹോഷങ്ങാബാദ് (എച്ബിഡി), ഇടാര്സ ജംങ്‌ഷൻ (ഇടി), ഘോരടോങ്ക്രി (ജിഡിവൈഎ), ബെടുൽ (ബിസെഡ്.യു), അംല ജംങ്‌ഷൻ (എഎംഎൽഎ), പന്ധുര്ന (പിഎആർ), നര്ഖേർ (എൻആർകെആർ), നാഗ്പൂർ (എൻജിപി), സേവാഗ്രാം (എസ്ഇജിഎം), ഹിങ്ങന്ഘട്ട് (എച്ജിടി), ചന്ദ്രപുർ (സിഡി), ബൽഹാർഷ (ബിപിക്യു), സിർപുർ കാഗസ്നഗർ (എസ്കെസെഡ്ആർ), ബെലംപള്ളി (ബിപിഎ), മന്ചെരാൽ (എംസിഐ), രാംഗുണ്ടം (ആർഡിഎം), വാറങ്കൽ (ഡബിൾയുഎൽ), ഖമ്മം (കെഎംടി), വിജയവാഡ ജംങ്‌ഷൻ (ബിസെഡ്എ), തെനാലി ജംങ്‌ഷൻ (ടിഇഎൽ), ബാപട്ല (ബിപിപി), ചിരാല (സിഎൽഎക്സ്), ഓങ്കോൽ (ഒജിഎൽ), നെല്ലൂർ (എന്എൽആർ), ഗുഡൂർ ജംങ്‌ഷൻ (ഗിഡിആർ), ചെന്നൈ സെൻട്രൽ (എംഎഎസ്) എന്നിവയാണ് സ്റ്റോപ്പുകൾ.[5]
അവലംബം
[തിരുത്തുക]- ↑ "VIII". Report by the Railway board on Indian Railways for 1929-30:Volume I (PDF). Calcutta: Central Publication Branch, Government of India. 1930. p. 71.
{{cite book}}
:|access-date=
requires|url=
(help);|format=
requires|url=
(help) - ↑ S. Shankar. "Classic Trains of India". Indian Railways Fan Club Association. Archived from the original on 2015-05-04. Retrieved 2015-08-17.
- ↑ "The Grand Trunk Express Train 12615 Route". cleartrip.com. Archived from the original on 2015-05-12. Retrieved 2015-08-17.
- ↑ "Trains of India". Indian Railways. irctc.co.in. Retrieved 2015-08-17.