Jump to content

ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ
സംവിധാനംആദിത്യ ചോപ്ര
നിർമ്മാണംയാഷ് ചോപ്ര
രചനകഥയും തിരക്കഥയും:
ആദിത്യ ചോപ്ര
ജാവേദ് സിദ്ദിഖ്
അഭിനേതാക്കൾഷാരൂഖ് ഖാൻ
കാജോൾ
സംഗീതംജാറ്റിൻ ലളിത്
ഛായാഗ്രഹണംമൻമോഹൻ സിങ്ങ്
ചിത്രസംയോജനംകേശവ് നായിഡു
വിതരണംയാഷ് രാജ് ഫിലിംസ്
രാജ്യംഇന്ത്യ
ഭാഷഹിന്ദി
ഇംഗ്ലീഷ്

20 ഒക്ടോബർ 1995 - ൽ ആദിത്യ ചോപ്രയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ (ഡിഡിഎൽജെ). യാഷ് ചോപ്ര ആണ് നിർമ്മാതാവ്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ഷാരൂഖ് ഖാനും, കാജോളുമാണ്‌. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രദർശിപ്പിച്ച സിനിമകളിൽ ഒന്നാണു ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. മുംബൈയിലെ മറാത്താ മന്ദിർ തിയേറ്ററിൽ 2014 ഡിസംബർ 12 ന് ചിത്രം ആയിരം ആഴ്ചകൾ പിന്നിട്ട് ചരിത്രം കുറിച്ചു. ഇപ്പോഴും പ്രദർശനം തുടരുന്നു.

വിദേശത്തു കുടുംബത്തോടെ താമസിക്കുന്ന ഇന്ത്യക്കാരാണ് രാജും (ഷാരൂഖ്) സിമ്രാനും(കാജോൾ). സുഹൃത്തുക്കളുമൊത്ത് യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രയിൽ അവർ കണ്ടു മുട്ടി പ്രണയത്തിലാകുന്നു. സിമ്രാന് പിതാവ് നാട്ടിലുള്ള സുഹൃത്തിൻറെ മകനുമായി വിവാഹം നിശ്ചയിച്ചു വെച്ചിരിക്കുകയാണ്. വിവാഹത്തിനായി നാട്ടിലേക്കു പോകുന്ന സിമ്രാനെ പിന്തുടർന്ന് രാജും ഇന്ത്യയിലേക്ക് വരുന്നു. തുടർന്ന് സിമ്രാൻറെ പിതാവിൻറെ സമ്മതത്തോടു കൂടി തന്നെ അവളെ സ്വന്തമാക്കാൻ രാജ് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിൻറെ പ്രമേയം. ഇന്ത്യയിലും ലണ്ടനിലും സ്വിറ്റസർലണ്ടിലുമായാണ് ഡിഡിഎൽജെ ചിത്രീകരിച്ചത്.

ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും മികച്ച കളക്ഷൻ നേടിയ ചിത്രം ആ വർഷത്തെ ഏറ്റവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാർഡും പത്ത് ഫിലിംഫെയർ അവാർഡുകളും കരസ്ഥമാക്കി.

കഥാപാത്രങ്ങളും അഭിനേതാക്കളും

[തിരുത്തുക]
നടൻ/നടി കഥാപാത്രം
ഷാരൂഖ് ഖാൻ രാജ് മൽഹൊത്രാ
കാജോൾ സിമ്രാൻ സിങ്ങ്
അം‌രീഷ് പുരി ഭൽദെവ് സിങ്ങ്
അനുപം ഖേർ ധരംവീർ മൽഹൊത്രാ
മന്ദിര ബേദി പ്രീതി സിങ്ങ്
കരൺ ജോഹർ റോക്കി

സംഗീതം

[തിരുത്തുക]

ജതിൻ-ലളിത് സഹോദരന്മാരാണ് ചിത്രത്തിനായി സംഗീതമൊരുക്കിയത്. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലേ, കുമാർ സാനു, അഭിജീത് ഭട്ടാചാര്യ, ഉദിത് നാരായൺ എന്നിവർ ശബ്ദം പകർന്നു. ചിത്രത്തിലെ ഏഴു ഗാനങ്ങളും വൻ പ്രചാരം നേടി.